1 GBP = 125.38
breaking news

headlines

show more

latest updates

show more

Kerala

കിഫ്ബി ഭൂമി ഇടപാട്; അന്വേഷണം ആരംഭിച്ച് വിജിലന്‍സ്, ഭൂമി വാങ്ങിയതിന്റെ വിവരങ്ങള്‍ കിഫ്ബിയില്‍ നിന്ന് ശേഖരിച്ചു

തിരുവനന്തപുരം: കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള ഭൂമി വാങ്ങലില്‍ അന്വേഷണം ആരംഭിച്ച് വിജിലന്‍സ്. ഭൂമി വാങ്ങിയതിന്റെ വിവരങ്ങള്‍ കിഫ്ബിയില്‍ നിന്ന് ശേഖരിച്ചു. ഭൂമിയുടെ വിലയും ഇടപാടുകളുടെ വിശദാംശങ്ങളും രജിസ്‌ട്രേഷന്‍ ഐജിയോട് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുകയാണ്. കണ്ണൂര്‍, പാലക്കാട് ജില്ലകളിലായി 12,000 ഏക്കറോളം ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. കിന്‍ഫ്രയ്ക്കും വിജിലന്‍സ് കത്ത് നല്‍കിയിരിക്കുകയാണ്. വിജിലന്‍സ് ഡിഐജി തോംസണ്‍ ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വിജിലന്‍സ് അന്വേഷിക്കുന്ന ഏറ്റവും ഉയര്‍ന്ന ഇടപാടുമായി ബന്ധപ്പെട്ട കേസാണ് കണ്ണൂരില കിഫ്ബി ഭൂമി ഇടപാട്. രജിസ്‌ട്രേഷൻ

ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനം, കെപിസിസി അധ്യക്ഷന്‍; യുഡിഎഫിലെ ആഭ്യന്തര ചര്‍ച്ചകള്‍ വീണ്ടും വഴിമുട്ടി

തിരുവനന്തപുരം: യുഡിഎഫിലെ ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനവും കെപിസിസി അധ്യക്ഷനെ സംബന്ധിച്ച ചര്‍ച്ചകളും വഴിമുട്ടി. ഏറ്റവും ഒടുവില്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നത് ഒഴിച്ചാല്‍ പിന്നീട് ഒരു കൂടിയാലോചനയും യുഡിഎഫില്‍ നടന്നില്ല. വിവാദ വിഷയങ്ങളില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍ ആകുമ്പോള്‍ പാര്‍ട്ടിക്ക് ഇടപെടാന്‍ കഴിയാത്തതും പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. മന്ത്രി എ പി അനില്‍കുമാര്‍ കെപിസിസി പ്രസിഡന്റ് ആകുമെന്ന പ്രചാരണം അടിസ്ഥാന രഹിതം എന്നാണ് നേതാക്കളുടെ വിശദീകരണം. കെഎസ്ഇബി, മദ്യനയം. ഇത് അടക്കമുള്ള കാര്യങ്ങളില്‍ മുമ്പ് എങ്ങും ഇല്ലാത്ത വിധം സര്‍ക്കാര്‍

ശബരിമല സ്വർണക്കൊള്ള കേസ്: പ്രോസിക്യൂഷന്‍ അനുമതി തേടി എസ്‌ഐടി

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ, കട്ടിളപ്പാളി കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പ്രോസിക്യൂഷന്‍ അനുമതി തേടി എസ്‌ഐടി. ദേവസ്വം വകുപ്പ് സെക്രട്ടറിക്ക് അപേക്ഷ നല്‍കി. പ്രോസിക്യൂഷൻ അനുമതി ലഭിക്കുന്ന മുറയ്ക്ക് കട്ടിളപ്പാളി കേസിൽ കുറ്റപത്രം സമർപ്പിക്കും. ദ്വാരപാലക കേസിൽ കുറ്റപത്രം സമർപ്പിക്കാൻ എസ്.ഐ.ടി ഹൈക്കോടതിയിൽ സാവകാശം തേടി. 285 സാക്ഷി മൊഴികള്‍ രേഖപ്പെടുത്തിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ദേവസ്വം സെക്രട്ടറിയ്ക്ക് നല്‍കിയ അപേക്ഷയ്ക്ക് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് കുറ്റപത്രം സമര്‍പ്പിക്കും. 1998-ൽ ശബരിമല സന്നിധാനത്ത് സ്ഥാപിച്ച സ്വർണത്തിൽ പൊതിഞ്ഞ ദ്വാരപാലക ശില്പങ്ങളും
show more

India

500, 2000 രൂപാ നോട്ടുകള്‍ പിന്‍വലിക്കണം, പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നു: എന്‍ ചന്ദ്രബാബു നായിഡു

ഹൈദരാബാദ്: 500, 2000 രൂപാ നോട്ടുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. അഴിമതി ഇല്ലാതാക്കി സാമ്പത്തിക നില മെച്ചപ്പെടുത്താനും ദാരിദ്ര്യത്തെ തുടച്ചുനീക്കാനും ഇത് സഹായിക്കുമെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ വാദം. ഡിജിറ്റല്‍ കറന്‍സി, സാങ്കേതികവിദ്യാധിഷ്ഠിത ഭരണം എന്നിവയ്ക്കായി ശക്തമായ വാദങ്ങള്‍ ഉയര്‍ത്തി വിഷയത്തെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ടിനായി താന്‍ മുമ്പ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഈ വിഷയം ആവര്‍ത്തിച്ച് ഉന്നയിച്ചിട്ടുണ്ടെന്നും നായിഡു പറഞ്ഞു. ഇക്കാര്യം ഇനിയും ആവര്‍ത്തിക്കും. 500, 1000, 2000 രൂപ

