1 GBP = 128.62
breaking news

തുടർച്ചായ നാലാം വർഷവും യോവില്‍ ഹോളി ഗോസ്‌റ് ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുനാളിനു കൊടിയേറി.

തുടർച്ചായ നാലാം വർഷവും യോവില്‍ ഹോളി ഗോസ്‌റ് ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുനാളിനു കൊടിയേറി.

യോവില്‍ ഹോളി ഗോസ്‌റ് ദൈവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുനാളിനു ഭക്തി നിര്‍ഭരമായ തുടക്കം. മെയ് ഇരുപത്തിമൂന്നിന് വൈകുന്നേരം 6:30 ന് ഇടവക വികാരി ഫാദര്‍ സുജിത് ജോണ്‍ കൊടിയേറ്റിയതോടെയാണ് ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷത്തിന് തുടക്കമായത്. ഇതോടെ 7 ദിവസത്തെ തുടര്‍ച്ചയായ മാതാവിന്റെ നൊവേനക്കും ആരംഭമായി. മെയ് 29 വെള്ളിയാഴ്ച ആണ് പ്രധാന തിരുനാള്‍. അന്ന് വരെ എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയും മാതാവിന്റെ നൊവേനയും ഉണ്ടായിരിക്കും.

ഈ ദിവസങ്ങളില്‍ പ്രെസുദേന്തി വാഴ്ച, നൊവേന ഏറ്റെടുത്തു നടത്തല്‍, നേര്‍ച്ച ഏറ്റെടുത്തു നടത്തല്‍ എന്നിവ താല്പര്യമുള്ളവര്‍ക്ക് നടത്താവുന്നതാണ് എന്ന് ഈ ദേവാലയത്തിലെ മുതിര്‍ന്ന വൈദികനായ ഫാദര്‍ ജോസ് മാളിയേക്കല്‍ അറിയിച്ചു.പ്രധാന തിരുന്നാള്‍ ദിവസം രാവിലെ 10:30 നു നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ ഫാ. ജിമ്മി ജേക്കബ് മറ്റത്തിൽ മുഖ്യ കാർമ്മികത്വം വഹിക്കും. അതിനു ശേഷം പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, സ്‌നേഹവിരുന്ന്, തുടർന്നു ഗാനമേള ഉണ്ടായിരിക്കും.

യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒക്കെ ക്ഷണിച്ചു വരുത്തി പങ്കെടുപ്പിച്ചു ഈ വര്‍ഷത്തെ തിരുനാള്‍ കെങ്കേമമാക്കാനാണ് ഇടവകക്കാരുടെ തീരുമാനം. സിക്സൺ മാത്യു, സിജു പൗലോസ് , ടോബി പ്ലാക്കൽ, സാലി ജോൺസ് എന്നിവര്‍ തിരുനാള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. തിരുനാള്‍ ആഘോഷങ്ങളിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫാദര്‍ സുജിത് ജോണ്‍, ഫാദര്‍ ജോസ് മാളിയേക്കല്‍ എന്നിവര്‍ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more