1 GBP = 106.75
breaking news

എച്ച് എം ആർ സിയുടെ പേരിൽ ഫോൺ കോൾ വഴി തട്ടിപ്പ് നടത്തുന്നത് ഇന്ത്യയിൽ നിന്നും; പണം നൽകിയില്ലെങ്കിൽ ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് ദിവസവും പതിനായിത്തോളം ബ്രിട്ടീഷുകാരെ

എച്ച് എം ആർ സിയുടെ പേരിൽ ഫോൺ കോൾ വഴി തട്ടിപ്പ് നടത്തുന്നത് ഇന്ത്യയിൽ നിന്നും; പണം നൽകിയില്ലെങ്കിൽ ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് ദിവസവും പതിനായിത്തോളം ബ്രിട്ടീഷുകാരെ

ലണ്ടൻ: ബ്രിട്ടനിൽ നികുതി നൽകുന്നതിൽ വീഴ്ച വരുത്തിയെന്ന പേരിൽ ടാക്സ് ഓഫീസിൽ നിന്ന് മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഫോൺ കോളുകൾ വന്നത് നേരത്തേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ഫോൺ കോളുകൾ നടത്തി വൻ തട്ടിപ്പാണ് നടന്ന് വന്നത്. ദിവസവും പതിനായിരത്തിലേറെ ആളുകൾക്കാണ് ഇത്തരത്തിൽ ഭീഷണിപ്പെടുത്തിയുള്ള കോളുകൾ എത്തുന്നത്. എന്നാൽ ഇതിന്റെ ഉറവിടം അന്വേഷിച്ചിറങ്ങിയ പ്രമുഖ ദേശീയ പത്രമായ ഡെയിലി മെയിൽ മാദ്ധ്യമ പ്രവർത്തകർ ചെന്നെത്തിയത് ഇന്ത്യയിലെ അഹമ്മദാബാദ് എന്ന നഗരത്തിൽ. എന്നാലിവിടെ പതിനെട്ടോളം വരുന്ന ഗ്യാങ്ങുകളാണ് വിവിധ രാജ്യങ്ങൾ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്നതെന്നാണ് ലഭിച്ച വിവരം.

എച്ച് എം ആർ സി ഉദ്യോഗസ്ഥരെന്ന പേരിൽ വിളിച്ച് കുടിശ്ശിക അടച്ചില്ലെങ്കിൽ അറസ്റ്റ് നടപടികളിലേക്ക് കടക്കുമെന്നാണ് ഭീഷണി. ഭീഷണിയിൽ വീണ പലർക്കും അഞ്ഞൂറ് മുതൽ ഇരുപതിനായിരം പൗണ്ട് വരെയാണ് നഷ്ടപ്പെട്ടത്. ഇക്കഴിഞ്ഞ ജനുവരി മുതലുള്ള ആറു മാസത്തിനിടക്ക് 330 ഓളം ഫ്രോഡ് കേസുകളാണ് എച്ച് എം ആർ സി കൈകാര്യം ചെയ്തത്, അതായത് അറുപതിനായിരത്തോളം കേസുകൾ കൈകാര്യം ചെയ്തുവെന്ന് മനസ്സിലാക്കുമ്പോൾ തന്നെ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകും. മില്യൺ കണക്കിന് പൗണ്ടാണ് ഇത്തരത്തിൽ ഇക്കൂട്ടർ അടിച്ച് മാറ്റിയിരിക്കുന്നത്.

യുകെയിലെ ഫോൺ നമ്പറുകൾ ഓൺലൈനിൽ വിലക്ക് വാങ്ങിയതിന് ശേഷമാണ് ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിക്കുന്നത്. എച്ച് എം ആർ സി നമ്പറുകൾ കോപ്പി ചെയ്താണ് സംശയത്തിനിട നൽകാതെ വിളിക്കുന്നത്. അറസ്റ്റ് ഭയന്ന് പണം അടയ്ക്കാൻ തയ്യാറാകുന്നവർക്ക് നാറ്റ് വെസ്റ്റ് ഉൾപ്പെടെയുള്ള യുകെ ബാങ്ക് അക്കൗണ്ടുകളാണ് പണമടയ്ക്കാൻ നൽകുന്നത്. ഇതിൽ തന്നെ പലരും വീണുപോകുന്നു. ഡെയിലി മെയിൽ കണ്ടെത്തിയ തെളിവുകൾ എച്ച് എം ആർ സി അന്വേഷകരും ആവശ്യപ്പെട്ടിട്ടുണ്ട്. അഹമ്മദാബാദിലെ പോലീസ് ഉദ്യോഗസ്ഥർക്കും മാദ്ധ്യമപ്രവർത്തകർ തെളിവുകൾ കൈമാറി. ബ്രിട്ടനിൽ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പത്തിൽ ഒരു കേസിലും ഇന്ത്യയിലെ ഈ കോൾ സെന്ററുകൾ ഉൾപ്പെട്ടിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more