ദീപാവലി രാത്രിയില്‍ ഞെട്ടിക്കുന്ന ഒന്‍പത് കൊലപാതകങ്ങള്‍; തമിഴ്‌നാട്ടില്‍ മരിച്ചവരില്‍ പൊലീസുകാരനും, വിജയ് കണ്ണ് തുറക്കണമെന്ന് ഡിഎംകെ

ചെന്നൈ: ദീപാവലി ദിനത്തിൽ തമിഴ്‌നാട്ടില്‍ നടന്നത് ഒന്‍പത് കൊലപാതകങ്ങള്‍. തിരുച്ചിറപ്പള്ളിയില്‍ മൂന്നും ശിവഗംഗയില്‍ രണ്ടും ചെന്നൈ, പെരമ്പല്ലൂര്‍, കടലൂര്‍, തേനി എന്നിവിടങ്ങളില്‍ ഒന്നുവീതവും കൊലപാതകങ്ങളാണ് നടന്നത്. ഇതില്‍ 17 വയസുള്ള രണ്ടു ആണ്‍കുട്ടികളും 20കാരനും ഉള്‍പ്പെടുന്നു. തേനിയില്‍ റോഡ് തടഞ്ഞ് ദീപാവലി റീല്‍സ് ചിത്രീകരണം നടത്തിയത് ചോദ്യം ചെയ്ത പൊലീസുകാരനെയാണ് തല്ലിക്കൊന്നത്. ശിവഗംഗയില്‍ രണ്ടും ചെന്നൈ, പെരമ്പല്ലൂര്‍, കടലൂര്‍ എന്നിവിടങ്ങളില്‍ ഒന്നുവീതവും കൊലപാതകങ്ങളാണ് നടന്നത്. കടലൂരിലും ശിവഗംഗയിലും ഗുണ്ടാനേതാക്കളാണ് കൊല്ലപ്പെട്ടത്. തിരുച്ചിറപ്പള്ളിയിലാണ് 17 വയസുള്ള രണ്ട് ആണ്‍കുട്ടികളും
show more

UK NEWS

റഷ്യയ്ക്കുവേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന സംശയം; ഗ്ലോസ്റ്റർഷെയറിൽ യുഎസ് സൈനികൻ അറസ്റ്റിൽ

ലണ്ടൻ: റഷ്യയുമായി ബന്ധപ്പെട്ട ചാരപ്രവർത്തന ആരോപണത്തിൽ യുഎസ് സൈനികനെ ബ്രിട്ടനിലെ ഭീകരവിരുദ്ധ പൊലീസ് അറസ്റ്റ് ചെയ്തു. യുഎസ് ആർമിയിലെ അംഗമായ 41 വയസ്സുകാരനെയാണ് ചൊവ്വാഴ്ച ഗ്ലോസ്റ്ററിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്. ബ്രിട്ടന്റെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള (National Security Act) കുറ്റകൃത്യങ്ങൾ സംശയിച്ചാണ് അറസ്റ്റ് ചെയ്തതെന്ന് മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഗ്ലോസ്റ്റർഷെയറിലെ രണ്ട് കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന നടത്തിവരികയാണ്. അന്വേഷണത്തിൽ ബ്രിട്ടീഷ് ഭീകരവിരുദ്ധ വിഭാഗം യുഎസ് സൈന്യവുമായും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനുമായും (FBI)

ബ്രിട്ടനിലെ രണ്ടാമത്തെ സൈനിക താവളത്തിൽ നിന്നും 12-ലധികം യുഎസ് സൈനിക വിമാനങ്ങൾ പിൻവാങ്ങി; ഇറാൻ ഭീഷണിയെന്ന് റിപ്പോർട്ട്

ലണ്ടൻ: ബ്രിട്ടനിലെ രണ്ടാമത്തെ സൈനിക താവളമായ സഫോക്കിലെ RAF മിൽഡൻഹാളിൽ നിന്ന് 12-ലധികം യുഎസ് വ്യോമസേനാ വിമാനങ്ങൾ മറ്റ് താവളങ്ങളിലേക്ക് മാറ്റി. ഇറാനുമായി ബന്ധപ്പെട്ട പുതിയ സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് വിമാനങ്ങൾ മാറ്റിയതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി പത്തിലധികം KC-135 ഇന്ധനം നിറയ്ക്കുന്ന ടാങ്കർ വിമാനങ്ങളാണ് മിൽഡൻഹാളിൽ നിന്ന് പറന്നുപോയത്. ജർമനി, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങളിലേക്കും സ്കോട്ട്ലൻഡിലെ പ്രെസ്റ്റ്വിക്ക് വിമാനത്താവളത്തിലേക്കുമാണ് ചില വിമാനങ്ങൾ പോയത്

