1 GBP = 129.25
breaking news

നാൽപ്പതാം വെള്ളി ആചരണം: വിശുദ്ധ കുരിശിന്റെ വഴിയും വിശുദ്ധ കുർബാനയും മാർച്ച് 27ന് എയില്‍സ്‌ഫോര്‍ഡ് ദ ഫ്രയേഴ്സിൽ.

നാൽപ്പതാം വെള്ളി ആചരണം: വിശുദ്ധ കുരിശിന്റെ വഴിയും വിശുദ്ധ കുർബാനയും മാർച്ച് 27ന് എയില്‍സ്‌ഫോര്‍ഡ് ദ ഫ്രയേഴ്സിൽ.

അരുൺ വർഗ്ഗീസ്

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പ് അപ്പസ്‌റ്റോലിക് വിസിറ്റേഷനിലുള്ള യുകെയിലെ ലണ്ടൻ റീജിയന്റെ ആഭിമുഖ്യത്തിൽ നാൽപ്പതാം വെള്ളിയോട് അനുബന്ധിച്ച് വിശുദ്ധ കുരിശിൻ്റെ വഴിയും വിശുദ്ധ കുർബാനയും മാർച്ച് 27-ന് എയില്‍സ്‌ഫോര്‍ഡ് ദ ഫ്രയേഴ്സ് ദേവാലയത്തിൽ നടത്തപ്പെടുന്നു.

അന്നേദിവസം ഉച്ചയ്ക്ക് 01.00 മണിക്ക് വിശുദ്ധ കുരിശിൻ്റെ വഴി ആരംഭിക്കുന്നതും, തുടർന്ന് ദേവാലയത്തിൽ വെച്ച് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പിലെ അപ്പോസ്തലിക് വിസിറ്റേറ്റർ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്നതുമാണ്.
ഈ വിശുദ്ധ കർമ്മങ്ങളിൽ റവ. ഡോ. ചെറിയാൻ കോട്ടയിൽ, റവ. ഫാ. ജോൺസൺ പേഴുംകൂട്ടത്തിൽ OIC, റവ. ഫാ. ജോർജ് വലിയപറമ്പിൽ എന്നിവർ സഹകാർമികരായിരിക്കും.

എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

അഡ്രസ്: The Friars, Aylesford, Kent ME20 7BX

കൂടുതൽ വിവരങ്ങൾക്ക് :
Rev. Fr. Johnson Pezhumkoottathil : +44 7553 149970
Arundev : +44 7462 906373

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more