1 GBP = 106.75
breaking news

പുതിയ കുടിയേറ്റ നയങ്ങൾ സമ്പത്ഘടനയെ ബാധിക്കുമെന്ന ബിസിനെസ്സ് നേതാക്കളുടെ വിമർശനം തള്ളി സാജിദ് ജാവീദ്

പുതിയ കുടിയേറ്റ നയങ്ങൾ സമ്പത്ഘടനയെ ബാധിക്കുമെന്ന ബിസിനെസ്സ് നേതാക്കളുടെ വിമർശനം തള്ളി സാജിദ് ജാവീദ്

ബ്രെക്സെറ്റിനുശേഷം യൂറോപ്പിൽ നിന്നുള്ള അവിദഗ്ദ്ധ കുടിയേറ്റക്കാരെ തടയുന്നത് സമ്പത്ഘടനയെ ദോഷകരമായി ബാധിക്കുമെന്ന ബിസിനസ് നേതാക്കളുടെ വിമർശനം സാജിദ് ജാവേദ് തള്ളി. അവിദഗ്ധ തൊഴിലാളികൾക്ക് ക്ഷാമമുണ്ടാകുമെന്നും കൂടുതൽ വേതനം നൽകേണ്ടി വരുമെന്ന ആശങ്കയും ബിസിനെസ്സ് നേതാക്കൾ പങ്കു വച്ചിരുന്നു. ബ്രിട്ടനിലെ ജീവിതച്ചിലവ് കാര്യമായ തോതിൽ ഉയർന്ന് സമ്പത്ഘടനയെ തന്നെ ദോഷകരമായി ബാധിക്കുമെന്നാണ് ബിസിനെസ്സ് നേതാക്കൾ പറഞ്ഞത്.

ബ്രെക്സിറ്റിന് ശേഷം സ്വതന്ത്ര സഞ്ചാരം പൂർണ്ണമായും അവസാനിപ്പിക്കുമെന്നും ബ്രിട്ടനിലെ ജോലികൾക്കായി മറ്റ് രാജ്യങ്ങളിലേത് പോലെ തന്നെ യൂറോപ്യൻ യൂണിയൻ പൗരന്മാരും അപേക്ഷകൾ നൽകണമെന്നാണ് ഹോം സെക്രട്ടറി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പുതിയ കുടിയേറ്റ നയത്തിൽ യാതൊരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് സാജിദ് ജാവീദ് വ്യക്തമാക്കി. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ മാത്രമാണ് സ്വതന്ത്ര സഞ്ചാരം അനുവദിച്ചിട്ടുള്ളത്. മറ്റ് രാജ്യങ്ങളിൽ ഇങ്ങനെയൊരു സംവിധാനം ഇല്ലാതിരുന്നിട്ടും അവിടങ്ങളിലെ സമ്പത്ഘടനക്ക് യാതൊരു കോട്ടവുമില്ലെന്ന് ജാവീദ് പറഞ്ഞു.

എന്നാൽ നിലവിൽ തന്നെ അവിദഗ്ധ ജീവനക്കാരുടെ ക്ഷാമം അനുഭവിക്കുന്ന ആശുപത്രികൾ, കെയർ ഹോമുകൾ, നിർമ്മാണ സ്ഥാപനങ്ങൾ തുടങ്ങിയവ പുതിയ മാറ്റങ്ങളോടെ കൂടുതൽ പ്രതിസന്ധിയിലാകുമെന്ന് ലിബറൽ ഡെമോക്രാറ്റ് ഹോം അഫയേഴ്സ് വക്താവ് സർ എഡ് ദാവൈ പറഞ്ഞു. എന്നാൽ വിസ അപേക്ഷകർക്ക് ഒരു ജോബ് ഓഫർ, മിനിമം ശമ്പളം ഇളവുകൾ, ഇംഗ്ലീഷ് സംസാരിക്കേണ്ടത് ആവശ്യമാണ്. കുറഞ്ഞ വിദഗ്ദ്ധ കുടിയേറ്റക്കാരെ ആശ്രയിക്കുന്ന സ്ഥാപനങ്ങൾക്ക് താത്കാലിക ഇളവുകൾ നല്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

യൂറോപ്യൻ യൂണിയൻ നേതാക്കൾ ഇമിഗ്രേഷൻ പദ്ധതിയെ അപലപിച്ചു. യൂറോപ്യൻ പാർലമെന്റിന്റെ ബ്രെക്സിറ്റ് കോ ഓർഡിനേറ്റർ ഗൈ വെർഹോഫ്സ്റ്റാഡ് പറഞ്ഞു: “വൈദഗ്ധ്യവും ദേശീയതയുടെ അടിസ്ഥാനത്തിൽ വിവേചനവും ഞങ്ങൾ സ്വീകരിക്കില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more