1 GBP = 106.97
breaking news
- ക്രിസ്മസ് ദിനത്തിലും യുക്രെയ്നിൽ ശക്തമായ ആക്രമണം നടത്തി റഷ്യ
- അസർബൈജാൻ യാത്രാവിമാനം കസാഖ്സ്താനിൽ തകർന്നു വീണു; 40 മരണം, 27 പേരെ രക്ഷപ്പെടുത്തി
- എം.ടി. വാസുദേവൻ നായർ അന്തരിച്ചു
- സാങ്കേതിക തകരാർ: മുഴുവൻ വിമാനങ്ങളുടേയും സർവീസ് നിർത്തിവെച്ച് അമേരിക്കൻ എയർലൈൻസ്
- ”കൊടൂര വില്ലന്” മാര്ക്കോയിലൂടെ പുത്തൻ താരോദയം! അരങ്ങേറ്റം ഗംഭീരമാക്കി തിലകന്റെ കൊച്ചുമകൻ
- ആരാധക പ്രതിഷേധങ്ങള്ക്കിടെ വന്വിജയം നേടി കേരള ബ്ലാസ്റ്റേഴ്സ്; എതിരില്ലാത്ത മൂന്ന് ഗോളിന് മുഹമ്മദന് സ്പോര്ട്ടിംഗിനെ തോല്പ്പിച്ചു
- തനിച്ച് വീട്ടിലേക്ക് വരാന് ആവശ്യപ്പെട്ടു; ജയിലറെ നടുറോഡില് ചെരിപ്പൂരി തല്ലി പെണ്കുട്ടി
Law
Latest Updates
- “ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് ഏറ്റവും വലിയ ഭാഗ്യം’; എം.ടിയുടെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി കൊച്ചി: എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അതി വൈകാരിക കുറിപ്പുമായി മമ്മൂട്ടി. എംടിയുടെ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് തനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്ന് മമ്മൂട്ടി കുറിച്ചു . അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ടെന്നും അതൊന്നും ഓർക്കുന്നില്ലിപ്പോളെന്നും വിശദീകരിച്ച മമ്മൂട്ടി, മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നുവെന്നും തന്റെ ഇരു കൈകളും മലർത്തിവയ്ക്കുന്നുവെന്നും കുറിച്ചു. ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന് പറഞ്ഞ മമ്മൂട്ടി, എം ടിക്കൊപ്പമുള്ള അനുഭവവും പങ്കുവച്ചു. ആദ്യമായി കണ്ട
- എം.ടി. വാസുദേവൻ നായർ അന്തരിച്ചു കോഴിക്കോട്- വാക്കുകൾ കൊണ്ട് മലയാളത്തെ വിസ്മയിപ്പിച്ച അക്ഷര സുകൃതം എം.ടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന എം.ടിക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. എം.ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതർ മെഡിക്കൽ റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. മലയാള സാഹിത്യലോകത്തിന് കനത്ത നഷ്ടമാണ് എം.ടിയുടെ വേർപാടു തീർക്കുന്നത്. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത്, പ്രഭാഷകൻ എന്നീ നിലകളിളെല്ലാം മലയാളത്തെ പതിറ്റാണ്ടുകളോളം ഊട്ടിയുറക്കിയാണ് എം.ടി വിടവാങ്ങുന്നത്. മാടത്ത്
