1 GBP = 107.49
breaking news

നോ ബ്രെക്സിറ്റ്‌ ഡീൽ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് വൻ തിരിച്ചടിയാകും

നോ ബ്രെക്സിറ്റ്‌ ഡീൽ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് വൻ തിരിച്ചടിയാകും

ലണ്ടൻ: ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് കടക്കുന്നത് സംബന്ധിച്ച വിഷയങ്ങളിൽ രമ്യമായ പരിഹാരം ഉണ്ടാക്കുവാൻ ഇരു പക്ഷത്തിനും ഇത് വരെയും സാധിച്ചിട്ടില്ല. യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരുടെ സഞ്ചാര സ്വാതന്ത്രത്തിലുള്‍പ്പെടെ നിര്‍ണ്ണായക വിഷയങ്ങളിലും അഭിപ്രായ സമന്വയത്തിലെത്തേണ്ടിയിരുന്നു. കരാറില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞില്ലെങ്കില്‍ പുറത്തുകടക്കാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് നിലപാടെടുത്തിരുന്നു. എന്നാല്‍ വ്യാപാരമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കരാറില്‍ ഏര്‍പ്പെടാതെ ബ്രിട്ടന്‍ പുറത്തുകടന്നാല്‍ ബ്രിട്ടീഷ് ഉപഭോക്താക്കള്‍ക്ക് കനത്ത തിരിച്ചടിയാകും ഇത്. ക്രെഡിറ്റ് കാര്‍ഡ് നിരക്ക് കുത്തനെ കൂടുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ഓണലൈൻ ഇടപാടുകൾക്കും വൻ തിരിച്ചടിയായി മാറുമെന്നാണ് കരുതപ്പെടുന്നത്.

വന്ധ്യതാ ചകിത്സയേയും ബ്രക്‌സിറ്റ് ബാധിക്കും. ഡെന്‍മാര്‍ക്കില്‍ നിന്നാണ് ബീജങ്ങള്‍ കൂടുതലായും ബ്രിട്ടനിലേക്ക് ഇറക്കുമതി ചെയ്യുന്നതെന്ന് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വെളിപ്പെടുത്തുന്നു. 2017ല്‍ ഇറക്കുമതി ചെയ്ത ബീജങ്ങളില്‍ പാതിയോളം ഡെന്‍മാര്‍ക്കില്‍ നിന്നായിരുന്നു. ഇതും ബ്രക്‌സിറ്റോടെ നിലയ്ക്കും. ആരോഗ്യപരിപാലന രംഗത്ത് വേറെയും തിരിച്ചടികള്‍ നേരിടും. ഇറക്കുമതി ചെയ്യുന്ന മരുന്നിന്റെ കാര്യത്തിലും ബുദ്ധിമുട്ടുണ്ടാകും.

യൂറോപ്യന്‍ യൂണിയനുമായി കരാറില്ലാതെയാണ് ബ്രിട്ടന്‍ പിന്‍വാങ്ങുന്നതെങ്കില്‍ നിലവില്‍ പങ്കുവയ്ക്കുന്ന ഒട്ടേറെ ഐടി സംവിധാനങ്ങള്‍ ബ്രിട്ടന് ഉപയോഗിക്കാന്‍ കഴിയാതെ വരും. ഓണ്‍ലൈന്‍ ഷോപ്പിങ് ചാര്‍ജുയരും. യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ചിലവേറും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more