- യുക്മ മിഡ്ലാൻഡ്സ്, വെയിത്സ് റീജിയണുകളിൽ ഇന്ന് കലാമേള..... പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ 7ന് ചെൽറ്റൻഹാമിൽ; റീജിയണൽ കലാമേളകൾ പുരോഗമിക്കുന്നു.
- ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബൈബിൾ കലോത്സവം . ലണ്ടൻ ,മാഞ്ചസ്റ്റർ, കേംബ്രിഡ്ജ് റീജിയണൽ കലോത്സവങ്ങൾ ഇന്ന്. ഷോർട്ട് ഫിലിം മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും
- അഞ്ച് വേദികളിൽ കലയുടെ നിറപ്പകിട്ട്; മിഡ്ലാൻഡ്സ് റീജണൽ കലാമേളയ്ക്ക് വിപുലമായ ഒരുക്കങ്ങൾ
- യുക്മ വെയിൽസ് റീജിയണൽ അപ്റ്റസ് ലീഗൽ കലാമേള ഒക്ടോബർ 10ന്; ചീഫ് ഗസ്റ്റായി ഷീജോ വർഗ്ഗീസ്, ഉൽഘാടനം പീറ്റർ താണോലിലും മേയർ കൗൺസിലർ ലോറ റോച്ചെഫോർട്ടും, സമാപന സമ്മേളനത്തിൽ സണ്ണിമോൻ മത്തായിയും റെയ്മോൾ നിധിരിയും മുഖ്യാതിഥികൾ.
- യുക്മ സാംസ്കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്കാരത്തിന് രചനകൾ ക്ഷണിക്കുന്നു. ഉപന്യാസം, കവിത, ചെറുകഥ എന്നിവയിൽ മത്സരങ്ങൾ.
- യുക്മ യോർക്ഷയർ & ഹംബർ റീജിയണൽ കലാമേള: ഷെഫീൽഡ് ചാമ്പ്യൻ, EYCO റണ്ണറപ്പ്; അവന്തിക ഗിരീഷ് കലാ തിലകം, സനൽ ദാമോദരൻ കലാ പ്രതിഭ.
- ഹോൾബോൺ ആൻഡ് സെന്റ് പാൻക്രാസ് ഉപതെരഞ്ഞെടുപ്പ്; ഗ്രീൻ പാർട്ടിയെ മറികടന്ന് ലേബർ പാർട്ടിക്ക് വിജയം
കാർഡിഫിലെ സീറോ മലബാർ വിശ്വാസികളുടെ സ്വപ്നസാക്ഷാത്കാരമായ ഇടവക പ്രഖ്യാപനം ജൂലൈ 19ന് പള്ളി തിരുനാൾ മദ്ധ്യേ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിക്കുന്നു.
- Jul 17, 2026
ബെന്നി അഗസ്റ്റിൻ, കാർഡിഫ്
കാർഡിഫ് : ഗ്രേറ്റ് ബ്രിട്ടൻ സ്പാർക്കിയുടെ ഭാഗമായ കാർഡിഫ് -ബ്രിസ്റ്റോൾ റീജിയണിൽ പെടുന്ന കാർഡിഫ് മിഷൻ ജൂലൈ 19ന് ഇടവകയായി പ്രഖ്യാപിക്കും. സെന്റ് തോമസ് മിഷൻ ഇനി മുതൽ കാർഡിഫ് സെന്റ് തോമസ് ചർച്ച് എന്നറിയപ്പെടും. പുതിയ ഇടവകയുടെ തിരുന്നാൾ ജൂലൈ 17, 18 19 എന്നീ ദിവസങ്ങളിൽ ആഘോഷമായി ആചരിക്കുകയാണ്. എപ്പാർക്കിയുടെ ആറാമത്തെ ഇടവകയാണ് ഈ പുതിയ കാർഡിഫ് ഇടവക. കാർഡിഫ് മിഷന്റെ ഇപ്പോഴത്തെ മിഷൻ ഡയറക്റ്ററായ ബഹുമാനപ്പെട്ട പ്രജിൽ പണ്ടാരപ്പറമ്പിൽ അച്ഛൻറെ പ്രയത്നഫലമായാണ് ഇടവക എന്ന സ്വപ്നം ഒരു യാഥാർഥ്യമായത്. സിബിച്ചൻ ജോസഫ്, സിൽവി സജി എന്നിവരാണ് ഇപ്പോഴത്തെ മിഷൻ ട്രസ്റ്റിമാരായി പ്രവർത്തിക്കുന്നത്.

വിശ്വാസവും ഐക്യവും ദൈവപരിപാലനവും നിറഞ്ഞ ഒരു ആത്മീയ യാത്രയാണ് കാർഡിഫ് സീറോ മലബാർ കത്തോലിക്കാ സമൂഹത്തിന്റെ ചരിത്രം. ഏതാനും മലയാളി കത്തോലിക്കാ കുടുംബങ്ങളുടെ പ്രാർത്ഥനാസംഗമമായി ആരംഭിച്ച ഈ സമൂഹം ഇന്ന് വെയിൽസിലെ സീറോ മലബാർ വിശ്വാസികളുടെ ആത്മീയ ഭവനമായി വളർന്നിരിക്കുകയാണ്.

2002-ഓടെ തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യരംഗം തുടങ്ങിയ മേഖലകളിൽ കേരളത്തിൽ നിന്ന് നിരവധി മലയാളി കുടുംബങ്ങൾ കാർഡിഫിലേക്കും ന്യൂപോർട്ടിലേക്കും സ്വാൻസിയിലേക്കും സൗത്ത് വെയിൽസിലെ മറ്റു പ്രദേശങ്ങളിലേക്കും കുടിയേറിത്തുടങ്ങി.

