1 GBP = 127.52
breaking news

ഒൻപതാമത് എയിൽസ്‌ഫോർഡ് തീർഥാടനം ഭക്തി സാന്ദ്രമായി.

ഒൻപതാമത് എയിൽസ്‌ഫോർഡ് തീർഥാടനം ഭക്തി സാന്ദ്രമായി.

ഷൈമോൻ തോട്ടുങ്കൽ

എയ്‌ൽസ്‌ഫോർഡ്: കർമ്മലമാതാവിന്റെ പ്രത്യക്ഷീകരണത്താൽ പ്രസിദ്ധവും വിശുദ്ധ സൈമൺ സ്റ്റോക്കിന്റെ കർമ്മഭൂമിയുമായിരുന്ന ബ്രിട്ടനിലെ എയ്‌ൽസ്‌ഫോർഡ് മരിയൻ തീർഥാടന കേന്ദ്രത്തിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടന്ന ഒൻപതാമത്, എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനം ആത്മീയ ആഘോഷമായി മാറി. രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകിയ തീർത്ഥാടനത്തിൽ ഗ്രേറ്റ് ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദികരും സമർപ്പിതരും വിശ്വാസികളുമായി നിരവധി പേരാണ് പങ്കെടുത്തത്.

എയിൽസ്‌ഫോർഡ് പ്രയറിയിലെ റെലിക് ചാപ്പൽ, ക്വയർ ചാപ്പൽ, സെന്റ്. ജോസഫ് ചാപ്പൽ, സെന്റ് ആൻ ചാപ്പൽ എന്നിവിടങ്ങളിലും വിശാലമായ ഓപ്പൺ എയർ പിയാസ്സയിലും ഉൾപ്പടെ തിങ്ങി നിറഞ്ഞ ആയിരക്കണക്കിന് വിശ്വാസികളാണ് തിരുക്കർമ്മങ്ങളിൽ പങ്കു കൊണ്ടത്. ഉച്ചക്ക് 11 മണിയോടുകൂടി കൊടിയേറ്റിനു ശേഷം സ്വർഗ്ഗാരോപിത മാതാവിന്റെ ഗ്രോട്ടോയ്ക്ക് മുന്നിൽ പരിശുദ്ധ ജപമാലയോടുകൂടി തിരുനാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമായി.

കർമ്മലമാതാവിനെ തിരുസ്വരൂപം തോളിൽ സംവഹിച്ചുകൊണ്ട് ജപമാല പ്രാർത്ഥനയിൽ രൂപതാധ്യക്ഷനോടൊപ്പം വിശ്വാസസമൂഹം ഒന്നടങ്കം പങ്കു ചേർന്നു. തുടർന്ന് അഭിവന്ദ്യ പിതാവിനോടൊപ്പം വികാരി ജെനെറൽ റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് ,ചാൻസിലർ റെവ ഡോ മാത്യു പിണക്കാട്ട് , കാന്റർബറി റീജിയണൽ കോഡിനേറ്റർ ഫാ ജോസ് അഞ്ചാനിക്കൽ ,തീർഥാടനം കോഡിനേറ്റർ ഫാ ഷിനോജ് കളരിക്കൽ ഒപ്പം രൂപതയിലെ വിവിധ ഇടവക . മിഷനുകൾ എന്നിവയിൽ നിന്നുമെത്തിയ വൈദികരും ചേർന്ന് ആഘോഷമായ തിരുനാൾ കുർബാന അർപ്പിച്ചു. പരിശുദ്ധ കർമ്മല മാതാവിന്റെ തിരുന്നാൾ ദിനമായ ജൂലൈ 16 ന് സ്ഥാപിതമായ ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് പരിശുദ്ധ അമ്മയിലൂടെ ലഭിച്ച അനുഗ്രഹങ്ങളെ വിശുദ്ധ കുർബാന മദ്ധ്യേ ഉള്ള വചന പ്രഘോഷണത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അനുസ്മരിച്ചു . പിതാവായ ദൈവം നമുക്ക് നൽകിയ സമ്മാനങ്ങളിൽ ഒന്നാണ് പരിശുദ്ധ അമ്മ. ആഗതമായ പെന്തക്കുസ്താ തിരുനാളിന്റെ അനുസ്മരണത്തിൽ പരിശുദ്ധ അമ്മ ശ്ലീഹന്മാരോടൊപ്പം പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ പരിശുദ്ധാത്മാവ് അവരുടെ മേൽ വന്ന് നിറഞ്ഞതുപോലെ പരിശുദ്ധ അമ്മ നമ്മെ ഓരോരുത്തരേയും ഈശോയുടെ സ്വന്തമാക്കി തീർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, എലീശ്വാ പുണ്യവതിയെ ശുശ്രൂഷിക്കാൻ തിടുക്കത്തിൽ പുറപ്പെട്ട അമ്മയുടെ സ്നേഹ സാന്നിദ്ധ്യം നമ്മോടൊപ്പവും എപ്പോഴും ഉണ്ടെന്നുള്ള കാര്യവും അദ്ദേഹം വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു.

വിശുദ്ധ കുർബാനയ്‌ക്കുശേഷം കർമ്മലമാതാവിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചു കൊണ്ട്, കൊടി തോരണങ്ങളുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടുകൂടി സീറോ മലബാർ സഭയുടെ പാരമ്പര്യവും തനിമയും വിളിച്ചോതുന്ന തരത്തിൽ നടത്തിയ തിരുനാൾ പ്രദിക്ഷണത്തിൽ അഭിവന്ദ്യ പിതാവിനൊപ്പം വിശ്വാസികൾ ഭക്തിപൂർവ്വം പങ്കു ചേർന്നു. സമാപനശീർവാദത്തിനു ശേഷം നേർച്ചകാഴ്ചകൾ സമർപ്പിക്കുവാനും കഴുന്ന്, മുടി, അടിമ എന്നിവയ്ക്കും സൗകര്യം ഒരുക്കിയിരുന്നു. തിരുക്കർമ്മങ്ങൾക്ക് ശേഷം തീർത്ഥാടനത്തിനെത്തിയ മുഴുവൻ ആളുകൾക്കും സ്‌നേഹവിരുന്നും ക്രമീകരിച്ചിരുന്നു.

ലണ്ടൻ റീജിയണിലെ വിവിധ മിഷനുകളുടെ സഹകരണത്തോടെ നടത്തിയ തീർത്ഥാടനത്തിന് തീർഥാടനത്തിന്റെ ചീഫ് കോ-ഓർഡിനേറ്റർ ഫാ ഷിനോജ് കളരിക്കലിന്റെ നേതൃത്വത്തിൽകൈക്കാരന്മാരായ ഷിജു ആന്റണി , സുമിൻ , കുസുമം ജോസഫ് എന്നിവരുൾപ്പെടുന്ന വിപുലമായ കമ്മറ്റിയാണ് നേതൃത്വം നൽകിയത്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more