1 GBP = 127.90
breaking news

ഇന്ത്യയിലാദൃമായി മ്യൂസിക് തെറാപ്പി ആൻഡ് പീസ് യോഗ പഠനം, നാളെ ഉദ്ഘാടനം 

ഇന്ത്യയിലാദൃമായി മ്യൂസിക് തെറാപ്പി ആൻഡ് പീസ് യോഗ പഠനം, നാളെ ഉദ്ഘാടനം 

കോട്ടയം :വേൾഡ് പീസ് മിഷന്റെ നേതൃത്വത്തിൽ മ്യൂസിക് തെറാപ്പി ആൻഡ് പീസ് യോഗ പഠനം  നാളെ കുടമാളൂർ വേൾഡ് പീസ് മിഷൻ സെന്ററിൽ (പീസ് ഗാർഡൻ )രാവിലെ 9:30ന്.വേൾഡ് പീസ് മിഷൻ ചെയർമാൻ ഡോ. സണ്ണി സ്റ്റീഫന്റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ നിയുക്ത ഏറ്റുമാനൂർ എം. എൽ. എ ശ്രീ.നാട്ടകം സുരേഷാണ് ഉദ്ഘാടനം ചെയ്യുന്നത്.മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ 
സി. റ്റി. അരവിന്ദ്കുമാർ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിനോട് ചേർന്ന് എംജി യൂണിവേഴ്സിറ്റി യോഗ ആൻഡ് നാച്ച്റോപതി ഡയറക്ടർ ഡോ. സി. ആർ. ലക്ഷ്മീന്ദ്രകുമാർ, ഇന്ത്യയിലെ ഓട്ടിസം ചികിത്സാ രംഗത്തെ അത്ഭുതദമ്പതികൾ, ജൂവൽ ഓട്ടീസം കെയർ ഡയറക്ടർ ഡോ. ജെയിംസൺ സാമൂവൽ, ഡോ. ജെൻസി ബ്ലസ്സൺ എന്നിവരെ വേൾഡ് പീസ് മിഷൻ,ഗ്ലോബൽ ഇക്സലൻസ് അവാർഡ് നൽകി ആദരിക്കുന്നു. 

ചടങ്ങിൽ വേൾഡ് പീസ് മിഷൻ മീഡിയ ഡയറക്ടർ ശ്രീ ബിജോയ്‌ ചെറിയാൻ, ഡോ ജോണി ചിറ്റേട്ടുകളം, എസ്. ബി. ടി മുൻ എ. ജി. എം ജോസഫ്. സി. ചെന്നാട്ടുശ്ശേരി എന്നിവർ പങ്കെടുക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more