ലണ്ടൻ: ബ്രിട്ടനിൽ ചെലവ് ചുരുക്കൽ അഞ്ചു വർഷം കൂടി നീളുമെന്ന മുന്നറിയിപ്പുമായാണ് ചാൻസലർ ഫിലിപ്പ് ഹാമാൻഡിന്റെ ബഡ്ജറ്റ്; ബ്രിട്ടൻ യൂറോപ്യൻ യൂണിയണിന് പുറത്ത് പോകുന്നത് ഡീലുകൾ ഇല്ലാതെയാണെങ്കിൽ ചിലവ് ചുരുക്കൽ സ്ഥിതി നേരിടേണ്ടി വരുമെന്നാണ് ഹാമാൻഡിന്റെ മുന്നറിയിപ്പ്. എന്നാൽ താൻ അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ ചോരാത്തതായി ഒന്നുമാത്രമേ ഉള്ളുവെന്ന ആമുഖത്തോടെയാണ് ഫിലിപ്പ് ഹാമാൻഡ് തന്റെ ബഡ്ജറ്റ് അവതരണം തുടങ്ങിയത് തന്നെ. പൊതുടോയ്‌ലറ്റ് സംവിധാനങ്ങളെ സംരക്ഷിക്കാനുള്ള പദ്ധതിയെക്കുറിച്ചാണ് ഹാമണ്ട് ഇങ്ങനെ പറഞ്ഞത്. അദ്ദേഹത്തിന്റെ ആ വാക്കുകള്‍ പരമാര്‍ത്ഥമാണെന്ന് ഇന്നലെ വരെയുള്ള വാര്‍ത്തകള്‍ വായിച്ചവര്‍ക്ക് തിരിച്ചറിയാം. നേരത്തെ തന്നെ ചോര്‍ന്ന വിവരങ്ങളാണ് 2018 ബജറ്റ് അവതരിപ്പിക്കവെ ചാന്‍സലര്‍ പ്രഖ്യാപിച്ചത്. ടാക്‌സ് രഹിത പരിധി ഉയര്‍ത്തിയതും, ഇന്ധനഡ്യൂട്ടി മരവിപ്പിച്ചതും, എന്‍എച്ച്എസിന് അധികതുകയും ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ നേരത്തെ തന്നെ പ്രതീക്ഷിച്ചതാണ്. ഇതില്‍ സുപ്രധാനമായ 24 കാര്യങ്ങളെക്കുറിച്ച് ട്രെഷറി നല്‍കുന്ന വിവരങ്ങള്‍ ഇവയാണ്:
1. 2009-2010 കാലത്തെ അപേക്ഷിച്ച് ധനക്കമ്മി 9.9% നിന്നും 1.9 ശതമാനമായി കുറഞ്ഞു. 2016-17 വര്‍ഷത്തില്‍ ഉയര്‍ന്ന പൊതുകടവും കുറയുകയാണ്. ഇതിന് അനുപാതമായി പൊതുസേവനങ്ങള്‍ക്ക് പണപ്പെരുപ്പത്തിന് മുകളില്‍ പണം ചെലവഴിക്കും, ശരാശരി 1.2%. അടുത്ത വര്‍ഷം മുതല്‍ 2023-24 വരെ ഇത് തുടരും.
2. തൊഴിലവസരങ്ങളുടെ എണ്ണം റെക്കോര്‍ഡിന് അരികിലാണ്, ഇത് തുടരുമെന്നാണ് ഒബിആര്‍ പ്രവചനം. 2010 മുതല്‍ ധനകാര്യരംഗം ഓരോ വര്‍ഷവും വളര്‍ച്ച നേടുകയാണ്. തൊഴിലില്ലായ്മ നിരക്ക് 40 വര്‍ഷക്കാലത്തെ ഏറ്റവും കുറഞ്ഞ നിലയിലും. 2010 മുതല്‍ 3.3 മില്ല്യണിലധികം ആളുകള്‍ തൊഴില്‍ രംഗത്ത് എത്തി. 2022-ഓടെ 8 ലക്ഷം കൂടുതല്‍ തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്.
3. നാഷണല്‍ ലിവിംഗ് വേജ് 8.21 പൗണ്ടായി ഉയരും. ഏപ്രില്‍ 2019 മുതല്‍ നാഷണല്‍ ലിവിംഗ് വേജ് മണിക്കൂറില്‍ 7.83-യില്‍ നിന്നും 8.21 പൗണ്ടായി വര്‍ദ്ധിക്കും. ഏകദേശം 2.4 മില്ല്യണ്‍ ജോലിക്കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഇതുവഴി ഒരു ഫുള്‍ടൈം തൊഴിലാളിക്ക് വര്‍ഷത്തില്‍ 690 പൗണ്ട് വേതനവര്‍ദ്ധനവ് ലഭിക്കും.
