1 GBP = 126.52
breaking news

റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ മരിയൻ റസിഡൻഷ്യൽ ധ്യാനംഒക്ടോ: 9-11 വരെ.

റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ മരിയൻ റസിഡൻഷ്യൽ ധ്യാനംഒക്ടോ: 9-11 വരെ.

അപ്പച്ചൻ കണ്ണഞ്ചിറ

റാംസ്ഗേറ്റ്: വിൻസെൻഷ്യൻ കോൺഗ്രിഗേഷന്റെ നേതൃത്വത്തിൽ റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ ത്രിദിന മരിയൻ റസിഡൻഷ്യൽ ധ്യാനം ഒക്ടോബർ 9, 10, 11 തീയതികളിൽ നടത്തപ്പെടുന്നു. ആഗോള കത്തോലിക്കാ സഭ പരിശുദ്ധ ജപമാലയുടെ ഭക്ത്യാദര മാസമായി ആചരിക്കുന്ന ഒക്ടോബറിലെ ആത്മീയ ചൈതന്യത്തോടനുബന്ധിച്ചാണ് ഈ പ്രത്യേക ധ്യാനം സംഘടിപ്പിക്കുന്നത്.

ഒക്ടോബർ 9 ന് വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ധ്യാനം ആരംഭിച്ച് ഒക്ടോബർ 11 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സമാപിക്കും.

രാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിന്റെ നേതൃത്വത്തിൽ അഭിഷിക്ത ധ്യാനഗുരുക്കളുമായ ഫാ. തോമസ് എട്ടിയിൽ, ഫാ. മാർട്ടിൻ ചിറ്റാടിയിൽ, ഫാ. പോൾ പള്ളിച്ചാംകുടിയിൽ എന്നിവർ മരിയൻ ധ്യാനത്തിന് നേതൃത്വം നൽകും.

പരിശുദ്ധ കന്യകാമറിയത്തെ ദിവ്യരക്ഷകന്റെ പരിശുദ്ധ അമ്മയും, വിശ്വാസത്തിന്റെ മാതാവും, ശക്തയായ മാധ്യസ്ഥയും ആയി കൂടുതൽ അടുത്തറിയുന്നതിനും, അവിടുത്തെ സ്നേഹവും സംരക്ഷണവും ജീവിതത്തിൽ അനുഭവിച്ചറിയുന്നതിനും ഈ ധ്യാനം അവസരമൊരുക്കും.

മറിയത്തിന്റെ ശക്തമായ മാധ്യസ്ഥത്തിലൂടെ ക്രിസ്തുവിലേക്ക് കൂടുതൽ ചേർന്ന് കുടുംബങ്ങൾക്കും വ്യക്തികൾക്കും ആത്മീയ നവീകരണം നേടുവാൻ ധ്യാന ശുശ്രൂഷകളും തിരുക്കർമ്മങ്ങളും അനുഗ്രഹദായകമാവും.

പരിശുദ്ധ മറിയത്തിന്റെ ജീവിതവും, വിശ്വാസവും മാതൃസ്നേഹവും ധ്യാനിക്കുവാനും, പ്രാർത്ഥനാജീവിതം ശക്തിപ്പെടുത്തുവാനും രജിസ്ട്രേഷൻ നടപടികൾ
നേരത്തെ പൂർത്തിയാക്കി ധ്യാന ശുശ്രൂഷകളിൽ പങ്കാളിത്തം ഉറപ്പാക്കുവാൻ അഭ്യർഥിക്കുന്നു.

ഭക്ഷണവും താമസവും ഉൾപ്പെടെ ധ്യാനത്തിന്റെ രജിസ്ട്രേഷൻ ഫീസ് £75 മാത്രമാണ്. ധ്യാനത്തിൽ പങ്കുചെയ്യുന്നവർക്കായി ഒക്ടോബർ 8 വ്യാഴാഴ്ച വൈകുന്നേരം മുതൽ താമസസൗകര്യം ക്രമീകരിക്കുന്നതാണ്.

ആത്മീയ നവീകരണത്തിനും പരിശുദ്ധ മറിയത്തിന്റെ സ്നേഹപൂർണ്ണമായ സംരക്ഷണത്തിനും മാധ്യസ്ഥത്തിനും പ്രാർത്ഥനാനിർഭരമായ ധ്യാന ദിനങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

For registration please use the barcode on the poster or use the web.

Contact: 07474787870
www.divineuk.org

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more