2001ൽ കേരളത്തിൽ നിന്നും യൂകെയിലേക്കുള്ള കുടിയേറ്റത്തിൽ കാർഡിഫിലേക്കും സീറോ മലബാർ വിശ്വാസികളായ നഴ്സുമാരും കുടുംബങ്ങളും ചേക്കേറി. അന്ന് കാർഡിഫിൽ സീറോ മലബാർ വൈദികരുടെ സ്ഥിരസാന്നിധ്യം ഉണ്ടായിരുന്നില്ല. അതിനാൽ കുടുംബങ്ങൾ സമീപ ലത്തീൻ കത്തോലിക്കാ ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയിൽ പങ്കെടുത്തുകൊണ്ടിരുന്നെങ്കിലും, സ്വന്തം പാരമ്പര്യ ആരാധനക്രമത്തിൽ വിശുദ്ധ കുർബാന അർപ്പിക്കണമെന്ന ആഗ്രഹം ശക്തമായിരുന്നു.
ഈ കാലഘട്ടത്തിൽ വിശ്വാസികൾ വീടുകളിൽ ഒന്നിച്ചുകൂടി ജപമാല, വചനവിചിന്തനം, ഭക്തിഗാനങ്ങൾ, കുടുംബപ്രാർത്ഥന എന്നിവയിലൂടെ ആത്മീയജീവിതം പരിപോഷിപ്പിച്ചു.

2002-ടെ ഫാ. കുര്യാക്കോസ് കണ്ണംകര ഓ എഫ് എം അച്ചന്റെ സഹായത്തോടെ സീറോ മലബാർ കുർബാന കാർഡിഫിൽ തുടങ്ങുവാനും പിന്നീട് കാർഡിഫ് ലാറ്റിൻ രൂപതയ്ക്ക് വേണ്ടി നാട്ടിൽ നിന്നും വന്ന പല സീറോ മലബാർ അച്ചന്മാരും മാറി മാറി കാർഡിഫിലെ സീറോ മലബാർ വിശ്വാസികളുടെ ആത്മീയ കാര്യങ്ങൾ നോക്കുന്നതിൽ ശ്രദ്ധ കാണിച്ചു. ഫാ. ജെയിംസ് കാണിപ്പറമ്പിൽ സിഎംഐ , ഫാ. ടോം പട്ടശ്ശേരിൽ IC, ഫാ. ടോമി അഗസ്റ്റിൻ സിഎംഐ, ഫാ. ആംബ്രോസ് IC, ഫാ. ജോർജ് പുത്തൂരാൻ IC തുടങ്ങിയ അച്ചന്മാർ യുകെയിൽ ഒരു എപ്പാർക്കി രൂപീകൃതമാകുന്നത് വരെ സീറോ മലബാർ കമ്മ്യൂണിറ്റിക്ക് വേണ്ടി നിസ്വാർത്ഥമായി സേവനം അർപ്പിച്ചു. ഫാ. ജെയിംസ് കാണിപ്പറമ്പിൽ പിന്നീട് സീറോ മലബാർ കുർബാന കാർഡിഫിലെ സെന്റ് ജോസഫ് പള്ളിയിൽ വച്ച് മാസത്തിന്റെ ഒന്നാം ഞായറാഴ്ചകളിൽ അർപ്പിച്ചിരുന്നു. തുടർന്ന് വാർഷിക ധ്യാനവും, വലിയ വാര ശുശ്രുഷകളും ഒക്ടോബർ മാസത്തിൽ മാതാവിന്റെ വണക്കമാസവും തുടങ്ങി. മാസാദ്യ വെള്ളിയാഴ്ചകളിൽ കാർഡിഫ് യൂണിവേഴ്സിറ്റിയിലെ കാത്തോലിക് ചാപ്ലൈൻസിയിൽ വച്ച് നൈറ്റ് വിജിലും തുടങ്ങിയിരുന്നു. ക്രമേണ മാസത്തിലൊരിക്കൽ വിശുദ്ധ കുർബാന, കുടുംബസംഗമങ്ങൾ, കുട്ടികൾക്കുള്ള മതബോധന ക്ലാസുകൾ, ക്രിസ്തുമസ്- ഈസ്റ്റർ ആഘോഷങ്ങൾ, ദൈവമാതാവിനോടുള്ള പ്രത്യേക ഭക്താനുഷ്ഠാനങ്ങൾ തുടങ്ങിയവ ആരംഭിച്ചു. കാർഡിഫ് അതിരൂപത ഈ സമൂഹത്തിന് ദേവാലയ സൗകര്യങ്ങൾ നൽകിയും ആത്മാർത്ഥമായ പിന്തുണ നൽകിയും വലിയ സഹകരണം നൽകി.

2009 ൽ നിയമിതനായ ടോം പട്ടശ്ശേരിൽ അച്ചൻ കാർഡിഫിലെ സീറോ മലബാർ വിശ്വാസികളുടെ ആത്മീയ വളർച്ചക്കും ആത്മീയ പോഷണത്തിനും വേണ്ടി പ്രവർത്തിക്കുവാൻ താത്പര്യം കാണിച്ചു. 2011ൽ ടോം പട്ടശ്ശേരിൽ അച്ചന്റെയും ടോമി അഗസ്റ്റിൻ അച്ചന്റേയും നേതൃത്വത്തിൽ ജോസി മാത്യു കോഓർഡിനേറ്റർ ആയും ബെന്നി അഗസ്റ്റിൻ വേദപാഠ ഹെഡ് ടീച്ചർ ആയും ഉള്ള അല്മയരുടെ ഒരു 25 അംഗ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. പിന്നീട് 2014ൽ ജോബി ജോസഫ് വേദപാഠ ഹെഡ് ടീച്ചർ ആയും 2019ൽ വിനീതാ ജെയ്സൺ നിയമിതരായി.