ഇംഗ്ലണ്ടിലെ സ്കൂളുകളിൽ മൊബൈൽ ഫോൺ നിയന്ത്രണം കടുപ്പിക്കുന്നു; വിദ്യാർഥികൾക്ക് ഫോൺ ബാഗിലോ പോക്കറ്റിലോ സൂക്ഷിക്കാനും വിലക്ക്

2027 സെപ്റ്റംബർ മുതൽ പുതിയ മാർഗനിർദേശങ്ങൾ; സ്കൂൾ സമയത്ത് വിദ്യാർഥികളുടെ കൈവശം മൊബൈൽ ഫോണുകൾ അനുവദിക്കില്ല ലണ്ടൻ: ഇംഗ്ലണ്ടിലെ സ്കൂളുകളിൽ വിദ്യാർഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ സർക്കാർ. പുതിയ നിർദേശങ്ങൾ നിലവിൽ വരുന്നതോടെ സ്കൂൾ സമയത്ത് വിദ്യാർഥികൾക്ക് മൊബൈൽ ഫോണുകൾ കൈവശം വയ്ക്കാൻ പോലും അനുവാദമുണ്ടാകില്ല. ബാഗിലോ പോക്കറ്റിലോ ഫോൺ സൂക്ഷിക്കുന്നതിനും വിലക്കേർപ്പെടുത്താനാണ് തീരുമാനം. 2027 സെപ്റ്റംബർ മുതൽ പുതിയ മാർഗനിർദേശങ്ങൾ നടപ്പാക്കും. നിലവിൽ ചില സ്കൂളുകളിൽ പിന്തുടരുന്ന ‘നോ സീ,
show more

World

അമേരിക്ക ഇല്ലായിരുന്നെങ്കിൽ ഇസ്രയേൽ ഇന്നുണ്ടാകില്ല’; ഇറാൻ യുദ്ധച്ചെലവ് ഇസ്രായേൽ തിരികെ നൽകണമെന്ന് ട്രംപ്

വാഷിംഗ്ടൺ: ഇറാൻ യുദ്ധകാലത്ത് അമേരിക്ക സംരക്ഷണം നൽകിയ ഇസ്രയേൽ ഉൾപ്പെടെയുള്ള സഖ്യ രാജ്യങ്ങൾ യുദ്ധച്ചെലവുകൾ പൂർണ്ണമായും തിരികെ നൽകണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധത്തിനായി അമേരിക്ക ചെലവാക്കിയ വലിയ തുക ഈ രാജ്യങ്ങളിൽ നിന്ന് ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധച്ചെലവുകളെച്ചൊല്ലി അമേരിക്കയ്ക്കുള്ളിൽ വലിയ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് സഖ്യരാജ്യങ്ങൾ പണം നൽകണമെന്ന ട്രംപിന്റെ പുതിയ ആവശ്യം. ഞായറാഴ്ച സംപ്രേഷണം ചെയ്ത സിബിഎസ് ന്യൂസിന്റെ ’60 മിനിറ്റ്സ്‘ പരിപാടിയിൽ മാധ്യമപ്രവർത്തകൻ റോസ് ഡൗത്താറ്റുമായുള്ള അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യങ്ങൾ തുറന്നടിച്ചത്

യൂറോപ്പിലെ സൂപ്പർമാർക്കറ്റുകളിലെ സൈബർ ആക്രമണത്തിന് പിന്നിൽ ഇറാനെന്ന് ഫ്രാൻസ്; നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്

പാരിസ്: ഫ്രാൻസിൽ നൂറുകണക്കിന് സൂപ്പർമാർക്കറ്റുകളിലെ റഫ്രിജറേറ്ററുകളും ഫ്രീസറുകളും പ്രവർത്തനരഹിതമാക്കിയ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡാണെന്ന് (ഐ.ആർ.ജി.സി) ഫ്രഞ്ച് അധികൃതർ ആരോപിച്ചു. സംഭവത്തിൽ ഇറാന് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഫ്രാൻസ് മുന്നറിയിപ്പ് നൽകി. ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബറോയാണ് ഇറാനെതിരെ ഔദ്യോഗിക ആരോപണം ഉന്നയിച്ചത്. ഇറാന്റെ അംബാസഡറെ ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തിയതായും അദ്ദേഹം അറിയിച്ചു. സംഭവത്തിൽ യൂറോപ്യൻ യൂണിയൻ തലത്തിൽ ഇറാനെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം

ലോകപര്യടനത്തിനിറങ്ങിയ ആഡംബര കപ്പൽ സിംഗപ്പൂരിൽ പിടിച്ചെടുത്തു; യാത്രക്കാർ പ്രതിസന്ധിയിൽ