- ”കൊടൂര വില്ലന്” മാര്ക്കോയിലൂടെ പുത്തൻ താരോദയം! അരങ്ങേറ്റം ഗംഭീരമാക്കി തിലകന്റെ കൊച്ചുമകൻ തിലകൻ കുടുംബത്തിൽനിന്ന് ഒരാൾകൂടി മലയാള സിനിമയിലേക്ക്. നടൻ ഷമ്മി തിലകന്റെ മകൻ അഭിമന്യു എസ് തിലകനാണ് ആ താരം. നടൻ തിലകന്റെ കൊച്ചുമകൻകൂടിയാണ് അഭിമന്യു. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനംചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിലൂടെ തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് താരം. ശബ്ദത്തിന്റെ കാര്യത്തിലും അച്ഛന്റെയും മുത്തച്ഛന്റെയും ഗാംഭീര്യം അഭിമന്യുവിന് ലഭിച്ചിട്ടുണ്ട്.മാർക്കോ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് ചുവടുവച്ചത് മറക്കാനാവാത്ത ഒരു യാത്രയാണെന്ന് അഭിമന്യു പറയുന്നു. മകന്റെ ചിത്രത്തിന് നല്ല പ്രതികരണം ലഭിക്കുന്നതിൽ സന്തോഷമെന്ന് ഷമ്മി
- ആരാധക പ്രതിഷേധങ്ങള്ക്കിടെ വന്വിജയം നേടി കേരള ബ്ലാസ്റ്റേഴ്സ്; എതിരില്ലാത്ത മൂന്ന് ഗോളിന് മുഹമ്മദന് സ്പോര്ട്ടിംഗിനെ തോല്പ്പിച്ചു ഐഎസ്എല്ലില് മുഹമ്മദന്സിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ജയം. എതിരില്ലാത്ത മൂന്ന് ഗോളിന് മുഹമ്മദന് സ്പോര്ട്ടിംഗിനെ തോല്പ്പിച്ചു. ജയത്തോടെ ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്തേയ്ക്ക് തിരിച്ചെത്തി. മത്സരത്തിന്റെ ആദ്യപകുതി ഗോള് രഹിതമായിരുന്നു. രണ്ട് സുവര്ണ്ണാസരങ്ങള് ബ്ലാസ്റ്റേഴ്സിന് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. രണ്ടാം പകുതിയില്മുഹമ്മദന് താരം ഭാസ്കര് റോയിയുടെ സെല്ഫ് ഗോളില് ആണ് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയത. 80ാം മിനിറ്റില് നോഹ സദോയി ബ്ലാസ്റ്റേഴ്സിനായി രണ്ടാം ഗോള് നേടി. 90ാം മിനിറ്റില് അലക്സാണ്ട്രെ കോഫിന്റെതായിരുന്നു മൂന്നാം ഗോള്. 13 മത്സരങ്ങളില് നിന്ന് 14 പോയിന്റുകളാണ് കേരള
- തനിച്ച് വീട്ടിലേക്ക് വരാന് ആവശ്യപ്പെട്ടു; ജയിലറെ നടുറോഡില് ചെരിപ്പൂരി തല്ലി പെണ്കുട്ടി തമിഴ്നാട്ടില് ജയിലറെ നടുറോഡില് ചെരിപ്പൂരി തല്ലി പെണ്കുട്ടി. മധുര സെന്ട്രല് ജയില് അസി.ജയിലര് ബാലഗുരുസ്വാമിക്കാണ് മര്ദനമേറ്റത്. ജയിലിലുള്ള പ്രതിയുടെ ചെറുമകള് ആണ് പെണ്കുട്ടി. പെണ്കുട്ടിയോട് തനിച്ചു വീട്ടിലേക്ക് വരാന് ഇയാള് ആവശ്യപ്പെട്ടു. തുടര്ന്ന് പെണ്കുട്ടി ബന്ധുക്കളെയും കൂട്ടി എത്തി തല്ലി. കഴിഞ്ഞ നിരവധി തവണയായി പെണ്കുട്ടി മുത്തശനെ കാണാന് ജയിലില് പോകുമ്പോഴൊക്കെ ഇയാള് മോശമായി പെരുമാറിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് ജയില് സന്ദര്ശിക്കുന്നതിനിടെ പെണ്കുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ചത്. ഇതിനു പിന്നാലെയാണ് റോഡില് വച്ച് തടഞ്ഞു വച്ച് മര്ദ്ദിച്ചത്. പെണ്കുട്ടിയുടെ വീട്ടിനടുത്തുള്ള