1 GBP = 126.64

സ്റ്റോക്ക് ഓൺ ട്രെന്റ് സെന്റ് കുര്യാക്കോസ് ദേവലയത്തിന് പുതിയ ഭരണസമിതി

സ്റ്റോക്ക് ഓൺ ട്രെന്റ് സെന്റ് കുര്യാക്കോസ് ദേവലയത്തിന് പുതിയ ഭരണസമിതി

ആഷ്‌ലി കുര്യൻ (പി.ആർ.ഒ)

സ്റ്റോക്ക് ഓൺ ട്രെന്റ്: മലങ്കര സിറിയൻ ഓർത്തഡോക്സ് യു.കെ. കൗൺസിലിന് (MSOC) കീഴിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ സ്റ്റോക്ക് ഓൺ ട്രെന്റ് സെന്റ് കുര്യാക്കോസ് ദേവാലയത്തിന് പുതിയ ഭരണസമിതി നിലവിൽ വന്നു. ആത്മീയവും സാമൂഹികവുമായ മേഖലകളിലും ചാരിറ്റി പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായ ഈ ഇടവക, യു.കെ. ഭദ്രാസനത്തിന്റെ കുടുംബസംഗമവും കരോൾ വിരുന്നും അതിമനോഹരമായി സംഘടിപ്പിച്ചു ശ്രദ്ധനേടിയതാണ്.

വളർച്ചയുടെ പുതിയ പടവുകൾ ലക്ഷ്യമിട്ട്, ഇടവകയുടെ ഭാവി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കഴിവുറ്റതും പരിചയസമ്പന്നവുമായ പുതിയ ഭരണസമിതിയെ പള്ളി പൊതുയോഗം തിരഞ്ഞെടുത്തു.

ഭരണസമിതി ഭാരവാഹികൾ:

  • പ്രസിഡന്റ്: ഫാദർ ഗീവർഗീസ് പള്ളിക്കൂടത്തിൽ (നാട്ടിൽ: മഞ്ഞപ്ര സെന്റ് ജോർജ് സിറിയൻ പള്ളി )
  • പള്ളി രക്ഷാധികാരി: ഫാദർ സിബി വാലയിൽ(നാട്ടിൽ: തൊട്ടിക്കാനം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി)
  • സെക്രട്ടറി: എബിൻ ബേബി (നാട്ടിൽ: പിറമാടം സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി)
  • ട്രസ്റ്റി: സജിത്ത് കുര്യാക്കോസ് (നാട്ടിൽ: പേരൂർ മർത്തശ്മൂനി യാക്കോബായ സുറിയാനി പള്ളി)
  • കൗൺസിലർ: വിജി കെ.പി. (നാട്ടിൽ: മുളന്തുരുത്തി സെന്റ് തോമസ് കത്തീഡ്രൽ)
  • പി.ആർ.ഒ: ആഷ്‌ലി കുര്യൻ (നാട്ടിൽ: കോതമംഗലം സെന്റ് മേരിസ് കത്തീഡ്രൽ)

കമ്മിറ്റി അംഗങ്ങൾ:
സാലി ബിനോയ്, സാംസൺ ജോസഫ്, ബേസിൽ പി.ഇ, പ്രിൻസ് പീറ്റർ

വിഭാഗം ഭാരവാഹികൾ:

  • സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ: ഷിബു വർഗീസ്
  • വനിതാ സമാജം സെക്രട്ടറി: ഷിന്നി നെബു
  • യൂത്ത് അസോസിയേഷൻ:അലീന ജിൽസൺ
  • വനിതാ സമാജം ട്രസ്റ്റി: ബിന്ദു വിജി
  • വനിതാ സമാജം ജോയിന്റ് സെക്രട്ടറി: ഷിബിമോൾ മാത്യു
  • ഓഡിറ്റർ: ബിനോയ് കുര്യൻ

(Ex-Officio): സാജു ജോസഫ്, ബേസിൽ ജോയി

വാർത്താ വിതരണം:

ആഷ്‌ലി കുര്യൻ (പി.ആർ.ഒ)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more