2010–2015 കാലയളവിൽ കാർഡിഫിലെ സീറോ മലബാർ സമൂഹം കൂടുതൽ ശക്തിപ്പെട്ടു ഒരു സംഘടിത കൂട്ടായ്മയായി വളർന്നു. ക്രമേണ ഗായകസംഘം, മതബോധന സംവിധാനം, യുവജനങ്ങളുടെ സജീവ പങ്കാളിത്തം, കുടുംബ യൂണിറ്റുകൾ, വാർഷിക ധ്യാനങ്ങൾ, ബൈബിൾ കലോത്സവം, പ്രത്യേക തിരുനാൾ ആഘോഷങ്ങൾ എന്നിവയെല്ലാം വളരെ ചിട്ടയോടെ നടത്തുവാൻ തുടങ്ങി. ഫാ. ടോമി അഗസ്റ്റിനും, ഫാ. ടോം പട്ടശ്ശേരിലും ഇതിനെല്ലാം നേതൃത്വം കൊടുത്തു. ഫാ. ടോമിയുടെ നേതൃത്വത്തിൽ കാർഡിഫ് കൂടാതെ ന്യൂപോർട്, ബാരി, ഹെർഫോർഡ് എന്നിവിടങ്ങളിൽ കൂടി കുർബാന സെന്ററുകൾ തുടങ്ങി.

കാർഡിഫിലെ സീറോ മലബാർ സമൂഹത്തിന്റെ ആത്മീയ വളർച്ചക്ക് വേണ്ടി സീറോ മലബാർ സഭയുടെ തന്നെ അച്ചനെ നിയമിക്കണമെന്ന ആവശ്യം യുകെയിലെ സീറോ മലബാർ കോഓർഡിനേറ്റർ ആയ തോമസ് പറയടി അച്ചനെ അറിയിക്കുകയും അതിന്റെ വെളിച്ചത്തിൽ അന്നത്തെ സഭയുടെ പ്രവാസി ഇൻചാർജ് ആയിരുന്ന മാർ സെബാസ്റ്റ്യൻ വടക്കേൽ പിതാവ് കാർഡിഫ് സന്നർശിക്കുകയും സമൂഹത്തിന്റെ ആവശ്യം കാർഡിഫ് അതിരൂപത മെത്രാനെ അറിയിക്കുകയും ചെയ്തു. അതിന്റെ വെളിച്ചത്തിൽ 2015ൽ റോസ്‌മേനിയൻ സഭക്കാരനായ ജോർജ് പുത്തൂരാൻ അച്ചനെ കാർഡിഫ് രൂപതയിലെ സീറോ മലബാർ വിശ്വാസികൾക്ക് വേണ്ടി ആദ്യമായി ചാപ്ലയിൻ ആയി നിയമിച്ചു.

കാർഡിഫിൽ എല്ലാ വർഷവും വാർഷിക ധ്യാനങ്ങ്ൾ നടത്തിയിരുന്നു. കേരളത്തിലെ പ്രമുഖരായ സുവിശേഷ പ്രഘോഷകരായ ഫാ. മാത്യു നായ്ക്കാംപറമ്പിൽ, ഫാ. ജോർജ് പനക്കൽ, ഫാ. സേവ്യർ ഖാൻ വട്ടായിൽ, ഫാ. ഡൊമിനിക് വാളന്മനാൽ, ഫാ. റോയ് പാലാട്ടി, ഷെവലിയർ ബെന്നി പുന്നത്തറ, ഫാ. ജോസ് ഉപ്പാണി, ഫാ. എബ്രഹാം കടിയാക്കുഴി, ബ്രദർ സാബു ആറുതൊട്ടിയിൽ, ഫാ. ഡാനിയേൽ പൂവണ്ണത്തിൽ, ബ്രദർ സന്തോഷ് ടി, ഫാ. ജസ്റ്റിൻ അലക്സ്, എന്നിവർ കാർഡിഫിലെ സീറോ മലബാർ സമൂഹത്തിന്റെ ആത്മീയ വളർച്ചക്ക് വേണ്ടി ധ്യാനങ്ങൾക്ക് നേതൃത്വം നൽകി.

2016 ജൂലൈ 28-ന് ഫ്രാൻസിസ് മാർപാപ്പ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സ്ഥാപിക്കുകയും മാർ ജോസഫ് സ്രാമ്പിക്കൽ ആദ്യ മെത്രാനായി നിയമിക്കുകയും ചെയ്തു. ഇത് ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായി മാറി. മെത്രാഭിഷേകത്തിന് മുമ്പ് ബിഷപ്പ്-ഇലക്ട് മാർ ജോസഫ് സ്രാമ്പിക്കൽ കാർഡിഫ് സന്ദർശിച്ച് വിശ്വാസികളെ കണ്ടുമുട്ടുകയും എല്ലാവരെയും തന്റെ മെത്രാഭിഷേക ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു. കാർഡിഫിൽ നിന്ന് വലിയൊരു സംഘം വിശ്വാസികൾ ആ ചരിത്ര മുഹൂർത്തത്തിൽ പങ്കെടുത്തു.

സമൂഹത്തിന്റെ അഭ്യർത്ഥനപ്രകാരം സ്ഥിരം വൈദികനെ നിയമിക്കാൻ ശ്രമിച്ചുവെങ്കിലും, വൈദികരുടെ കുറവ് കാരണം അത് ഉടൻ സാധ്യമായില്ല. എന്നിരുന്നാലും മാർ ജോസഫ് സ്രാമ്പിക്കൽ പലതവണ കാർഡിഫ് സന്ദർശിച്ച് വിശുദ്ധ കുർബാന, രാത്രി ജാഗരണം, വാർഷിക ധ്യാനങ്ങൾ, വിവിധ ആത്മീയ ശുശ്രൂഷകൾ
എന്നിവയ്ക്ക് നേതൃത്വം നൽകിയിരുന്നു. ഈ സന്ദർശനങ്ങൾ കാർഡിഫിലെ സമൂഹത്തിന് വലിയ ആത്മീയ ഉണർവ് നൽകി.

