1 GBP = 126.19
breaking news

പ്രാണിക് ഹീലിംഗ് പരിശീലന പരിപാടി  ഈ മാസം 27, 28 തീയതികളിൽ

പ്രാണിക് ഹീലിംഗ് പരിശീലന പരിപാടി  ഈ മാസം 27, 28 തീയതികളിൽ

കോട്ടയം: വേൾഡ് പീസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ രണ്ട് ദിവസത്തെ പ്രാണിക് ഹീലിംഗ് പരിശീലന പരിപാടി ജൂൺ 27, 28 തീയതികളിൽ കുടമാളൂരിലെ വേൾഡ് പീസ് മിഷൻ ക്യാമ്പസിൽ സംഘടിപ്പിക്കുന്നു.

മനുഷ്യശരീരത്തിന്റെ ഊർജവ്യവസ്ഥ, യോഗശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങൾ, ചക്രങ്ങൾ (ഊർജകേന്ദ്രങ്ങൾ), ഊർജശരീരത്തിന്റെ ഘടന, പ്രാണായാമം, പ്രാണിക് ശ്വസനരീതികൾ, ഊർജശരീര സ്കാനിംഗ്, രോഗാവസ്ഥകൾ തിരിച്ചറിയൽ, സ്വയംചികിത്സ, മറ്റുള്ളവർക്കുള്ള ചികിത്സ, ദൂരചികിത്സ, ധ്യാനം എന്നിവയെക്കുറിച്ചുള്ള സിദ്ധാന്ത-പ്രായോഗിക പരിശീലനങ്ങൾ പരിപാടിയുടെ ഭാഗമായി നടക്കും.

ശാരീരിക, മാനസിക, ആത്മീയ ആരോഗ്യവർധന ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ഈ കോഴ്സിൽ പങ്കെടുക്കുന്നവർക്ക് പരിശീലന പുസ്തകങ്ങൾ, താമസം, ഭക്ഷണം, പ്രായോഗിക ക്ലാസുകൾ, കോഴ്‌സ് സർട്ടിഫിക്കറ്റ് എന്നിവ ലഭ്യമാക്കും.

രാവിലെ 9.30 മുതൽ വൈകുന്നേരം 7.00 വരെ നടക്കുന്ന രണ്ട് ദിവസത്തെ പരിപാടിയുടെ ഫീസ് 3,500 രൂപയാണ്.

താൽപര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
(9.30am to 5pm)

ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും:
📞 +91 97444 95138

വേദി:
വേൾഡ് പീസ് മിഷൻ,
കിംസ് ആശുപത്രിക്ക് സമീപം, കുടമാളൂർ,
കുമാരനല്ലൂർ പി.ഒ., കോട്ടയം – 686016.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more