1 GBP = 105.80
breaking news

മോട്ടർവേകളിലെ വേഗത പരിധി മണിക്കൂറിൽ 80 മൈൽ ആക്കാൻ ആലോചന; സൂചന നൽകി ഗതാഗത മന്ത്രി

മോട്ടർവേകളിലെ വേഗത പരിധി മണിക്കൂറിൽ 80 മൈൽ ആക്കാൻ ആലോചന; സൂചന നൽകി ഗതാഗത മന്ത്രി

ബ്രിട്ടീഷ് റോഡുകളിൽ ഇലക്ട്രിക് കാറുകളുടെ വർദ്ധനവ്, മോട്ടോർവേകളിൽ പരമാധി സ്പീഡ് 80 മൈൽ വേഗതയിൽ എത്താൻ സാധ്യതയുണ്ടെന്ന് ഗതാഗത സെക്രട്ടറി സൂചന നൽകി. വേഗത പരിധിയെക്കുറിച്ച് ചിന്തിക്കുകയാണെന്ന് സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് പറഞ്ഞു, എന്നാൽ ചില സ്ഥലങ്ങളിൽ അവ കുറയ്ക്കുന്നതും ഉൾപ്പെടുന്നുവെന്ന് ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.

കൺസർവേറ്റീവ് പാർട്ടി കോൺഫറൻസിൽ അദ്ദേഹം ഒരു സംവാദത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്. 80 മൈൽ വേഗതയിൽ മോട്ടോർ വേകളിലെ സ്പീഡ് ലിമിറ്റ് ആക്കുന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ വിദഗ്ധ ഉപദേശം തേടിയിരിക്കുകയാണ്. നിലവിൽ മോട്ടോർവേകളിലെ പരമാവധി സ്പീഡ് 70മൈൽ ആണ് മണിക്കൂറിൽ.

2011 സെപ്റ്റംബറിൽ ഫിലിപ്പ് ഹാമാൻഡ് ഗതാഗത സെക്രട്ടറിയായിരിക്കെ ഇക്കാര്യത്തിൽ ചർച്ചകൾ നടന്നെങ്കിലും കാർബൺ ഡൈഓക്സൈഡ് വികിരണം കൂടുതൽ ദോഷഫലങ്ങൾ ഉണ്ടാക്കുമെന്ന് കണ്ടെത്തി നിർദ്ദേശങ്ങൾ പിൻവലിക്കുകയായിരുന്നു. എന്നാലിപ്പോൾ ബ്രിട്ടീഷ് റോഡുകളിൽ ഇലക്ട്രിക് കാറുകളുടെ വർദ്ധനവാണ് സർക്കാരിനെ മാറ്റി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രധാന റൂട്ടുകളിലും മോട്ടോർവേകളിലും ഇലക്ട്രിക് ചാർജറുകളുടെ എണ്ണം 5,000 ആയി ഇരട്ടിയാക്കുന്നത് ഉൾപ്പെടെ 400 മില്യൺ പൗണ്ട് രാജ്യത്തെ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിലേക്ക് നിക്ഷേപിക്കാൻ സർക്കാർ നടപടിയെടുത്തിട്ടുണ്ട്. 2040 ഓടെ പുതിയ കാറുകളൊന്നും പെട്രോളോ ഡീസലോ അല്ലെന്ന് ഉറപ്പുവരുത്താനുള്ള നീക്കങ്ങൾ പരിഗണനയിലാണെന്ന് നേരത്തെ നടന്ന ഒരു കോൺഫറൻസിൽ അദ്ദേഹം സൂചിപ്പിച്ചു.

പുതിയ ഇലക്ട്രിക് വാഹനം വാങ്ങുന്നതിന് 3,500 പൗണ്ട് സർക്കാർ സബ്‌സിഡി നൽകുന്ന പ്ലഗ്-ഇൻ കാർ ഗ്രാന്റ് നടപ്പിലാക്കുമെന്ന് സൂചന നൽകിയതിന് തൊട്ടുപിന്നാലെയാണ് ഈ അഭിപ്രായങ്ങൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more