2017–2020 കാർഡിഫിലെ സീറോ മലബാർ സമൂഹത്തിന് പുതിയ വളർച്ചയുടെ കാലഘട്ടമായിരുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപത നിലവിൽ വന്നതോടെ കാർഡിഫ് സമൂഹം കൂടുതൽ സംഘടിതമായി. ഈ കാലഘട്ടത്തിൽ വിശുദ്ധ കുർബാന കൂടുതൽ ക്രമമായി നടന്നു, കുട്ടികളുടെ മതബോധനം ശക്തിപ്പെട്ടു, യുവജന പ്രവർത്തനങ്ങൾ സജീവമായി, കുടുംബസംഗമങ്ങളും വാർഷിക ധ്യാനങ്ങളും പതിവായി, സീറോ മലബാർ പാരമ്പര്യ ആരാധനയും ആത്മീയതയും കൂടുതൽ ശക്തിപ്പെട്ടു.
2017ൽ സെന്റ് തോമസ് മിഷനിൽ വിമൻസ് ഫോറം രൂപീകൃതമായി. ത്രേസിയാമ്മ ബെന്നി പ്രസിഡന്റ് ആയും അൻസാമ്മ ജോൺ സെക്രട്ടറി ആയും ഒരു കമ്മറ്റി തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ മാസവും ഓരോ വീട്ടിലും പ്രാർത്ഥനകൾ വായിക്കുകയും, ഫണ്ട് റെയ്‌സിംഗ് പ്രോഗ്രാംസ് നടത്തുകയും, പള്ളിയിലെ എല്ലാ കാര്യങ്ങളിലും എപ്പോഴും സഹായിക്കുകയും ചെയ്തിരുന്നു.

2018ൽ ഫാ. ടോണി പഴയകളം സി എസ് ടി, കാർഡിഫ് കുർബാന സെന്ററിന്റെ ഇൻചാർജ് ആയി നിയമിതനായി. അച്ചന്റെ ശ്രമഫലമായി, കുടുംബ സന്നർശനങ്ങൾ നടത്തുകയും കാർഡിഫിലെ സമൂഹത്തിനെ ഒന്നിപ്പിക്കുവാനും സാധിച്ചതിന്റെ ഫലമായി കാർഡിഫിനെ ഔദ്യോഗികമായി സെന്റ് തോമസ് പ്രോപോസ്ഡ് മിഷൻ ആയി മാർ സ്രാമ്പിക്കൽ പിതാവ് പ്രഖ്യാപിച്ചു. പിന്നീട് നിയമിതാനായി വന്ന ഫാ. ജോയി വയലിൽ പ്രോപോസ്ഡ് മിഷന്റെ വളർച്ചക്ക് വേണ്ടി പ്രവർത്തിച്ചു. മാസത്തിൽ ഒരു കുർബാന മാത്രമായിരുന്നത് മാസത്തിൽ എല്ലാ ഞായറാഴ്ചയുമായി തുടങ്ങി. അച്ചന് താമസിക്കുന്നതിന് വേണ്ടി ഒരു വീട് വാടകക്ക് എടുക്കുകയും ചെയ്തു.

2018ൽ സീറോ മലബാർ യൂത്ത് മൂവേമെന്റ് രൂപീകൃതമായി. ക്രിസ്തുവിന്റെ സുവിശേഷമൂല്യങ്ങൾ ജീവിതത്തിൽ പകർത്തി, ദൈവരാജ്യത്തിന്റെ വളർച്ചക്കും നീതിയും സ്നേഹവും, സമാധാനവും നിറഞ്ഞ ഒരു പുതിയ സമൂഹത്തിന്റെ നിര്മാണത്തിനുമായി യുവജനങ്ങൾ സജീവമായി പ്രവർത്തിക്കുക എന്നതാണ് സീറോ മലബാർ യൂത്ത് മൂവേമെന്റിന്റെ ദൗത്യം. വളർന്നു വരുന്ന യുവജനങ്ങൾക്ക് ആഴത്തിലുള്ള വിശ്വാസത്തിൽ വളരുവാനും അവരുടെ ബുദ്ധിയും കഴിവും സഭയുടെ വളർച്ചയെ സഹായിക്കുവാനും വേണ്ടിയാണ് ഈ യൂത്ത് മൂവേമെന്റ്.

2020–2021 ലെ കോവിഡ്-19 മഹാമാരിയുടെ സമയത്ത് പൊതുആരാധനകൾ താൽക്കാലികമായി നിർത്തിവെക്കേണ്ടിവന്നു. എങ്കിലും സമൂഹം ആത്മീയജീവിതം തുടർന്നു. ഓൺലൈൻ വിശുദ്ധ കുർബാന, ഓൺലൈൻ മതബോധനം, കുടുംബ പ്രാർത്ഥന, ഓൺലൈൻ ധ്യാനങ്ങൾ, വെർച്വൽ ആത്മീയ കൂട്ടായ്മകൾ എന്നിവ കൊണ്ട് ഈ കാലഘട്ടം കുടുംബവിശ്വാസത്തെ കൂടുതൽ ശക്തിപ്പെടുത്തി. സീറോ മലബാർ യൂത്ത് മൂവേമെന്റ് ഓൺലൈനിൽ ബൈബിൾ ക്ലബ് സംഘടിപ്പിച്ചിരുന്നു.

