1 GBP = 106.75
breaking news

O2 ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകുന്നു

O2 ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകുന്നു

ലണ്ടൻ: O2 മൊബൈൽ കമ്പനി തങ്ങളുടെ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകുന്നു. കഴിഞ്ഞ ദിവസം ഒരു ദിവസം മുഴുവനും 4 ജി സർവീസ് തകരാറിലായതോടെ 32 മില്യനോളം ഉപഭോക്താക്കൾക്ക് മൊബൈൽ സേവനങ്ങൾ പൂർണ്ണമായും തടസ്സപ്പെട്ടിരുന്നു. അതിന് പരിഹാരമെന്നോണമാണ് കമ്പനി നഷ്ടപരിഹാരം നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

മാസവരിക്കാരായ മൊബൈൽ ഉപഭോക്താക്കൾക്കും ചെറുതും മീഡിയം സൈസിലുള്ള ബിസിനെസ്സ് ഉപഭോക്താക്കൾക്കും ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്കും രണ്ടു ദിവസത്തെ വരി സംഖ്യ തിരിച്ചു നൽകുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. ജാനുവരി അവസാനത്തോടെ ഇത് പൂർത്തീകരിക്കും. ഏറ്റവും കുറഞ്ഞ നിരക്കായ മാസം പതിമൂന്ന് പൗണ്ട് വരി സംഖ്യ അടയ്ക്കുന്ന ഉപഭോക്താവിന് ലഭിക്കുക 87 പെൻസ് മാത്രമാകും. മാസ വരിക്കാരായ ഉപഭോക്താക്കൾക്ക് എയർ ടൈം ബില്ലും ഫോൺ കോസ്റ്റും ചേർത്താണ് ബില്ല് നൽകപ്പെടുന്നത്. അത് കൊണ്ട് തന്നെ എയർ ടൈം ബില്ലിൽ മാത്രമേ റീഫണ്ട് ലഭിക്കുകയുള്ളൂ.

പേ ആസ് യു ഗോ ഉപഭോക്താക്കൾക്ക് ജനുവരിയിൽ പത്ത് ശതമാനം അധിക ക്രെഡിറ്റ് നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അതേസമയം ഉപഭോക്താൾക്കുണ്ടായ ബുദ്ധിമുട്ട് പരിഗണിച്ച് കമ്പനി എടുത്ത നടപടികൾ സ്വാഗതാർഹമാണെന്ന് ഉപഭോക്ത്താക്കളും പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more