4. ടാക്‌സ് രഹിത പേഴ്‌സണല്‍ അലവന്‍സ് 12,500 പൗണ്ടായി ഉയരും. ഇന്‍കംടാക്‌സ് അടയ്ക്കുന്നതിന് മുന്‍പ് നേടുന്ന വരുമാനമായ പേഴ്‌സണല്‍ അലവന്‍സ് 2019 ഏപ്രില്‍ മുതല്‍ 650 പൗണ്ട് വര്‍ദ്ധിച്ച് 12500 പൗണ്ടാകും.
5. ഹയര്‍ റേറ്റ് പരിധി 46350 പൗണ്ടില്‍ നിന്നും 2019 ഏപ്രില്‍ ആകുന്നതോടെ 50,000 പൗണ്ടായി ഉയരും. 40% ടാക്‌സ് അടയ്ക്കാനുള്ള പരിധിയാണ് ഉയരുന്നത്.
6. യൂണിവേഴ്‌സല്‍ ക്രെഡിറ്റിലെ വര്‍ക്ക് അലവന്‍സ് വര്‍ദ്ധിപ്പിക്കാന്‍ 1.7 ബില്ല്യണ്‍ അധികം. ഇതുവഴി യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്ന ജോലി ചെയ്യുന്ന രക്ഷിതാക്കള്‍ക്കും, അംഗവൈകല്യമുള്ളവര്‍ക്കും പ്രതിവര്‍ഷം 630 പൗണ്ട് അധികം കൈയിലെത്തും.
7. 26 മുതല്‍ 30 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് പുതിയ റെയില്‍ കാര്‍ഡ് ഈ വര്‍ഷം അവസാനം ലഭ്യമാക്കും. നല്ല ശതമാനം യാത്രകള്‍ക്കും ഈ ഡിജിറ്റല്‍ കാര്‍ഡ് വഴി മൂന്നിലൊന്ന് കിഴിവ് ലഭിക്കും.
8. ഡ്രൈവര്‍മാര്‍ക്ക് ആശ്വാസമായി ഒന്‍പതാം വര്‍ഷവും ഇന്ധനഡ്യൂട്ടി മരവിപ്പിക്കും.
9. ഹൃസ്വദൂര യാത്രകള്‍ക്കുള്ള എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി വര്‍ദ്ധിക്കില്ല. ദീര്‍ഘദൂര യാത്രകള്‍ക്ക് പണപ്പെരുപ്പം അനുസരിച്ച് നിരക്ക് വര്‍ദ്ധിക്കും.
10. ബിയര്‍, സിഡര്‍, സ്പിരിറ്റുകള്‍ എന്നിവയുടെ ഡ്യൂട്ടി മരവിപ്പിക്കും.
11. എന്‍എച്ച്എസ് ഫണ്ട് വര്‍ദ്ധിക്കും, കൂടുതല്‍ തുക മെന്റല്‍ ഹെല്‍ത്തിന് നല്‍കും. ജനങ്ങളുടെ ഏറ്റവും പ്രധാനമായ എന്‍എച്ച്എസിന്റെ ബജറ്റ് 2023-24-ഓടെ 20.5 ബില്ല്യണ്‍ പൗണ്ട് വര്‍ദ്ധിക്കും.
12. അടുത്ത വര്‍ഷം ഇംഗ്ലണ്ടിലെ ലോക്കല്‍ അധികൃതര്‍ക്ക് സോഷ്യല്‍ കെയറിന് 650 മില്ല്യണ്‍.
13. ഹൗസിംഗിന് പണം കടമെടുക്കാനുള്ള പ്രാദേശിക അധികൃതരുടെ ക്യാപ് അടിയന്തരമായി നീക്കി. ഹൗസിംഗ് റെവന്യു അക്കൗണ്ട് വഴിയാകും ഇത്. വെയില്‍സിലും ക്യാപ് നീക്കാനുള്ള നടപടികള്‍ വെല്‍ഷ് സര്‍ക്കാര്‍ കൈക്കൊള്ളും.
14. ഈ വര്‍ഷം സ്‌കൂളുകള്‍ക്ക് 400 മില്ല്യണ്‍ അധികം നല്‍കും. ഇതുവഴി പ്രൈമറി സ്‌കൂളുകള്‍ക്ക് 10,000 പൗണ്ടും, സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് ശരാശരി 50,000 പൗണ്ടും ലഭിക്കും.