സിംഗപ്പൂർ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് യാത്രക്കാർക്ക് യാത്ര പാതിവഴിയിൽ അവസാനിപ്പിക്കേണ്ടിവന്ന ലോകപര്യടന കപ്പൽ ‘ദി ഒഡീസി’ സിംഗപ്പൂരിൽ അധികൃതർ പിടിച്ചെടുത്തു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കപ്പൽ സിംഗപ്പൂർ തുറമുഖത്ത് തടഞ്ഞുവെച്ചിരിക്കുന്നത്. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നും അവരുടെ ക്ഷേമകാര്യങ്ങൾ കപ്പലിന്റെ ഉടമസ്ഥരുടെ നേതൃത്വത്തിൽ കൈകാര്യം ചെയ്യുന്നുണ്ടെന്നും സിംഗപ്പൂർ തുറമുഖ അതോറിറ്റി അറിയിച്ചു. അമേരിക്കൻ കമ്പനിയായ വില്ലാ വൈ റെസിഡൻസസിന്റെ ഉടമസ്ഥതയിലുള്ള ഒഡീസി 2024 ഒക്ടോബറിൽ ബെൽഫാസ്റ്റിൽ നിന്നാണ് ലോകപര്യടനം ആരംഭിച്ചത്. മൂന്നര വർഷംകൊണ്ട് 150 രാജ്യങ്ങൾ സന്ദർശിക്കാനായിരുന്നു പദ്ധതി
show more

Associations

MARSന് പുതിയ നേതൃത്വം; 2026–27 വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു

യുകെയിലെ സറേയിലെ മലയാളി കൂട്ടായ്മയായ Malayalee Association of Redhill, Surrey (MARS)-ന് 2026–2027 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു. വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് നടന്ന തിരഞ്ഞെടുപ്പിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡന്റായി ഷെന്നി ജോസും, സെക്രട്ടറിയായി ദീപ്തി പോളും, ട്രഷററായി ബെന്നി സേവ്യറും തിരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജോളി സ്റ്റാലിൻ, ജിജു കുര്യൻ, ജോമിനി ജോർജ്, ഷിനോജ് മാനുവൽ, സോണി വർഗീസ്, ജിനി ജോസ്, ധനൂപ് പി.സി., ജിത്തു ബേബി, സുബിൻ ഗ്രേസ്,

കേരള ടൂറിസത്തിന്റെ ആഗോള സാധ്യതകൾ പ്രയോജനപ്പെടുത്തണം; പ്രവാസികൾ ബ്രാൻഡ് അംബാസഡർമാരാകണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്; ലണ്ടനിലെ ഐഒസി യുകെ മുഖാമുഖം പരിപാടി ശ്രദ്ധേയമായി

ലണ്ടൻ. കേരളത്തിന്റെ ടൂറിസം സാധ്യതകൾ അന്താരാഷ്ട്ര വിപണിയിൽ കൂടുതൽ ഫലപ്രദമായി അവതരിപ്പിക്കുന്നതിന് പ്രവാസി മലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് കേരള ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. പ്രവാസി മലയാളികൾ ഓരോരുത്തരും കേരള ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡർമാരായി മാറണമെന്നും അദ്ദേഹം അഭ്യർഥിച്ചു. അന്താരാഷ്ട്ര ടൂറിസം മാർക്കറ്റിൽ പങ്കെടുക്കുന്നതിനായി ലണ്ടനിലെത്തിയ മന്ത്രിയുമായി ഐഒസി കേരള ചാപ്റ്റർ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് മന്ത്രിയുടെ അഭ്യർത്ഥന. ലണ്ടനിലെ ഷെഫ് ജോമോൺസ് വീട് റെസ്റ്റോറന്റിൽ നടന്ന മുഖാമുഖം പരിപാടിയിൽ ഐഒസി കേരള ചാപ്റ്റർ പ്രസിഡന്റ്

ABHINAYA-The Art of Expression Through Dance. നൃത്തത്തിലൂടെ ഭാവങ്ങളും വികാരങ്ങളും ആവിഷ്കരിക്കാൻ പ്രത്യേക പരിശീലനവുമായി കലാഭവൻ ലണ്ടൻ.

നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ താൽപര്യമുള്ളവർക്കായി കലാഭവൻ ലണ്ടന്റെ ആഭിമുഖ്യത്തിൽ ‘ABHINAYA – The Art of Expression Through Dance’ എന്ന പേരിൽ പ്രത്യേക പരിശീലന വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. നൃത്തത്തിലൂടെ വികാരങ്ങൾ, ചിന്തകൾ, ആശയങ്ങൾ, കഥകൾ എന്നിവ പ്രേക്ഷകരിലേക്ക് മനോഹരമായും അർത്ഥവത്തായും ഫലപ്രദമായും എത്തിക്കുന്നതിനുള്ള വിവിധ അഭിനയ സങ്കേതങ്ങളിൽ പരിശീലനം നൽകുക എന്നതാണ് ഈ വർക്ക്‌ഷോപ്പിന്റെ പ്രധാന ലക്ഷ്യം. സംസ്കൃതത്തിലെ ‘അഭിനയ’ (Abhinaya) എന്ന പദത്തിന്റെ ആശയം അർത്ഥത്തെയും വികാരങ്ങളെയും പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ്. മുഖഭാവങ്ങൾ, നേത്രചലനങ്ങൾ,
show more