2020ൽ ഫാ. ജോയി വയലിൽ കേരളത്തിലേക്ക് ട്രാൻസ്ഫർ ആയപ്പോൾ ഫാ. ഫാൻസ്വാ പത്തിൽ നിയമിതനായി. അദ്ദേഹം വീട് സന്നർശനം വളരെ റെഗുലർ ആക്കുകയും, മിഷൻ ലീഗ് തുടങ്ങുകയും, ആദ്യമായി കാർഡിഫിൽ സീറോ മലബാർ കുർബാനയിൽ കുട്ടികൾക്ക് ആദ്യകുർബാന നൽകുകയും ചെയ്തു. മെതോഡിസ്റ് പള്ളിയിൽ വച്ച് നടന്നിരുന്ന കുർബാന കാർഡിഫിലെ സെന്റ് ആൽബൻസ് പള്ളിയിലേക്ക് മാറ്റി. വാർഷിക ധ്യാനങ്ങൾ സെന്റ് ഡേവിഡ്’സ് കാത്തോലിക് കോളേജിൽ വച്ച് നടത്തിയിരുന്നു. ഭാവിയിൽ ഒരു പള്ളി വേണം എന്ന മുൻകരുതലോടെ ജോസി മാത്യുവിന്റെ നേതൃത്വത്തിൽ ഒരു പ്രോപ്പർട്ടി കമ്മിഷൻ ഫാ. ഫാൻസ്വാ രൂപികരിച്ചു.

ജൂലൈ 3, 2022-നു പെരുന്നാൾ ദിവസം കാർഡിഫ് ഒരു മിഷൻ ആയി പ്രഖ്യാപിക്കപ്പെട്ടു. മിഷന്റെ ആദ്യത്തെ കൈക്കാരന്മാരായ ജോൺസൻ വര്ഗീസും ജെസ്സി സ്കറിയയും തിരഞ്ഞെടുക്കപ്പെട്ടു.
2022 ഡിസംബറിൽ ഫാ. മാത്യു പാലരകരോട്ട് CRM പുതിയ മിഷൻ ഡയറക്ടർ ആയി നിയമിതനായി. അതിന് ശേഷം കാർഡിഫ് സീറോ മലബാർ മിഷനിലെ വിശ്വാസസമൂഹത്തെ ശക്തിപ്പെടുത്തി കാർഡിഫിലെയും സമീപപ്രദേശങ്ങളിലെയും കുടുംബാംഗങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് ക്രമമായ ആരാധനജീവിതത്തിന് നേതൃത്വം നൽകിവന്നിരുന്നു. മാത്യു അച്ചന്റെ ആത്മാർത്ഥമായ പരിശ്രമത്തിന്റെ ഫലമായും പ്രോപ്പർട്ടി കമ്മീഷന്റെ തീഷ്ണമായ പ്രവർത്തനത്തിന്റെയും ഭാഗമായി കാർഡിഫ് അതിരൂപതയുടെ പള്ളിയായ ബ്ലെസ്സഡ് സാക്രമെന്റ് ചർച് നമ്മുടെ സമൂഹത്തിന്റെ ആത്മീയകാര്യങ്ങൾ നടത്തുവാൻ വേണ്ടി കാർഡിഫ് അതിരൂപത അനുവദിച്ചു തന്നു.
2023 ഡിസംബറിൽ ഫാ. പ്രജിൽ പണ്ടാരപ്പറമ്പിൽ നിയമിതനായി. കാർഡിഫ് സീറോ മലബാർ മിഷന്റെ വളർച്ചയിൽ പ്രജിൽ അച്ചന്റെ സേവനം വിലമതിക്കാനാകാത്തതാണ്. വിശുദ്ധകുർബാനയിലൂടെയും കൂദാശകളിലൂടെയും ദൈവജനത്തെ ആത്മീയമായി വളർത്തുകയും, കുടുംബത്തെ സഭയോട് കൂടുതൽ ചേർത്തുനിർത്തുകയും, കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസപരിശീലനം നൽകി ഭാവിതലമുറയെ സഭയുടെ പാരമ്പര്യത്തിൽ ഉറപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സമർപ്പണവും ലാളിത്യവും സ്‌നേഹപൂർവമായ തേതൃത്വവും കാർഡിഫ് മിഷന്റെ വളർച്ചക്ക് ശക്തമായ അടിത്തറ പാകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനത്തിന് സമൂഹം എന്നും കടപ്പെട്ടിരിക്കുന്നു. പ്രജിൽ അച്ചന്റേയും, കൈക്കാരന്മാരായ സിബിച്ചൻ ജോസഫ്, സിൽവി സജി, ജോസി മാത്യു നേതൃത്വം കൊടുക്കുന്ന പ്രോപ്പർട്ടി കമ്മീഷൻ അംഗങ്ങൾ എന്നിവരുടെ കഠിന പ്രയത്നത്തിന്റെയും മിഷനിലെ മുഴുവൻ വിശ്വാസികളുടെ തീവ്രമായതും തീഷ്ണമായതുമായ പ്രാര്ഥനയുടെ ഫലമായിട്ടാണ് ഒരു ഇടവക എന്ന സ്വപ്നം യാഥാർഥ്യമായത്. ആത്മാർത്ഥമായ പ്രാർത്ഥനക്ക് ദൈവത്തിന്റെ മറുപടി.
