1 GBP = 127.85
breaking news

വിൻസൻഷ്യൻ ടീം റാംസ്‌ഗേറ്റിൽ ഒരുക്കുന്ന ‘ഏകദിന ബൈബിൾ കൺവെൻഷൻ’ ജൂൺ 7 ന്, ഞായറാഴ്ച്ച

വിൻസൻഷ്യൻ ടീം റാംസ്‌ഗേറ്റിൽ ഒരുക്കുന്ന ‘ഏകദിന ബൈബിൾ കൺവെൻഷൻ’ ജൂൺ 7 ന്, ഞായറാഴ്ച്ച

അപ്പച്ചൻ കണ്ണഞ്ചിറ

റാംസ്‌ഗേറ്റ് : ആഗോളതലത്തിൽ ആയിരങ്ങളെ വിശ്വാസത്തിന്റെ പാതയിലേക്ക് നയിക്കുകയും, ആന്തരിക സൗഖ്യ- അഭിഷേക – വിശുദ്ധീകരണ ശുശ്രുഷകളിലൂടെ അനുരഞ്ജനവും, കൃപകളും പകർന്നു നൽകുകയും ചെയ്യുന്ന വിൻസൻഷ്യൽ ടീം ഒരുക്കുന്ന ഏകദിന ബൈബിൾ കൺവെൻഷൻ റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെൻററിൽ നടത്തപ്പെടും.

വിൻസെൻഷ്യൻ ധ്യാന കേന്ദ്രങ്ങളുടെ ഡയറക്ടറും, അഭിഷിക്ത തിരുവചന പ്രഘോഷകനുമായ ജോർജ്ജ് പനക്കലച്ചൻ വീ സി നയിക്കുന്ന ഏകദിന കൺവെൻഷൻ ജൂൺ 7 നു ഞായറാഴ്ചയാണ് കെന്റിലെ റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വെച്ച് നടത്തപ്പെടുക.

രാവിലെ ഒമ്പതു മണി മുതൽ വൈകുന്നേരം നാലു മണിവരെയാണ് മലയാളത്തിലുള്ള ഏകദിന
കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.

വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്ററുകളുടെ ഡയറക്ടർമാരും, പ്രശസ്ത തിരുവചന പ്രഘോഷകരുമായ ഫാ. അഗസ്റ്റിൻ വല്ലൂരാൻ, ഫാ. ആന്റണി പറങ്കിമാലിൽ, ഫാ. പള്ളിച്ചംകുടിയിൽ പോൾ, റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ജോസഫ് അടാട്ട് എന്നിവർ ജോർജ്ജ് പനക്കലച്ചനോട് ചേർന്ന് സംയുക്തമായിട്ടാവും ഏകദിന കൺവെൻഷനും, രോഗശാന്തി-നവീകരണ ശുശ്രുഷകളും നയിക്കുക.

“അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും, അവരുടെ മുറിവുകൾ വെച്ചുകെട്ടുകയും ചെയ്യുന്നു.” (സങ്കീർത്തനം 147:3) എന്ന തിരുവചനം ആസ്പദമാക്കിയാവും കൺവെൻഷൻ നയിക്കപ്പെടുക.രാവിലെ 8:30 നു ആരംഭിക്കുന്ന ശുശ്രൂഷകളും തിരുക്കർമ്മങ്ങളും വൈകുന്നേരം 5 മണിയോടെ സമാപിക്കും.

റാംസ്‌ഗേറ്റിലെ ഡിവൈൻ ധ്യാന ശുശ്രുഷകളുടെ പന്ത്രണ്ടാം വാർഷീക നിറവിൽ നടക്കുന്ന ഏക ദിന കൺവെൻഷനിൽ സൗജന്യ പ്രവേശനവും, കൂടാതെ ഉച്ച ഭക്ഷണം ഒരുക്കുന്നതുമാണ്. ആത്മീയ ശുശ്രുഷകളുടെയും, പ്രാർത്ഥനകളുടെയും നിറവിൽ, സൗഖ്യദാതാവായ യേശുവിലൂടെ കൃപയും, രോഗശാന്തിയും പ്രാപിക്കുവാൻ അനുഗ്രഹീതമായ ഏകദിന കൺവെൻഷനിലേക്ക് ഏവരെയും സസ്നേഹം ക്ഷണിക്കുന്നതായി കോർഡിനേറ്റർ അറിയിച്ചു.

For more information:
+44 7474787870
Email: office@divineuk.org Website : www.divineuk.org

Devine Retreat Centre, St. Augustine’s Abbey, Ramsgate, Kent, CT11 9PA

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more