Spiritual

ബിർമിംഗ്ഹാമിൽ നാഷണൽ നഴ്സസ് എക്സലൻസ് അവാർഡ് ഡിസംബർ 12-ന്

ജോർജ് മാത്യു, നുഹ്റോ ഓർഗനൈസിങ് കമ്മിറ്റി. ബിർമിംഗ്ഹാം: ആരോഗ്യരംഗത്ത് നിസ്വാർത്ഥ സേവനവും മാതൃകാപരമായ പ്രവർത്തനവും കാഴ്ചവയ്ക്കുന്ന നഴ്സുമാരെ ആദരിക്കുന്ന നാഷണൽ നഴ്സസ് എക്സലൻസ് അവാർഡ് വിതരണം ഡിസംബർ 12-ന് കവൻട്രിയിൽ നടക്കും. ബിർമിംഗ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “നുഹ്റോ” എക്യുമെനിക്കൽ കരോൾ മത്സരത്തോടനുബന്ധിച്ചാണ് അവാർഡ് ദാനച്ചടങ്ങ് സംഘടിപ്പിക്കുന്നത്. കവൻട്രിയിലെ വില്ലൻഹാൾ സോഷ്യൽ ക്ലബ്ബ് ആണ് പരിപാടിയുടെ വേദി. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരും നഴ്സിംഗ് മേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുമെന്ന്

ബിർമിംഗ്ഹാമിൽ പരുമല തിരുമേനിയുടെ 124-ാമത് ഓർമപ്പെരുന്നാൾ ഭക്തിനിർഭരമായി സമാപിച്ചു

ജോർജ് മാത്യു, PROസെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി (IOC), ബിർമിംഗ്ഹാം ബിർമിംഗ്ഹാം: പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമപ്പെരുന്നാൾ ബിർമിംഗ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു. ഇടവക വികാരി ഫാ. ബിനോയ് ജോഷ്വ പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. വിശുദ്ധിയുടെ ഉന്നത പടവുകൾ താണ്ടിയ പരുമല കൊച്ചുതിരുമേനിയുടെ ജീവിതം വിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും നിസ്വാർഥ സേവനത്തിന്റെയും ഉത്തമ മാതൃകയാണെന്നും ഓരോ വിശ്വാസിയും ആ ജീവിതസാക്ഷ്യം സ്വന്തം ജീവിതത്തിൽ പകർത്താൻ ശ്രമിക്കണമെന്നും വിശുദ്ധ

ഗ്രേറ്റ് ബ്രിട്ടൻ രൂപത ലീഡ്സ്  റീജിയണൽ  ബൈബിൾ കലോത്സവം  ന്യൂകാസിൽ മിഷൻ ഓവർ ഓൾ ചാമ്പ്യന്മാർ , മിഡിൽസ്ബറോ ഷെഫീൽഡ് മിഷനുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി

ഷൈമോൻ തോട്ടുങ്കൽ  മിഡിൽസ്ബറോ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവത്തിന് മുന്നോടിയായി നടന്ന ലീഡ്സ് റീജിയണൽ കലോത്സവത്തിൽ ന്യൂകാസിൽ ഔർ ലേഡി ക്വീൻ ഓഫ് ദി  റോസറി  മിഷൻ ഓവർ ഓൾ  ചാംപ്യൻഷിപ് കരസ്ഥമാക്കി . മിഡിൽസ്ബറോ മാർത്തോമാ ശ്ലീഹാ മിഷൻ , ഷെഫീൽഡ് സെന്റ്‌  മറിയം  ത്രേസ്യ മിഷൻ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി . മിഡിൽസ്ബറോ ട്രിനിറ്റി കോളേജിൽ നടന്ന കലോത്സവം ലീഡ്സ് റീജിയണൽ കോഡിനേറ്റർ റെവ
show more

uukma

യുക്മ ദേശീയ കലാമേളയിൽ പകരംവയ്ക്കാനില്ലാത്ത താരരാജാക്കളായി മിഡ്‌ലാൻഡ്‌സ് വീണ്ടും; കിരീടം നിലനിർത്തി ചാമ്പ്യന്മാർ! യോർക്ക്‌ഷെയർ ആൻഡ് ഹംബർ രണ്ടാം സ്ഥാനത്ത്, നോർത്ത് വെസ്റ്റ് മൂന്നാമത്

അമേയ കൃഷ്ണ നിധീഷിന് കലാതിലകപ്പട്ടം; ആൻസൻ ബിനോയും കരൺ ജയശങ്കർ ഷെലിനും കലാപ്രതിഭകൾ; അസോസിയേഷൻ തലത്തിൽ വാർവിക്ക് ആൻഡ് ലിമിങ്ടൻ മലയാളി അസോസിയേഷന് കിരീടം ചെൽറ്റൻഹാം: പതിനേഴാമത് യുക്മ ലൈഫ് ലൈൻ പ്രൊട്ടക്ട് – കാർഗോ ഫോഴ്‌സ് ദേശീയ കലാമേളയിൽ ആധിപത്യം ആവർത്തിച്ച് മിഡ്‌ലാൻഡ്‌സ് റീജിയൺ വീണ്ടും ദേശീയ ചാമ്പ്യന്മാരായി. ആവേശകരമായ മത്സരങ്ങൾക്കും വാശിയേറിയ പോരാട്ടങ്ങൾക്കും ഒടുവിൽ 195 പോയിന്റുകൾ നേടിയാണ് മിഡ്‌ലാൻഡ്‌സ് തുടർച്ചയായി തങ്ങളുടെ കരുത്ത് തെളിയിച്ച് ചാമ്പ്യൻപട്ടം നിലനിർത്തിയത്. 143 പോയിന്റുകൾ നേടിയ യോർക്ക്‌ഷെയർ

