ഹെറിഫോഡ് കെസിഇഎഫ് ഉദ്‌ഘാടനവും, ഈസ്റ്റർ സംഗമവും ഗംഭീരം
Apr 25, 2026
ഹെറിഫോഡ് :അപ്പോസ്ത്തോലിക സഭകളുടെ നേതൃത്വത്തിൽ ഹെറിഫോഡിലെ വിശ്വാസികളെ പങ്കെടുപ്പിച്ചു കൊണ്ട് കേരള ക്രിസ്ത്യൻ എക്യുമിനിക്കൽ ഫെലോഷിപ്പ് kCEF ന്റെ ഉത്ഘാടനവും, ഈസ്റ്റർ സംഗമവും നടന്നു. ഏപ്രിൽ 18ശനിയാഴ്ച വൈകിട്ട് 3മണിയോടെ ആരംഭിച്ച പരിപാടികൾ രാത്രി 8.30തോടെ സമാപിച്ചു.
പൊതുസമ്മേളനം, കലാ പരിപാടികൾ, വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവർക്കും 20കൊല്ലങ്ങൾ യുകെ യിൽ പൂർത്തിയാക്കിയ ജ്യേഷ്ഠ സഹോദരങ്ങൾക്കും ആദരവ് തുടങ്ങി വിവിധങ്ങളായ പരിപാടികൾ സംഗമത്തിന് കൊഴുപ്പേകി റവ. ഫാ :ജിബിൻ വാമറ്റത്തിൽ അദ്ധ്യക്ഷത വഹിച്ചു, റവ :ഫാ : നോബിൾ ഏബ്രഹാംKCEF സോഷ്യൽ മീഡിയ പേജ് ഉത്ഘാടനം ചെയ്തു. റവ. ഫാ :രെഞ്ചു സ്കറിയ KCEF -Herifod ഉത്ഘാടനം ചെയ്തു സംസാരിച്ചു വന്ദ്യ വൈദീകരുടെ സാനിധ്യം സംഗമത്തിന് ആത്മീയ നിറവ് പകർന്നു.
കൊച്ചു മാലാഖ ക്കുരുന്നുകളുടെ അവതരണ നൃത്തം, അന്യം നിന്നു പോകുന്ന ആദിമ ക്രൈസ്തവ കലാരൂപം മാർഗ്ഗം കളി അതീവ ഭംഗിയോടെ നീതു ജോൺസണും സംഘവും വേദിയിൽ അവതരിപ്പിച്ചപ്പോൾ നിറഞ്ഞ കൈയ്യടിയോടെ കാണികൾ അത് ഹൃദയത്തിലേറ്റി.
വിശുദ്ധ വേദഗ്രന്ഥത്തിൽ നിന്നടർത്തിയെടുത്ത ‘സ്വർഗ്ഗ ത്തിന്റെ താക്കോൽ ’ലഘുനാടകം അവതരണ രീതിയിൽ മികവു പുലർത്തി വെത്യാസ്ത അനുഭവമാക്കി. 20ൽ പരം ഗായകർ അണിനിരന്ന പ്രശ്‌സ്ത സംഗീത സംവിധായകൻ ശ്രീ. ജോബി ജോണി യുടെ നേതൃത്വത്തിലുള്ള മെഗാ ക്വയർ സംഗമത്തെ സംഗീത സാന്ദ്രമാക്കി. ഹെറിഫോഡിലെ ഗായകരുടെ ഭക്തി ഗാനസുധയോടെ പരിപാടികൾ സമാപിച്ചു.
ശ്രീ അരുൺ ജോർജ്ജ്(PRO),ശ്രീ. സുബി തോമസ്, ശ്രീ. ഷൈലു ജോസ്, ശ്രീ. ഷാജൻ വർഗീസ്, ശ്രീ ക്രിസിൻ ഐസക്ക് ,ശ്രീ സാജൻ ജോസഫ്, ശ്രീ. അനീഷ് വഞ്ചിത്താനം, ശ്രീ. ജസ്റ്റിൻ പള്ളിപ്പാടൻ, ശ്രീ. അനൂപ് മത്തായി, ശ്രീ. ഗ്ലെൻ, ശ്രീ, എമിൽ ഫിലിപ്പ്, ശ്രീ. ഷൈജോ കുര്യാക്കോസ്, ശ്രീ. ബിജു വർഗ്ഗീസ്, ശ്രീമതി ഡെക്സി ഈപ്പൻ ,ശ്രീമതി അനീഷ ജസ്റ്റിൻ തുടങ്ങിയവർ നേതൃത്വം നൽകി.
ശ്രീ ബിനോയ് സേവ്യർ സ്വാഗതവും ശ്രീ. ജെയ്സൺ ആറ്റുവാ നന്ദിയും രേഖപ്പെടുത്തി. ഹെറിഫോഡിലെ സഭകളുടെ കൂട്ടായ്മയോടെ കൂടുതൽ ആത്മീയ പരിപാടികളുമായി സമൂഹത്തിൽ പ്രകാശം പരത്തി KCEF ന്റെ പ്രവർത്തനങ്ങൾ തുടരുമെന്ന് സംഘാടകർ അറിയിച്ചു.ശ്രീ. അനീഷ് ജോർജ്ജ്, ശ്രീമതി സിതാര അനോഷ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
പുതിയ യു.കെ ഇമിഗ്രേഷന്‍ നിയമങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ നീക്കാന്‍ സുവര്‍ണാവസരം: പ്രമുഖ ഇമിഗ്രേഷന്‍ സോളിസിറ്റര്‍ നയിക്കുന്ന പ്രത്യേക സെഷന് യു.എന്‍.എഫ് ദേശീയ കോണ്ഫ്രന്സില് നിര്‍ണ്ണായകമായ സെഷനാകും /
click on malayalam character to switch languages