1 GBP = 110.31

കുട്ടികളുടെ സംരക്ഷണവും ബ്രിട്ടീഷ് നിയമവ്യവസ്ഥയും

കുട്ടികളുടെ സംരക്ഷണവും ബ്രിട്ടീഷ് നിയമവ്യവസ്ഥയും

ബൈജു വർക്കി തിട്ടാല

രക്ഷാകർതൃ ഉത്തരവാദിത്വം എന്നതിനെ നിർവചിച്ചിരിക്കുന്നത് കുട്ടിയുടെ ജീവിതവുമായി രക്ഷകർത്താവിന് നിയമപരമായുള്ള കടമയും അവരുടെ ജീവിതത്തിൽ രക്ഷകർത്താവ് എടുത്തിരിക്കുന്ന സംരക്ഷണവും സുരക്ഷിതത്വവും ആണ്. ഒരു കുട്ടിയെ നിർവചിച്ചിരിക്കുന്നത് 18 വയസ്സിനു താഴെയുള്ള ഒരു വ്യക്തിയായാണ്, നിയമപരമായി ഇംഗ്ലീഷ് നിയമപരിധിയിൽ വരുന്നത്.

ഇത്തരത്തിലുള്ള രക്ഷകർതൃ ഉത്തരവാദിത്വം ( Parental Resposibility ) ഒരു മാതാവിൽ അല്ലെങ്കിൽ പിതാവിൽ , രണ്ടാളിലുമൊ നിഷിപ്തമാവുന്നത്, മാതാവ് കുട്ടിയുടെ ജനനത്തോടെ തന്നെയും അല്ലെങ്കിൽ ജന്മം നൽകുന്നത് മുതൽ കുട്ടിയുടെ രക്ഷാകർതൃ ഉത്തരവാദിത്വം നിഷ്പക്ഷമാവും. ഒരു പിതാവിൽ രക്ഷാകർതൃ ഉത്തരവാദിത്വം നിക്ഷിപ്തമാക്കുന്നത് താൻ കുട്ടിയുടെ ജനനസമയത്ത് മാതാവുമായി നിയമപരമായി വിവാഹം കഴിച്ചതിനാൽ ആണ്. മറ്റ് ചില സാഹചര്യങ്ങളിൽ രക്ഷാകർതൃ ഉത്തരവാദിത്വം വ്യക്തികളിൽ നിക്ഷിപ്തം ആവാം.അത്തരം സാഹചര്യങ്ങൾ നമ്മുടെ കമ്മ്യൂണിറ്റിയിൽ ബാധകമാക്കാൻ സാധ്യത തീരെ ഇല്ലാത്തതിനാൽ അതിനെപ്പറ്റി പ്രതിപാദിക്കുന്നില്ല.