യുക്മ ദേശീയ കലാമേള സമ്മാനദാന ചടങ്ങ് ആരംഭിച്ചു; കൃത്യമായ മുന്നൊരുക്കവും സമയബന്ധിതമായ നടത്തിപ്പും പ്രശംസനീയം

ചെൽറ്റൻഹാം: ആവേശവും ആഘോഷവും നിറഞ്ഞ കലാമത്സരങ്ങൾക്ക് ആവേശകരമായ സമാപനം കുറിച്ച് പതിനേഴാമത് യുക്മ ലൈഫ് ലൈൻ പ്രൊട്ടക്ട് – കാർഗോ ഫോഴ്‌സ് ദേശീയ കലാമേളയുടെ സമ്മാനദാന ചടങ്ങ് ആരംഭിച്ചു. രാവിലെ മുതൽ ഏഴ് വേദികളിലായി നടന്ന മത്സരങ്ങൾ നിശ്ചിത സമയക്രമം പാലിച്ച് പൂർത്തിയാക്കി സമ്മാനദാന ചടങ്ങിലേക്ക് കടക്കാൻ കഴിഞ്ഞത് യുക്മയുടെ കൃത്യമായ ആസൂത്രണത്തിന്റെയും ചിട്ടയായ സംഘാടനത്തിന്റെയും മികവായി വിലയിരുത്തപ്പെടുന്നു. നൂറുകണക്കിന് മത്സരാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും കാണികളും പങ്കെടുത്ത ദേശീയ കലാമേളയിൽ വിവിധ പ്രായവിഭാഗങ്ങളിലായി വൈവിധ്യമാർന്ന കലാമത്സരങ്ങളാണ് അരങ്ങേറിയത്

യുക്മ ദേശീയ കലാമേള മത്സരങ്ങൾ അവസാനഘട്ടത്തിൽ; റെക്കോർഡ് വേഗത്തിൽ മത്സരങ്ങൾ പൂർത്തിയായി, ഇനി സമ്മാനദാന ചടങ്ങിലേക്ക്

ചെൽറ്റൻഹാം: കലയുടെ വർണ്ണവിസ്മയങ്ങളും ആവേശകരമായ മത്സരങ്ങളും കൊണ്ട് ചെൽറ്റൻഹാമിലെ സലിം കുമാർ നഗറിനെ ഉത്സവലഹരിയിലാഴ്ത്തിയ പതിനേഴാമത് യുക്മ ലൈഫ് ലൈൻ പ്രൊട്ടക്ട് – കാർഗോ ഫോഴ്‌സ് ദേശീയ കലാമേള അവസാനഘട്ടത്തിലേക്ക്. ഏഴ് വേദികളിലായി രാവിലെ മുതൽ നടന്നുവന്ന മത്സരങ്ങൾ റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കി കലാമേള സമ്മാനദാന ചടങ്ങിലേക്ക് കടക്കുകയാണ്. നൂറുകണക്കിന് മത്സരാർത്ഥികൾ മാറ്റുരച്ച വിവിധ കലാമത്സരങ്ങൾ സമയക്രമം പാലിച്ചുകൊണ്ട് വിജയകരമായി പൂർത്തിയാക്കാൻ സംഘാടക സമിതിക്ക് സാധിച്ചു. പരിചയസമ്പന്നരായ വേദി നിയന്ത്രകരുടെയും വിധികർത്താക്കളുടെയും ബാക്ക് ഓഫീസ് പ്രവർത്തകരുടെയും കൃത്യമായ
show more

uukma region

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയ്ക്ക് വർണ്ണാഭമായ കൊടിയിറക്കം; കിരീടം നിലനിറുത്തി ഐ എം എ ബാൻബറി, രണ്ടാം സ്ഥാനം കൈപ്പിടിയിലൊതുക്കി എയ്ൽസ്ബറി മലയാളി സമാജം, മൂന്നാം സ്ഥാനത്ത് വിൽറ്റ്ഷെയർ മലയാളി അസോസിയേഷൻ

സുജു ജോസഫ്, പിആർഒ സാലിസ്ബറി: പതിനേഴാമത് യുക്മ ദേശീയ കലാമേളയ്ക്ക് മുന്നോടിയായി ഒക്ടോബർ പതിനേഴ് ശനിയാഴ്ച്ച സാലിസ്ബറിയിൽ നടന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയ്ക്ക് വർണ്ണാഭമായ കൊടിയിറക്കം. ആവേശകരമായ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച കലാമേളയിൽ ചാമ്പ്യൻഷിപ്പ് ഇക്കുറിയും ഐ എം എ ബാൻബറിക്ക്. തുടർച്ചയായി രണ്ടാം തവണയാണ് ഐ എം എ ബാൻബറി ഓവറോൾ ചാമ്പ്യൻഷിപ്പിൽ മുത്തമിടുന്നത്. തുടക്കം മുതൽ ശക്തമായ മത്സരങ്ങൾ കാഴ്ച്ച വച്ച അസ്സോസിയേഷനുകളെ അവസാന നിമിഷങ്ങളിൽ പിന്തള്ളി ശക്തമായ ലീഡുമായാണ് ഐ

യുക്മ വെയിൽസ് റീജിയണൽ കലാമേള – എൻ കെ സിക്ക് കലാമേള കിരീടം, കലാതിലകം നിവേദ്യ മനീഷ് നായറും കലാപ്രതിഭ ഗർഷോം നോബിളും; എം എം സി എ ക്ക് രണ്ടാം സ്ഥാനം. ബാരി മലയാളി വെൽഫയർ അസോസിയേഷൻ മൂന്നാം സ്ഥാനത്ത്.

