1 GBP = 107.49
breaking news

വാഹന ഇൻഷുറൻസ് പ്രീമിയത്തിലൂടെ ഓരോ വർഷവും നഷ്ടപ്പെടുത്തുന്നത് ശരാശി 270 പൗണ്ടോളം; അല്പം ശ്രദ്ധ വയ്ക്കുന്നത് പോക്കറ്റ് ചോരുന്നത് ഒഴിവാക്കാം

വാഹന ഇൻഷുറൻസ് പ്രീമിയത്തിലൂടെ ഓരോ വർഷവും നഷ്ടപ്പെടുത്തുന്നത് ശരാശി 270 പൗണ്ടോളം; അല്പം ശ്രദ്ധ വയ്ക്കുന്നത് പോക്കറ്റ് ചോരുന്നത് ഒഴിവാക്കാം

ലണ്ടൻ: വാഹന ഇൻഷുറൻസ് കമ്പനികൾ ഓരോ വർഷവും പ്രീമിയം വർദ്ധിപ്പിച്ച് നേടിയെടുക്കുന്നത് ബില്യണുകൾ. ബ്രിട്ടനിലെ മലയാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാരായ ആളുകൾ കൂടുതൽ പൊല്ലാപ്പിനൊന്നും പോകാതെ നിലവിലെ കമ്പനികളിൽ തന്നെ റിന്യൂവൽ സമയത്ത് തുടരുകയാണ് പതിവ്. എന്നാൽ ഇത്തരത്തിൽ നിലവിലെ ഇൻഷുറൻസ് കമ്പനികൾ നൽകുന്ന ആട്ടോമാറ്റിക് റിന്യുവൽ ലെറ്ററുകൾ അംഗീകരിക്കുന്നതോടെ സ്വന്തം കീശയിൽ നിന്ന് കൂടുതൽ പണമാണ് ചോരുക. കമ്പനികൾ സാധാരണഗതിയിൽ ഓരോ വർഷവും ഇൻഷുറൻസ് പ്രീമിയങ്ങൾ വർദ്ധിപ്പിക്കാറുണ്ട്.

വാഹനഉടമകളായ രണ്ടായിരത്തോളം പേരിൽ നടത്തിയ ഹിതപരിശോധനയിൽ ശരാശരി ഒരാൾക്ക് 270 പൗണ്ടോളം ഒരു വർഷം നഷ്ടമാകുന്നുവെന്നാണ് രേഖപ്പെടുത്തുന്നത്. കമ്പാരിസൺ വെബ് സൈറ്റായ ഗോ കംപെയർ നടത്തിയ ഹിതപരിശോധനയിലാണ് ഇത്തരം മാറ്റം പ്രകടമായത്. ഗോ കംപെയർ, മണി സൂപ്പർമാർക്കറ്റ് തുടങ്ങി വിവിധ സൈറ്റുകളിൽ കമ്പനികൾ നൽകുന്ന റിന്യുവൽ ഓഫറിനേക്കാളും വളരെ കുറച്ച് തുകക്ക് പ്രീമിയങ്ങൾ ലഭ്യമാകുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ബ്രിട്ടനിൽ നിലവിൽ ഏകദേശം 31 മില്യൺ കാറുകളാണ് രെജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ തന്നെ അഞ്ചു മില്യനോളം ആളുകൾ കുറഞ്ഞ നിരക്കുകൾ ലഭ്യമായിരിക്കേ കൂടിയ നിരക്കിലാണ് ഇൻഷുറൻസ് പ്രീമിയങ്ങൾ അടക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more