1 GBP = 106.76
breaking news

ബ്രെക്സിറ്റ്‌ അവസാന വാക്ക് പൊതുജനത്തിന്റേത്; രണ്ടാം റഫറണ്ടം ആവശ്യപ്പെട്ട് ഒപ്പു വച്ചവരുടെ എണ്ണം മൂന്നര ലക്ഷം കവിഞ്ഞു

ബ്രെക്സിറ്റ്‌ അവസാന വാക്ക് പൊതുജനത്തിന്റേത്; രണ്ടാം റഫറണ്ടം ആവശ്യപ്പെട്ട് ഒപ്പു വച്ചവരുടെ എണ്ണം മൂന്നര ലക്ഷം കവിഞ്ഞു

ലണ്ടൻ: ബ്രെക്സിറ്റ്‌ ഡീലുകളെ സംബന്ധിച്ചുള്ള അവസാന വാക്ക് പൊതുജനങ്ങളുടേതാകണമെന്നാവശ്യപ്പെട്ട് പ്രമുഖ മാദ്ധ്യമമായ ദി ഇൻഡിപെൻഡന്റ് നടത്തുന്ന ക്യാംപെയിനിൽ ഒപ്പു വച്ചവരുടെ എണ്ണം മൂന്നര ലക്ഷം കവിഞ്ഞു. ഓൺലൈൻ പെറ്റിഷനിൽ ഒപ്പു വയ്ക്കുന്നതിന് നാല് ദിവസം മുൻപ് ആരംഭിച്ച ക്യാംപെയ്‌നിൽ ലീവേഴ്‌സിൽ നിന്നും റീമെയ്‌നേഴ്‌സിൽ നിന്നും ഒരുപോലെയാണ് പിന്തുണ ലഭിച്ച് കൊണ്ടിരിക്കുന്നതെന്ന് മാധ്യമ വക്താക്കൾ അറിയിച്ചു. അതേ സമയം മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ അടക്കമുള്ള പ്രമുഖ നേതാക്കളും ക്യാംപെയ്‌ന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. മുൻ ടോറി മന്ത്രിയായിരുന്ന ജസ്റ്റിൻ ഗ്രീനിങ്, ലിബറൽ ഡെമോക്രാറ്റ് ലീഡർ വിൻസ് കേബിൾ, ഗ്രീൻ ലീഡർ കരോളിൻ ലൂക്കാസ് തുടങ്ങിയ പ്രമുഖരാണ് പെറ്റിഷന് പിന്തുണയുമായെത്തിയ മറ്റ് നേതാക്കൾ.

ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടതിന് ശേഷം രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ എങ്ങനെയാകണമെന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ജനങ്ങൾ തന്നെയാകണമെന്നാണ് വിവിധ പാർട്ടികളെ പ്രതിനിധീകരിക്കുന്ന ഈ ജനനേതാക്കൾ പറയുന്നത്. തെരേസാ മേയ് യൂറോപ്യൻ യൂണിയന് നൽകിയ വിടുതൽ ഡീലുകളെക്കുറിച്ചുള്ള പ്രോപ്പസലുകൾ ബ്രെസ്സൽസ് തള്ളിയിരുന്നു. ഇയു ബ്രെക്സിറ്റ്‌ ചീഫ് നെഗോഷ്യേറ്റർ മൈക്കിൾ ബാർണിയർ മേയുടെ പ്രൊപ്പോസലുകളെ നിശിതമായി വിമർശിച്ചിരുന്നു. അതുകൊണ്ട് തന്നെ അവസാന ഡീലുകൾ എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ച് ആർക്കും ഒരു ധാരണയുമില്ല.

മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറും പെറ്റിഷന് പിന്തുണയുമായെത്തിയത് ഏറെ ശ്രദ്ധേയമാണ്. ബ്രെക്സിറ്റ്‌ ആവശ്യപ്പെട്ട് കൊണ്ട് നേരത്തെ നടത്തിയ റഫറണ്ടത്തിൽ മുപ്പത്തിമൂന്ന് മില്യൺ ജനങ്ങളാണ് പങ്കെടുത്തത്. രാജ്യത്തിന്റെ സുന്ദരമായ ഭാവിക്ക് വേണ്ടി വോട്ട് രേഖപ്പെടുത്തിയ ജനങ്ങളുടെ ആഗ്രഹം നിറവേറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു

യുകെ 2019ല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോകുന്നതിന് മുമ്പ് ഇലക്ടറേറ്റിന് വോട്ട് ചെയ്യാന്‍ അനുവാദം നല്‍കണമെന്നാണ് ദി ഫൈനല്‍ സേ എന്നറിയപ്പെടുന്ന ഈ ക്യാമ്പയിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ചയായിരുന്നു ദി ഇന്റിപെന്റന്റ് ക്യാമ്പയിന്‍ ആരംഭിച്ചിരുന്നത്. ഒരു ബ്രെക്‌സിറ്റ് ഡീല്‍ സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഒരു തീരുമാനമെടുക്കുന്നതിനുളള അവസരം ജനത്തിന് നല്‍കണമെന്നാണ് ഈ പെറ്റീഷന്‍ ആവശ്യപ്പെടുന്നത്. ഡീല്‍ സ്വീകരിക്കുകയാണെങ്കില്‍ ഏത് തരത്തിലുള്ള ഡീലായിരിക്കണമെന്ന് തെരഞ്ഞെടുക്കാനും അവസരം നല്‍കണം. അഥവാ ഡീലൊന്നുമില്ലാതെ യൂണിയനില്‍ നിന്നും വിട്ട് പോവുകയാണോ വേണ്ടതെന്ന കാര്യത്തിലും ജനത്തിന് അന്തിമവിധി പറയാന്‍ അവസരമൊരുക്കണമെന്നും പെറ്റീഷന്‍ ആവശ്യപ്പെടുന്നു.

പെറ്റിഷനിൽ ഒപ്പു വയ്ക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more