സ്വന്തം ലേഖകൻ പെനാർത്ത് (കാർഡിഫ് ): യുക്മ ദേശീയ കലാമേളയുടെ മുന്നോടിയായി ഒക്ടോബർ 10ന് കാർഡിഫിലെ പെനാർത്തിൽ വച്ച് നടത്തപ്പെട്ട യുക്മ വെയിൽസ് റീജിയൻ ആപ്റ്റസ് ലീഗൽ കലാമേള 2026ൽ ന്യൂപോർട്ട് കേരള കമ്മ്യൂണിറ്റി 181 പോയിന്റ് നേടി ചാമ്പ്യൻ പട്ടം നിലനിർത്തി. മെർത്ഥർ മലയാളി കൾച്ചറൽ അസോസിയേഷൻ രണ്ടാം സ്ഥാനം നേടിയപ്പോൾ മലയാളി വെൽഫെയർ അസോസിയേഷൻ ബാരി മൂന്നാം സ്ഥാനം നേടി. കലാതിലകം എൻ കെ സി യിലെ നിവേദ്യ മനീഷ് നായറും കലാപ്രതിഭ എം
show more

Jwala

‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ ബ്യൂട്ടി പജൻറ്, ബോളിവുഡ് ഡാൻസ് മൽസരങ്ങൾ ക്രോയിഡനിൽ!

ക്രോയ്ഡോൺ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ക്രോയിഡനിലെ കേരള കൾച്ചറൽ ആൻറ് വെൽഫയർ അസോസിയേഷൻറെ വനിതാ വിഭാഗമായ ‘ജ്വാല’ മാർച്ച് 16 ന് ബ്യൂട്ടി പജൻറും ബോളിവുഡ് ഡാൻസ് മൽസരവും സംഘടിപ്പിക്കുന്നു. യുകെയിൽ ദേശീയാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഇവൻറുകളിൽ ബ്യൂട്ടി പജൻറ് ‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ എന്ന ടൈറ്റിലിൽ മലയാളി പശ്ചാത്തലമുള്ള വനിതകൾക്കു മാത്രമായും, ബോളിവുഡ് ഡാൻസ് സമൂഹത്തിലെ എല്ലാ ഭാഷാവിഭാഗങ്ങൾക്കും ആയിട്ടായിരിക്കും സംഘടിപ്പിക്കപ്പെടുന്നത്. കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കു പുറമേ സട്ടൻ റോയൽ മാർസൻ കാൻസർ ഹോസ്പിറ്റലിനായുള്ള ചാരിറ്റി
show more

uukma special

യുക്മ ദേശീയ കലാമേളയുടെ കരുത്തായി സ്പോൺസർമാർ; ലൈഫ്‌ലൈൻ പ്രൊട്ടക്ട് ടൈറ്റിൽ സ്പോൺസർ, കാർഗോഫോഴ്സ് കോ-സ്പോൺസർ; പതിനായിരം പൗണ്ടും സ്വർണനാണയങ്ങളും സമ്മാനമായി യുക്മ ഫോർച്യൂൺ ടിക്കറ്റ് നറുക്കെടുപ്പ് നവംബർ 7ന്…. 

പ്രവാസി മലയാളികളുടെ കലാമാമാങ്കത്തിന് കൈത്താങ്ങായി പ്രമുഖ സ്ഥാപനങ്ങൾ; കലാമേള വേദിയിൽ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ; ഫോർച്യൂൺ ടിക്കറ്റുകൾ സ്വന്തമാക്കാൻ ഇനിയും അവസരം കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) ചെൽറ്റൻഹാം: പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാമാമാങ്കവും, യുകെ മലയാളി കലാകാരൻമാരുടേയും കലാകാരികളുടെയും സ്വകാര്യ അഹങ്കാരവുമായ പതിനേഴാമത് യുക്മ ദേശീയ കലാമേളയ്ക്ക് തിരിതെളിയാൻ ഒരു ദിവസം മാത്രം ശേഷിക്കെ, കലാമേളയുടെ വിജയത്തിന് അടിത്തറയൊരുക്കുന്ന സ്പോൺസർമാരുടെ പിന്തുണ ശ്രദ്ധേയമാകുന്നു. പ്രവാസലോകത്ത് മലയാളത്തിന്റെ കലയും സംസ്കാരവും പാരമ്പര്യവും
show more

Featured News

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; എയർ സുവിധ 2.0 ഫോം പൂരിപ്പിക്കുമ്പോൾ അറിയേണ്ട പ്രധാന കാര്യങ്ങൾ