15. 2019 സ്പ്രിംഗ് മുതല്‍ 50 പെന്‍സിന്റെ ബ്രക്‌സിറ്റ് കോയിന്‍ ഇറക്കും, യൂറോപ്യന്‍ യൂണിയന്‍ ഉപേക്ഷിക്കുന്നതിന്റെ ഓര്‍മ്മയ്ക്കായാണ് റോയല്‍ മിന്റ് ഈ നാണയം ഒരുക്കുക.
16. ഒന്നാം ലോകമഹായുദ്ധം ആംസ്‌റ്റൈസ് സെന്റിനറി ആഘോഷങ്ങള്‍ക്കായി 19 മില്ല്യണ്‍ പൗണ്ട്.
17. റോഡുകള്‍ നന്നാക്കാന്‍ 30 ബില്ല്യണ്‍ പൗണ്ട്. റോഡിലെ കുഴിയടയ്ക്കാനും, പാലങ്ങളും ടണലുകളും പുതുക്കാനും പ്രാദേശിക അധികൃതര്‍ക്ക് 420 മില്ല്യണ്‍ അധികം.
18. സ്‌കോട്ട്‌ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങള്‍ക്ക് കൂടുതല്‍ പണം വകയിരുത്തി. വിദ്യാഭ്യാസം, ആരോഗ്യം, ഹൗസിംഗ് എന്നിവ ഉള്‍പ്പെടെയാണിത്.
19. ഹൈ സ്ട്രീറ്റിനെ സംരക്ഷിക്കാന്‍ 1.5 ബില്ല്യണ്‍ പൗണ്ട്. ചെറുകിട റീട്ടെയില്‍ ബിസിനസ്സുകളുടെ ബിസിനസ്സ് റേറ്റ് ബില്ലുകളില്‍ രണ്ട് വര്‍ഷത്തേക്ക് കുറവുണ്ടാകും.
20. അടുത്ത രണ്ട് വര്‍ഷത്തേക്ക് പ്രതിരോധത്തിന് 1 ബില്ല്യണ്‍ പൗണ്ട് അധികം.
21. ബ്രക്‌സിറ്റിനായി ഒരുങ്ങാന്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് 4 ബില്ല്യണ്‍ പൗണ്ട് അധികം നല്‍കും.
22. 2019 ജനുവരി ഒന്ന് മുതല്‍ 2020 ഡിസംബര്‍ 31 വരെ ആനുവല്‍ ഇന്‍വെസ്റ്റ്‌മെന്റ് അലവന്‍സ് 1 മില്ല്യണ്‍ പൗണ്ട് വര്‍ദ്ധിക്കും. ബിസിനസ്സുകള്‍ കൂടുതല്‍ നിക്ഷേപം നടത്തി വളരാനുള്ള സാഹചര്യം ഒരുക്കുകയാണ് ഉദ്ദേശം. പുതിയ റെസിഡെന്‍ഷ്യല്‍ ഇതര കെട്ടിടങ്ങള്‍ക്ക് ടാക്‌സ് നല്‍കുന്നതിന് മുന്‍പ് 2% കുറവും ലഭിക്കും.
23. 2% ഡിജിറ്റല്‍ സര്‍വ്വീസ് ടാക്‌സ്. വന്‍കിട സോഷ്യല്‍ മീഡിയ കമ്പനികള്‍, സേര്‍ച്ച് എഞ്ചിന്‍, ഓണ്‍ലൈന്‍ മാര്‍ക്കറ്റ് എന്നിവയ്ക്കാണ് 2020 ഏപ്രില്‍ മുതല്‍ ഇത് ബാധകമാകുക. യുകെ ഉപയോക്താക്കളില്‍ നിന്നുമുള്ള വരുമാനത്തിന്റെ 2% ശതമാനമാണ് നല്‍കേണ്ടത്.
24. തൊഴില്‍ദാതാക്കളെ സഹായിക്കാന്‍ അപ്രന്റീസ്ഷിപ്പ് ലെവിയില്‍ മാറ്റം വരുത്തും. വന്‍കിട ബിസിനസ്സുകള്‍ക്ക് ഏപ്രില്‍ മുതല്‍ അപ്രന്റീസ്ഷിപ്പ് ലെവിയുടെ 28% അപ്രന്റീസുകളെ പിന്തുണയ്ക്കാനായി നല്‍കാം. അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിന് ചില തൊഴില്‍ദാതാക്കള്‍ക്ക് നിലവില്‍ നല്‍കുന്നതിന്റെ പകുതി (പത്തില്‍ നിന്നും 5%) തുക നല്‍കിയാല്‍ മതിയാകും. സര്‍ക്കാര്‍ ബാക്കി 95 ശതമാനവും നല്‍കും
click on malayalam character to switch languages