ഇപ്പോൾ ദിവ്യബലി അർപ്പിച്ചുകൊണ്ടിരിക്കുന്ന ബ്ലെസ്സഡ് സാക്രമെന്റ് പള്ളി നമ്മുടെ മിഷന് കൈമാറ്റം ചെയ്തതിന്റെ അവസരത്തിലാണ് ജൂലൈ 19ന് ഞായറാഴ്ച രാവിലെ ഗ്രേറ്റ് ബ്രിട്ടൻ രൂപത അദ്ധക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഈ മിഷൻ ഒരു ഇടവകയായി പ്രഖ്യാപിക്കുന്നത്. ഈ എപ്പാർക്കിയിലെ ആറാമത്തെ ഇടവകയായിരിക്കും കാർഡിഫ് സെന്റ് തോമസ് പാരിഷ്. തദവസരത്തിൽ കാർഡിഫ് ലാറ്റിൻ അതിരൂപതയുടെ ആർച്ച്ബിഷപ്പ് റെവ. മാർക്ക് ഒറ്റൂൾ സന്നിഹിതനായിരിക്കും.
ജൂലൈ 17, 18, 19 എന്നീ ദിവസങ്ങളിൽ നടത്തപ്പെടുന്ന തിരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുത്ത് ആശിർവാദം സ്വീകരിക്കുവാൻ എല്ലാവരെയും ക്ഷണിക്കുന്നതായി മിഷൻ ഡയറക്ടർ പ്രജിൽ അച്ചൻ അറിയിച്ചു. ജൂലൈ 17ന് വൈകുന്നേരം 6.30നും, 18ന് രാവിലെ 9 മണിക്കും,19ന് രാവിലെ 8.45നുമായിരിക്കും തിരുന്നാൾ തിരുകർമ്മങ്ങൾ ആരംഭിക്കുക.
ഇന്ന് കാർഡിഫ് സീറോ മലബാർ സമൂഹം വെയിൽസിലെ സജീവമായ വിശ്വാസസമൂഹങ്ങളിലൊന്നായി വളർന്നിരിക്കുന്നു. ഒരു പുതിയ ഇടവകയായി പ്രഖ്യാപിക്കപ്പെടുന്ന ഈ അവസരത്തിൽ ഇവിടെ ക്രമമായ വിശുദ്ധ കുർബാന, മതബോധന ക്ലാസുകൾ, യുവജന-കുടുംബ ശുശ്രൂഷകൾ, ധ്യാനങ്ങൾ, തിരുനാൾ ആഘോഷങ്ങൾ, സാംസ്കാരിക പരിപാടികൾ, ഗ്രേറ്റ് ബ്രിട്ടൻ രൂപതയുമായുള്ള ശക്തമായ ബന്ധം തുടങ്ങിയവ കൃത്യമായി നടത്തപ്പെടുന്നു. പുതിയ ഇടവകയാക്കി പ്രഖ്യാപിക്കപ്പെടുന്ന ഈ പള്ളി ഒരു ആരാധനാ സ്ഥലം മാത്രമല്ല, പ്രത്യാശയും സമാധാനവും, സ്നേഹവും പങ്കിടുന്ന ഒരു ആത്മീയ കുടുംബമാകട്ടെ എന്ന പ്രാർത്ഥിക്കുന്നു. പരിശുദ്ധ കുർബാനയിൽ നിന്ന് ശക്തി സ്വീകരിച്ചു് ക്രിസ്തുവിന്റെ സാക്ഷികളായി ജീവിക്കാൻ നമുക്ക് ഒരുമിച്ച് മുന്നേറാം. ദൈവമാതാവിന്റെ മാധ്യസ്ഥവും ഈ ഇടവകയുടെ മാദ്ധ്യസ്ഥ വിശുദ്ധനായ തോമാശ്ലീഹായുടെ സംരക്ഷണവും ഈ പുതിയ ദൗത്യത്തിൻമേൽ എപ്പോഴും ഉണ്ടാകട്ടെ.
കാർഡിഫ് സീറോ മലബാർ സമൂഹത്തിന്റെ ചരിത്രം ഒരു ദേവാലയത്തിന്റെ ചരിത്രം മാത്രമല്ല, അത് വരും തലമുറകൾക്ക് എന്നുമെന്നും ഓർമയിൽ നിറഞ്ഞു നിൽക്കുന്ന ഒരു മഹാ ചരിത്രമായി എന്നുമെന്നും നിലനിൽക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.
Latest News:

