1 GBP = 106.75
breaking news

വിദേശ വനിതകളെ ആക്രമിച്ച സംഭവം; യുവാവിനെ അറസ്റ്റ് ചെയ്തു

വിദേശ വനിതകളെ ആക്രമിച്ച സംഭവം; യുവാവിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം വര്‍ക്കലയില്‍ വിദേശ വനിതകളെ ആക്രമിച്ച സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടവ സ്വദേശി മഹേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു തിരുവമ്പാടി ബീച്ചില്‍ സായാഹ്ന സവാരിക്കിറങ്ങിയ യുകെ, ഫ്രാന്‍സ് സ്വദേശികളായ വിദേശ വനിതകളെ ഇയാള്‍ ആക്രമിച്ചത്. പ്രതി യുവതികളോട് അസഭ്യം പറയുകയും ശരീരത്തില്‍ തട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ എട്ട് മാസമായി വിദേശ വനിതകള്‍ ഇവിടെയാണ് താമസം.

ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മുംബൈ സ്വദേശിനിക്ക് നേരെയും നേരത്തെ അതിക്രമം നടന്നിരുന്നു. വിദേശ വനിതകള്‍ നല്‍കിയ സൂചന അനുസരിച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കും.

ഇയാള്‍ യുവതികളെ കടന്നു പിടിക്കാന്‍ ശ്രമിച്ചുവെന്നും പരാതിയുണ്ട്. സംഭവം വാര്‍ത്തയായതിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ട് ഇടപെട്ടാണ് നടപടിയെടുത്തത്. വര്‍ക്കല പൊലീസ് സ്റ്റേഷനിലാണ് വനിതകള്‍ പരാതി നല്‍കിയിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more