ഇതോടൊപ്പം തന്നെ ലോക്കൽ അതോറിറ്റിക്ക് നിയമപരമായ ബാധ്യതയുണ്ട്. തങ്ങളുടെ അധികാര പരിധിയിൽ കഴിയുന്ന അത്യാവശ്യമുള്ള കുട്ടികളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി മറ്റ് രക്ഷകർതൃ ഉത്തരവാദിത്വമുള്ള ആളുകളുമായി സഹകരിച്ച് കുട്ടിയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കണം. പ്രസ്തുത അധികാരമുപയോഗിച്ച് കോടതിയുടെ ഇടപെടൽ ഇല്ലാതെ തന്നെ അധികാരം ഉപയോഗപ്പെടുത്താൻ ലോക്കൽ അതോറിറ്റിക്ക് നിയമപരമായ അവകാശം ഉണ്ട്. എങ്കിൽത്തന്നെയും ഇത്തരത്തിലുള്ള ലോക്കൽ അതോറിറ്റിയുടെ അധികാരം രക്ഷകർതൃ ഉത്തരവാദിത്വമുള്ള ആളുകൾ എതിർക്കാൻ സാധ്യതയുള്ളതിനാൽ അത്തരത്തിലുള്ള പ്രശ്നങ്ങൾ കോടതിയിൽ എത്തിക്കാൻ ബാധ്യതയുമുണ്ട്. അത്തരം സാഹചര്യങ്ങളിൽ കുട്ടിയുടെ സംരക്ഷണവും ക സുരക്ഷയും മുൻപിൽ കണ്ടു മാത്രമേ കോടതി തീരുമാനം എടുക്കുകയുള്ളൂ. അതായത് പ്രസ്തുത ഉത്തരവ് ഇല്ലാതെ വന്നാൽ കുട്ടി അപകടത്തിലാകുമെന്നും അതിനുള്ള വർധിച്ച സാധ്യതകൾ ഉണ്ട് എന്നും കണ്ടാൽ മാത്രമേ ഇത്തരത്തിൽ ഉത്തരവ് കോടതി പുറപ്പെടുവിക്കാറുള്ളു. മാത്രമല്ല ഇത്തരത്തിൽ ഉള്ള സാഹചര്യം കോടതിയിൽ എത്തുന്നതിനുമുമ്പ് നിലനിന്നിരുന്നതായി കണ്ടാൽ മാത്രമേ ഇത്തരത്തിൽ ഉത്തരവു പുറപ്പെടുവിക്കാൻ സാധ്യതയുള്ളൂ, ഇത്തരത്തിൽ അപകടകരമായ സാഹചര്യം പ്രസ്തുത കേസിൽ നിലനിന്നിരുന്നില്ല എന്ന് വ്യക്തമായാൽ കോടതിക്ക് കേസിൽ വിധി പറയാൻ അധികാരം ഉണ്ടായിരിക്കില്ല.

ഇത്തരത്തിലുള്ള ഉത്തരവ് പ്രകാരം ലോക്കൽ അതോറിറ്റിക്ക് കുട്ടിയുടെ രക്ഷകർതൃ ഉത്തരവാദിത്വം മാതാപിതാക്കളുമായി പങ്കിടാവുന്നതാണ്. മാത്രമല്ല പ്രസ്തുത ഉത്തരവ് പ്രകാരം ലോക്കൽ അതോറിറ്റിക്ക് മാതാപിതാക്കളുടെ രക്ഷാകർതൃ ഉത്തരവാദിത്വം നിയന്ത്രിക്കാനുള്ള അധികാരവും നിഷിപ്തമാണ്. മാത്രമല്ല മേൽപ്പറഞ്ഞ ഉത്തരവ് കുട്ടിയുടെ സംരക്ഷണത്തിനായി പ്രത്യേകമായി ഒരു പ്ലാൻ ഉണ്ടാക്കുകയും മാതാപിതാക്കളുമായി സംസാരിച്ചു ഇത്തരത്തിലുള്ള ആശയങ്ങൾ പ്രാവർത്തികമാക്കാനുമുള്ള നിയമപരമായ ബാധ്യതയും ലോക്കൽ അതോറിറ്റിക്ക് ഉണ്ടായിരിക്കുന്നതാണ്.