അജയ് പെരുമ്പലത്തിൻ്റെ പിതാവ് നാട്ടിൽ നിര്യാതനായി
യുക്മ നേതാവും ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ മുൻ പ്രസിഡന്റും നിലവിൽ കമ്മിറ്റി അംഗവുമായ അജയ് പെരുമ്...Obituary
യുക്മ മിഡ്ലാൻഡ്സ്, വെയിത്സ് റീജിയണുകളിൽ ഇന്ന് കലാമേള..... പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ 7ന് ചെ...
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന&...uukma
ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബൈബിൾ കലോത്സവം . ലണ്ടൻ ,മാഞ്ചസ്റ്റർ, കേംബ്രിഡ്ജ് റീജിയണൽ കലോത്സവങ്ങൾ ഇ...
ഷൈമോൻ തോട്ടുങ്കൽ ( പി ആർ ഓ ) ബർമിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ലണ്ടൻ ,മാഞ്ചസ്റ്റർ, ...Spiritual
അഞ്ച് വേദികളിൽ കലയുടെ നിറപ്പകിട്ട്; മിഡ്ലാൻഡ്സ് റീജണൽ കലാമേളയ്ക്ക് വിപുലമായ ഒരുക്കങ്ങൾ
കവൻട്രി: യുക്മയുടെ 17-ാമത് ദേശീയ കലാമേളയ്ക്ക് മുന്നോടിയായി ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജണൽ...uukma region
സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനേതം നവിപിള്ളൈയ്ക്ക്
ജനീവ: ഇത്തവണത്തെ സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനേതം നവിപിള്ളൈയ്ക്ക്. രാജ്യാന്തരതലത്തില്‍ യുദ്ധവിര...Latest News
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾക്ക് കൂടി പങ്കാളിത്തമുള്ള തുറമുഖമാണ് നിർമിക്കാൻ പോകുന്നത്: മുഖ്യമന്ത്ര...
വിഴിഞ്ഞം: മത്സ്യത്തൊഴിലാളികളുടെ കണ്ണുനീർ വീണിട്ടല്ല തുറമുഖം നിർമ്മിക്കാൻ പോകുന്നതെന്ന് മുഖ്യമന്ത്രി...Latest News
യുക്മ വെയിൽസ് റീജിയണൽ അപ്റ്റസ് ലീഗൽ കലാമേള ഒക്ടോബർ 10ന്; ചീഫ് ഗസ്റ്റായി ഷീജോ വർഗ്ഗീസ്, ഉൽഘാടനം പീറ്റ...
ബെന്നി അഗസ്റ്റിൻ, യുക്മ ദേശീയ കമ്മിറ്റി അംഗം പെനാർത്ത് (കാർഡിഫ്): യുകെയിലെ മലയാളി സമൂഹത്തിന്റെ സ...uukma region
അതീവ ജാഗ്രത പാലിക്കണം; ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശം നൽകി റിയാദിലെ എംബസി
റിയാദ്: നിലവിലെ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലുള്ള മുഴുവൻ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാ...World
Post Your Comments Here ( Click here for malayalam )
Latest Updates
- അജയ് പെരുമ്പലത്തിൻ്റെ പിതാവ് നാട്ടിൽ നിര്യാതനായി യുക്മ നേതാവും ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ മുൻ പ്രസിഡന്റും നിലവിൽ കമ്മിറ്റി അംഗവുമായ അജയ് പെരുമ്പലത്തിൻ്റെ പിതാവ് രാമചന്ദ്ര പണിക്കർ (85) നിര്യാതനായി. പ്രായാധിക്യം മൂലമുള്ള അസുഖങ്ങൾ ബാധിച്ച് സുഖമില്ലാതെയിരിക്കുകയായിരുന്നു.ഭാര്യ രത്നമ്മ, മക്കൾ അജയ് പെരുമ്പലത്ത്, അനിൽകുമാർ. മരുമക്കൾ എൽസി അജയ്, പ്രിയ അനിൽ. സംസ്കാരം നാളെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ നടത്തുന്നതാണ്. അജയുടെ പിതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, റീജിയണൽ പ്രസിഡൻ്റ് ജോബി പുതുകുളങ്ങര, തുടങ്ങിയവർ
- ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബൈബിൾ കലോത്സവം . ലണ്ടൻ ,മാഞ്ചസ്റ്റർ, കേംബ്രിഡ്ജ് റീജിയണൽ കലോത്സവങ്ങൾ ഇന്ന്. ഷോർട്ട് ഫിലിം മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും ഷൈമോൻ തോട്ടുങ്കൽ ( പി ആർ ഓ ) ബർമിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ലണ്ടൻ ,മാഞ്ചസ്റ്റർ, കെയിംബ്രിഡ്ജ് റീജിയണൽ ബൈബിൾ കലോത്സവങ്ങൾ ഇന്ന് നടക്കും .കഴിഞ്ഞ ശനിയാഴ്ച സ്കോട്ലൻഡ് റീജിയണൽ മത്സരകളോടുകൂടിയാണ് ഈ വർഷത്തെ റീജിയണൽ മത്സരങ്ങൾക്ക് തുടക്കം കുറിച്ചത് .എല്ലാ റീജിയൺതല മത്സരങ്ങളും നവംബർ ഒന്നോടുകൂടി പൂർത്തിയാകും . ഓരോ റീജിയണിൽ നിന്നും രൂപതാ മത്സരത്തിന് യോഗ്യത നേടിയവരുടെ രജിസ്ട്രേഷൻ റീജിയണൽ കലോത്സവ കോർഡിനേറ്റർസ് രൂപത ബൈബിൾ അപ്പോസ്റ്റലേറ്റിനെ അറിയിക്കേണ്ടതാണ്. ഓരോ
- സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനേതം നവിപിള്ളൈയ്ക്ക് ജനീവ: ഇത്തവണത്തെ സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനേതം നവിപിള്ളൈയ്ക്ക്. രാജ്യാന്തരതലത്തില്‍ യുദ്ധവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പരിഗണിച്ചാണ് ദക്ഷിണാഫ്രിക്കന്‍ പൗരയായ നവനേതം നവിപിള്ളൈയ്ക്ക് അംഗീകാരം. മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ധീരമായി പോരാടിയ വനിതയാണ് നവനേതം നവി പിള്ളൈയെന്ന് നോര്‍വീജിയന്‍ പാര്‍ലമെന്റ് കമ്മിറ്റി വിലയിരുത്തി. ഇന്ത്യന്‍ തമിഴ് വംശജനായബസ് ഡ്രൈവറുടെ മകളായി 1941 സെപ്റ്റംബര്‍ 23-ന് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലാണ് ജനിച്ചത്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തിയ അവര്‍, 1988-ല്‍ ‘ഡോക്ടര്‍ ഓഫ് ജുറിഡിക്കല്‍ സയന്‍സ്’ ബിരുദം നേടി. 1995-ല്‍
- വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾക്ക് കൂടി പങ്കാളിത്തമുള്ള തുറമുഖമാണ് നിർമിക്കാൻ പോകുന്നത്: മുഖ്യമന്ത്രി വിഴിഞ്ഞം: മത്സ്യത്തൊഴിലാളികളുടെ കണ്ണുനീർ വീണിട്ടല്ല തുറമുഖം നിർമ്മിക്കാൻ പോകുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വിഴിഞ്ഞത്തെ ആളുകളുടെ നടക്കാതെ പോയ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്. മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ ഒരു ന്യായീകരണവും ഇല്ല. അവർക്ക് കൊടുക്കാനുള്ളത് കൊടുക്കുക എന്നതാണ് നയം ആധുനിക സൗകര്യങ്ങൾ ഉള്ള തുറമുഖമാണ് വരുന്നത്. മത്സ്യത്തൊഴിലാളികളുടെ കണ്ണുനീർ വീണിട്ടല്ല തുറമുഖം നിർമ്മിക്കാൻ പോകുന്നത്. മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കും.മത്സ്യത്തൊഴിലാളികൾക്ക് കൂടി പങ്കാളിത്തമുള്ള തുറമുഖമാണ് നിർമിക്കാൻ പോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തെ കൂടിയാലോചനകളില്ലാതെ തീരുമാനമെടുക്കുന്നുവെന്ന യുഡിഎഫ്
- അതീവ ജാഗ്രത പാലിക്കണം; ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശം നൽകി റിയാദിലെ എംബസി റിയാദ്: നിലവിലെ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലുള്ള മുഴുവൻ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്ന് റിയാദിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും പൗരന്മാർ ജാഗ്രത പുലർത്തുകയും ആവശ്യമെങ്കിൽ വീടുകൾക്കുള്ളിൽ തന്നെ തുടരുകയും ചെയ്യണമെന്ന് ഔദ്യോഗിക നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രാദേശിക ഭരണകൂടങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി നൽകുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. നിലവിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളോ വാർത്തകളോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനോ റീപോസ്റ്റ് ചെയ്യുന്നതിനോ വിലക്കുണ്ട്. ഇത്തരം പ്രചാരണങ്ങളിൽ നിന്ന്
യുക്മ സാംസ്കാരിക വേദി ‘സൃഷ്ടിലയ 2026’ സാഹിത്യപുരസ്കാരത്തിന് രചനകൾ ക്ഷണിക്കുന്നു. ഉപന്യാസം, കവിത, ചെറുകഥ എന്നിവയിൽ മത്സരങ്ങൾ. /
യുക്മ സാംസ്കാരിക വേദി ‘സൃഷ്ടിലയ 2026’ സാഹിത്യപുരസ്കാരത്തിന് രചനകൾ ക്ഷണിക്കുന്നു. ഉപന്യാസം, കവിത, ചെറുകഥ എന്നിവയിൽ മത്സരങ്ങൾ.
അഡ്വ. ജാക്സൺ തോമസ് (ജനറൽ കൺവീനർ, സാംസ്കാരിക വേദി) യുകെയിലെ മലയാളികളുടെ ജന്മസിദ്ധമായ സർഗാത്മക കഴിവുകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ യുക്മ സാംസ്കാരിക വേദി “സൃഷ്ടിലയ2026” എന്ന പേരിൽ സാഹിത്യ രചനാമത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപന്യാസം, കവിത, ചെറുകഥ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടത്തുന്നത്. യുകെയിലെ മലയാളികളുടെ സാഹിത്യാഭിരുചിയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുക്മ സാംസ്കാരിക വേദി സാഹിത്യ രചനാമത്സരങ്ങൾ സംഘടിപ്പിക്കുന്നത്. യുകെ മലയാളികൾക്കിടയിലെ സാഹിത്യ പ്രതിഭകൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു മികച്ച വേദിയായിരിക്കും “സൃഷ്ടിലയ
യുക്മ ദേശീയ കലാമേള നവംബർ 07 ന് ചെൽറ്റൻഹാമിൽ. നാഷണൽ കലാമേള ലോഗോ, നഗർ നാമകരണ മത്സരങ്ങളിൽ നിങ്ങൾക്കും പങ്കാളികളാകാം……. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചുള്ള ലോഗോകൾ പരിഗണിക്കുന്നതല്ല. /
യുക്മ ദേശീയ കലാമേള നവംബർ 07 ന് ചെൽറ്റൻഹാമിൽ. നാഷണൽ കലാമേള ലോഗോ, നഗർ നാമകരണ മത്സരങ്ങളിൽ നിങ്ങൾക്കും പങ്കാളികളാകാം……. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചുള്ള ലോഗോകൾ പരിഗണിക്കുന്നതല്ല.
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ ദേശീയ കലാമേള നവംബർ 07 ന് ചെൽറ്റൻഹാമിൽ നടക്കും. റോഥർഹാം മാൻവേഴ്സ് തടാകത്തിൽ വളരെ വിജയകരമായി സംഘടിപ്പിക്കപ്പെട്ട എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയുടെയും 2026 ഓണാഘോഷങ്ങളുടെയും ആവേശത്തിൻ്റെ അലയൊലികൾ അടങ്ങും മുൻപ് തന്നെ യുക്മ റീജിയണൽ കലാമേളകൾക്ക് ഒക്ടോബർ 03 ശനിയാഴ്ച മുതൽ തുടക്കമാകുന്നു. യുകെയിലെ മുഴുവൻ കലാപ്രേമികളും ഉറ്റു നോക്കുന്ന പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ
യുകെ മലയാളികളുടെ ഏറ്റവും വലിയ ആഘോഷത്തിന് ഒരുക്കം: യുവാക്കൾക്ക് അവസരം നൽകി പതിനേഴാമത് യുക്മ ദേശീയ കലാമേള ചെൽട്ടൻഹാമിൽ 2026 നവംബർ 7 ശനിയാഴ്ച /
യുകെ മലയാളികളുടെ ഏറ്റവും വലിയ ആഘോഷത്തിന് ഒരുക്കം: യുവാക്കൾക്ക് അവസരം നൽകി പതിനേഴാമത് യുക്മ ദേശീയ കലാമേള ചെൽട്ടൻഹാമിൽ 2026 നവംബർ 7 ശനിയാഴ്ച
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേററ്റർ) ലണ്ടൻ: പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻസ് (UUKMA) തങ്ങളുടെ 17-ാമത് ദേശീയ കലാമേള ഈ വർഷം നവംബർ 7 ശനിയാഴ്ച ചെൽട്ടൻഹാമിൽ സംഘടിപ്പിക്കുന്നു. 160-ലധികം അംഗ അസോസിയേഷനുകളുടെ പിന്തുണയോടെ, കഴിഞ്ഞ 16 വർഷമായി തുടരുന്ന ഈ പാരമ്പര്യം സംഗീതം, നൃത്തം, നാടകം, കലാപ്രദർശനങ്ങൾ എന്നിവയിലൂടെ കേരളത്തിന്റെ സാംസ്കാരിക പൈതൃകം ബ്രിട്ടീഷ് വേദിയിൽ അവതരിപ്പിക്കുന്ന ഒരു ആഘോഷമായി മാറിയിട്ടുണ്ട്
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും





click on malayalam character to switch languages