1 GBP = 107.49
breaking news

‘ജാക്ക് ലോ പ്രാബല്യത്തിൽ’; കുട്ടികളെ നഷ്ടപ്പെടുന്ന മാതാപിതാക്കൾക്ക് രണ്ടാഴ്ച്ചത്തെ അവധി

‘ജാക്ക് ലോ പ്രാബല്യത്തിൽ’; കുട്ടികളെ നഷ്ടപ്പെടുന്ന മാതാപിതാക്കൾക്ക് രണ്ടാഴ്ച്ചത്തെ അവധി

ലണ്ടൻ: ബ്രിട്ടനിൽ ‘ജാക്ക് ലോ‘ പ്രാബല്യത്തിൽ വന്നു. 18 വയസ്സിന് താഴെയുള്ള കുട്ടിയുടെ നഷ്ടം മരണം മൂലം അനുഭവിക്കുന്ന രക്ഷകർത്താക്കൾക്ക് ജോലിയിൽ നിന്ന് രണ്ടാഴ്ചത്തെ നിയമപരമായ ശമ്പളത്തോടുകൂടിയ അവധി ലഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.

ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപരമായ അവകാശം, മാതാപിതാക്കൾക്ക് അനിവാര്യമായ ആവശ്യമെന്ന് മന്ത്രിമാർ പറഞ്ഞു.

2010 ൽ 23 മാസം പ്രായമുള്ള ജാക്ക് ഒരു കുളത്തിൽ മുങ്ങിമരിച്ചതു മുതൽ ജാക്ക് ഹെർഡിന്റെ അമ്മ ലൂസി ഈ വിഷയത്തിൽ നടത്തിയ പോരാട്ടങ്ങളാണ് നിയമം പ്രാബല്യത്തിൽ വരാൻ കാരണം. ജാക്കിന്റെ മരണത്തെത്തുടർന്ന് പിതാവിന് മൂന്ന് ദിവസം മാത്രമാണ് കബനി അവധി നൽകിയത്. ഇതാണ് നിയമനടപടികളുമായി മുന്നോട്ട് പോകാൻ ലൂസിക്ക് പ്രേരണയായത്.

സ്വന്തം കുട്ടി മരിക്കുന്നതിന് തൊട്ടുപിന്നാലെ, മാതാപിതാക്കൾക്ക് അവരുടെ സ്വന്തം നഷ്ടം, മറ്റ് കുട്ടികൾ ഉൾപ്പെടെയുള്ള അവരുടെ വിശാലമായ കുടുംബത്തിന്റെ ദുഃഖം, അതുപോലെ തന്നെ അഡ്മിനിസ്ട്രേറ്റീവ് പേപ്പർവർക്കുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ നേരിടേണ്ടിവരും. സാധാരണക്കാരായ മാതാപിതാക്കൾക്ക് ഇത് പലപ്പോഴും ദുഖത്തിന് പുറമെ വൻ സാമ്പത്തികനഷ്ടവും വന്നുചേരും. ഇതൊക്കെയാണ് ലൂസിയെ നിയമനടപടികൾക്ക് പ്രേരിപ്പിച്ചത്.

മിക്ക കേസുകളിലും ബിസിനസുകൾ അവിശ്വസനീയമാംവിധം സഹതാപവും ദുഖിതരായ മാതാപിതാക്കളോട് വളരെ പിന്തുണയുമാണ്, എന്നാൽ ഇത് നിയമപരമായ അവകാശമാണ്, അത് നേടിയെടുക്കുന്നതിൽ വിജയിച്ചതിൽ അഭിമാനം കൊള്ളുന്നുവെന്ന് ബിസിനെസ്സ് സെക്രട്ടറി ആൻഡ്രിയ ലിസ്‌ഡം പറഞ്ഞു. ലേബർ പാർട്ടി ഈ നിർദ്ദേശത്തെ വളരെക്കാലമായി പിന്തുണയ്ക്കുകയും പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുകയും ചെയ്യുന്നതായി ഷേഡോ ബിസിനസ് സെക്രട്ടറി റെബേക്ക ലോംഗ്-ബെയ്‌ലി പറഞ്ഞു,

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more