കുട്ടികളുടെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കുന്നത് പാർലമെന്റ് പാസാക്കിയ നിയമത്തിൽ കൂടിയാണ് എങ്കിൽ തന്നെയും ചില സാഹചര്യങ്ങളിൽ ഈ യു നിയമങ്ങൾ പ്രത്യേകിച്ച് ആർട്ടിക്കിൾ ആറും ആർട്ടിക്കിൾ എട്ടും പ്രത്യേകമായി ഇത്തരം സാഹചര്യങ്ങളിൽ കോടതിയുടെ തീരുമാനം നീട്ടിക്കൊണ്ട് പോകാൻ സാധ്യതയുണ്ട്. അതായത് ചില സാഹചര്യങ്ങളിൽ കോടതിയിൽ വരുന്ന അപേക്ഷകൾ കുട്ടികളുടെ സംരക്ഷണവും അടിയന്തരമായ ഇടപെടലിന് ആവശ്യവും കണക്കിലെടുത്ത് മറുഭാഗത്തെ അറിയിക്കാതെ തീരുമാനം എടുക്കേണ്ടതായി വരാം. അപ്പോൾ പ്രതിഭാഗത്തിന് ഹ്യൂമൻ റൈറ്റ് ആർട്ടിക്കിൾ ആറിന്റെ ലംഘനമാകും. മറ്റൊരു സാഹചര്യം മാതാപിതാക്കൾ തമ്മിലുള്ള തർക്കം മൂലം കോടതി ഓർഡർ പ്രകാരം മാതാപിതാവ് കുട്ടികളുമായി ബന്ധപ്പെടാൻ സാധിക്കുകയില്ലാതെ വരുമ്പോഴാണ്. അപ്പോൾ കുട്ടിയുടെയും മാതാവിന്റെയും പിതാവിന്റെയും ഹ്യൂമൻ റൈറ്റ് ആർട്ടിക്കിൾ എട്ടിന്റെ ലംഘനമാകും കോടതി പ്രസ്തുത പ്രശ്നങ്ങൾ പരിഗണിക്കുന്നത് വളരെ സൂക്ഷ്മമായിട്ടായിരിക്കും. മാത്രമല്ല ഹ്യൂമൻ റൈറ്റ്സ് ലംഘിക്കപ്പെട്ടാൽ സ്വാഭാവികമായും എതിർ വിഭാഗത്തിന് കോടതിയെ സമീപിക്കാവുന്നതാണ്.

മറ്റൊരു സാഹചര്യം യു എൻ കൺവെൻഷൻ ഓൺ ദ് റൈറ്സ്‌ ഓഫ് ചൈൽഡ് 1989 (യു എൻ സി ആർ സി (ഈ ലോകത്തുള്ള എല്ലാ രാജ്യങ്ങളും, സൊമാലിയയും യുഎസ് ഉം ഒഴികെ അംഗീകരിച്ചിട്ടുള്ളതാണ്. ഇതിൽ ആർട്ടിക്കിൾ 2, 3, 8, 11, 16, 19, 22, 12 മുതലായ ആർട്ടിക്കിൾ നിർബന്ധമായും കുട്ടികളുടെ താല്പര്യം സംരക്ഷിക്കണമെന്ന് നിർദ്ദേശിക്കുന്നു. E U human rights ഉം ചിലപ്പോൾ വിരുദ്ധമാകാറുണ്ടെങ്കിൽത്തന്നെയും ഇതിൽ ബാലൻസ് ചെയ്ത് മാത്രമേ കോടതിക്ക് തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂ.

മേൽപ്പറഞ്ഞ എല്ലാ നിയമങ്ങൾക്കും പുറമേ ഒരു കുട്ടിയുടെ താൽപര്യം സംരക്ഷിക്കാൻ ഹൈക്കോർട്ടിന് പ്രത്യേകമായ പരമാധികാരമുണ്ട്. ഇത്തരം അധികാരമുപയോഗിച്ച് മേൽപ്പറഞ്ഞ നിയമങ്ങൾക്ക് വിരുദ്ധമായ ഒരു കുട്ടിയുടെ താൽപര്യം സംരക്ഷിക്കാൻ ഹൈക്കോടതിക്ക് അനിയന്ത്രിതമായതും വിലക്കില്ലാത്തതുമായ അധികാരമുണ്ട്.

യുകെയിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ലേഖകൻ കേംബ്രിഡ്ജ് സിറ്റി കൗൺസിലറും പ്രാക്ടീസിംഗ് സോളിസിറ്ററുമാണ്.

Disclaimer

Please note that the information and any commentary in the law contained in the
article is provided free of charge for information purposes only. Every reasonable
effort is made to make the information and commentary accurate and up to date, but no responsibility for its accuracy and correctness, or for any consequences of relying on it, is assumed by the author or the publisher.The information and commentary does not, and is not intended to, amount to legal advice to any person on a specific case or matter. If you are not a solicitor, you are strongly advised to obtain specific, personal advice from a lawyer about your case or
matter and not to rely on the information or comments on this site. If you are a
solicitor, you should seek advice from Counsel on a formal basis.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more