1 GBP = 130.55
breaking news

എംബിഒസി–2026 ഇന്ന് വെസ്റ്റ് ലണ്ടനിൽ

എംബിഒസി–2026 ഇന്ന് വെസ്റ്റ് ലണ്ടനിൽ

അരുൺ വർഗ്ഗീസ്

ലണ്ടൻ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെയിലെ സെന്റ് ആന്റണീസ് മിഷൻ, വെസ്റ്റ് ലണ്ടൻ, സെന്റ് ഫ്രാൻസിസ് ഓഫ് അസീസി മിഷൻ, വർത്തിംഗ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ “Malankara Bible Orientation Camp 2026 (MBOC–2026)” ഇന്ന് (ഓഗസ്റ്റ് 1) സംഘടിപ്പിക്കുന്നു.

സ്റ്റാൻവെല്ലിലെ സെന്റ് ഡേവിഡ്സ് ചർച്ച് ഹാളിൽ രാവിലെ 8.00 മുതൽ വൈകുന്നേരം 4.00 വരെ നടക്കുന്ന ക്യാമ്പിൽ വിശുദ്ധ കുർബാന, ബൈബിൾ അധിഷ്ഠിത ക്ലാസുകൾ, ഗ്രൂപ്പ് ആക്ടിവിറ്റികൾ, സൗഹൃദ കൂട്ടായ്മകൾ എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കിയിട്ടുണ്ട്. “Faith, Friends, Fun” എന്ന പ്രമേയത്തിലും “Grow in Faith, Shine in His Love” എന്ന സന്ദേശത്തോടെയും സംഘടിപ്പിക്കുന്ന ക്യാമ്പ് കുട്ടികളുടെ ആത്മീയ, സാമൂഹിക, വ്യക്തിത്വ വളർച്ച ലക്ഷ്യമിട്ടുള്ളതാണെന്ന് സംഘാടകർ അറിയിച്ചു.

വെസ്റ്റ് ലണ്ടൻ മിഷനിലെയും വർത്തിംഗ് മിഷനിലെയും കുട്ടികളും കുടുംബങ്ങളും പങ്കെടുക്കുന്ന ക്യാമ്പ് വിശ്വാസത്തിലും സൗഹൃദത്തിലും സന്തോഷത്തിലും വളരാൻ കുട്ടികൾക്ക് അവസരമൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു..

ഫാ. ജോർജ് വലിയപറമ്പിലും റവ. ഫാ. ജോൺസൺ പേഴുംകൂട്ടത്തിൽ OIC-യും ക്യാമ്പിന് ആത്മീയ നേതൃത്വം നൽകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more