1 GBP = 106.75
breaking news

ബ്രെക്സിറ്റിന് ശേഷം ബ്രിട്ടനിലേക്ക് കൂടുതൽ അവസരങ്ങൾ ഒരുങ്ങുന്നു; കൃഷി, സോഷ്യൽ കെയർ, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിന് പുതിയ വിസ സമ്പ്രദായം നടപ്പിലാക്കും; ഇയു പൗരന്മാർക്ക് മുൻഗണനയില്ല; അവസരമൊരുങ്ങുന്നത് മലയാളികളുൾപ്പെടെയുള്ളവർക്ക്

ബ്രെക്സിറ്റിന് ശേഷം ബ്രിട്ടനിലേക്ക് കൂടുതൽ അവസരങ്ങൾ ഒരുങ്ങുന്നു; കൃഷി, സോഷ്യൽ കെയർ, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിന് പുതിയ വിസ സമ്പ്രദായം നടപ്പിലാക്കും; ഇയു പൗരന്മാർക്ക് മുൻഗണനയില്ല; അവസരമൊരുങ്ങുന്നത് മലയാളികളുൾപ്പെടെയുള്ളവർക്ക്

ലണ്ടൻ: ബ്രെക്സിറ്റ്‌ ചർച്ചകൾ നടക്കവേ പുതിയ നീക്കവുമായി പ്രധാനമന്ത്രി തെരേസാ മേയ്. ഇയു ഇതര രാജ്യങ്ങളിൽ നിന്ന് കൃഷി, സോഷ്യൽ കെയർ, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിൽ നിന്ന് തൊഴിലാളികളെ ബ്രിട്ടനിലേക്ക് ആകർഷിക്കാൻ വിസാ സമ്പ്രദായങ്ങൾ കൂടുതൽ ഉദാരമാക്കി. ബ്രെക്സിറ്റ്‌ ചർച്ചകൾ നടക്കുമ്പോൾ തന്നെ ബ്രിട്ടൻ നോ ഡീൽ ബ്രെക്സിറ്റിലേക്ക് വഴുതി മാറുമെന്ന ചർച്ചകളും സജീവമാണ്. നോ ഡീൽ ബ്രെക്സിറ്റ്‌ ബ്രിട്ടന്റെ വിവിധ മേഖലകളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന മുൻവിധിയാണ് വ്യവസായ ലോബിയിൽ നിന്നുയരുന്നത്. മന്ത്രിസഭയിലും പാർട്ടിയിലും തന്നെ ഇതിനെതിരെ നിരവധി അഭിപ്രായപ്രകടനങ്ങളാണ് ഉരുത്തിരിയുന്നത്. എന്നാൽ അതിനെയെല്ലാം മറികടക്കുന്ന തരത്തിലാണ് പ്രധാനമന്ത്രി തെരേസാ മേയുടെ നീക്കം.

ഹോം സെക്രട്ടറി സാജിദ് ജാവീദ് മുന്നോട്ടു വച്ച നിർദ്ദേശം മെയ് തന്നെ മുഖവിലക്കെടുത്ത് കൊണ്ട് ഇന്നലെ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് സ്വാഗതാർഹമാണ്. എന്നാൽ ഏറ്റവും ആകർഷകമായത് യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് മുൻഗണന ലഭിക്കില്ല എന്നതാണ്. സാൽസ്ബെർഗ് ഉച്ചകോടിയിൽ നേരിട്ട തിരിച്ചടിയോടെ സ്വന്തം ക്യാബിനറ്റിൽ മാത്രമല്ല പാർട്ടിയിൽ പോലും മെയ്ക്ക് തിരിച്ചടി നേരിട്ടിരുന്നു. പുതിയ തീരുമാനത്തിൽ കൂടുതൽ ക്യാബിനറ്റ് അംഗങ്ങളെ വരുതിയിലാക്കാൻ മെയ്ക്ക് കഴിയുമെന്നുറപ്പാണ്.

തെരേസ മേയുടെ പുതിയ തീരുമാനം ടയർ2 വിസയിലെത്തുന്നവർക്കുള്ള നിയന്ത്രണം നീക്കുക മാത്രമല്ല ഇയു ഇതര പൗരന്മാർക്ക് കൂടുതൽ അവസരങ്ങൾ ഒരുങ്ങുക കൂടിയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more