ഔദ്യോഗിക വെബ്സൈറ്റ് മാത്രം ഉപയോഗിക്കുക; യാത്രാചരിത്രവും ആരോഗ്യവിവരങ്ങളും കൃത്യമായി നൽകണം വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ Air Suvidha 2.0 Self-Declaration Form പൂരിപ്പിക്കുന്നതിന് മുമ്പ് ആവശ്യമായ വിവരങ്ങളും നടപടിക്രമങ്ങളും കൃത്യമായി മനസ്സിലാക്കണമെന്ന് നിർദേശം. പാസ്‌പോർട്ട് വിവരങ്ങൾ, വിമാനത്തിന്റെ വിശദാംശങ്ങൾ, കഴിഞ്ഞ 21 ദിവസത്തെ യാത്രാചരിത്രം, ആരോഗ്യവിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന ഫോം സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ യാത്രക്കാർ അറിഞ്ഞിരിക്കണം. ഔദ്യോഗിക വെബ്സൈറ്റ് മാത്രം ഉപയോഗിക്കുക Air Suvidha ഫോമുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി https://airsuvidha.civilaviation.gov.in/⁠ എന്ന ഔദ്യോഗിക വെബ്സൈറ്റ്
show more

Most Read

റഷ്യയ്ക്കുവേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന സംശയം; ഗ്ലോസ്റ്റർഷെയറിൽ യുഎസ് സൈനികൻ അറസ്റ്റിൽ

ലണ്ടൻ: റഷ്യയുമായി ബന്ധപ്പെട്ട ചാരപ്രവർത്തന ആരോപണത്തിൽ യുഎസ് സൈനികനെ ബ്രിട്ടനിലെ ഭീകരവിരുദ്ധ പൊലീസ് അറസ്റ്റ് ചെയ്തു. യുഎസ് ആർമിയിലെ അംഗമായ 41 വയസ്സുകാരനെയാണ് ചൊവ്വാഴ്ച ഗ്ലോസ്റ്ററിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്. ബ്രിട്ടന്റെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള (National Security Act) കുറ്റകൃത്യങ്ങൾ സംശയിച്ചാണ് അറസ്റ്റ് ചെയ്തതെന്ന് മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഗ്ലോസ്റ്റർഷെയറിലെ രണ്ട് കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന നടത്തിവരികയാണ്. അന്വേഷണത്തിൽ ബ്രിട്ടീഷ് ഭീകരവിരുദ്ധ വിഭാഗം യുഎസ് സൈന്യവുമായും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനുമായും (FBI)
show more

Obituary

മകളെയും കുടുംബത്തെയും കാണാനെത്തി, മടക്കയാത്രയില്ലാതെ വിടവാങ്ങി; ബ്രിസ്റ്റോളിൽ മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ബ്രിസ്റ്റോൾ: മകളുടെ പ്രസവശുശ്രൂഷയ്ക്കും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനുമായി നാട്ടിൽനിന്ന് യുകെയിലെത്തിയ അമ്മയ്ക്ക് അപ്രതീക്ഷിത മരണം. ബ്രിസ്റ്റോളിൽ ബാത്ത്റൂമിൽ തെന്നിവീണുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിനിയായ 58കാരി മേഴ്സി സിറിയക് മരിച്ചു. യുകെയിലെത്തി ഒരാഴ്ച തികയും മുമ്പാണ് മരണം സംഭവിച്ചത്. ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം. കുളിക്കുന്നതിനായി ബാത്ത്റൂമിൽ പ്രവേശിച്ച മേഴ്സി തെന്നിവീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. കോട്ടയം മേമുറി മൂലേപ്പറമ്പിൽ കുടുംബാംഗമാണ് മേഴ്സി സിറിയക്. മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് കുടുംബത്തെ സഹായിക്കാനാണ്
show more

Wishes

show more

Editorial

ഇന്ന് കേരളപ്പിറവി ദിനം; കേരളീയർക്കും ലോകമെമ്പാടുമുള്ള മലയാളികൾക്കും യുക്മ ന്യൂസിന്റെ ആശംസകൾ

എഡിറ്റോറിയൽ നവംബർ ഒന്ന്… മലയാളികളുടെ മനസ്സിൽ അഭിമാനവും ആവേശവും നിറയ്ക്കുന്ന കേരളപ്പിറവി ദിനം. ഭാഷയുടെയും സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും സവിശേഷതകൾ ചേർത്തുപിടിച്ച് കേരളം രൂപംകൊണ്ടതിന്റെ ഓർമ്മ പുതുക്കുന്ന ഈ ദിനത്തിൽ കേരളീയർക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന മലയാളികൾക്കും യുക്മ ന്യൂസിന്റെ ഹൃദയം നിറഞ്ഞ കേരളപ്പിറവി ദിനാശംസകൾ. 1956 നവംബർ ഒന്നിനാണ് മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഒന്നിപ്പിച്ച് കേരളം എന്ന സംസ്ഥാനം രൂപീകൃതമായത്. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനയുടെ ഭാഗമായി തിരുവിതാംകൂർ-കൊച്ചി സംസ്ഥാനവും മലബാർ പ്രദേശവും കാസർഗോഡിന്റെ ഭാഗങ്ങളും ചേർന്നാണ്
show more

Health

യുവാക്കളിലും സ്ട്രോക്ക് ഭീഷണി വർധിക്കുന്നു; ശരീരം നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കരുത്

50 വയസ്സിന് താഴെയുള്ളവരിലും പക്ഷാഘാതം വർധിക്കുന്നു; മുഖം കോടുക, കൈകൾക്ക് തളർച്ച, സംസാരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. സ്ട്രോക്ക് അഥവാ പക്ഷാഘാതം പ്രായമായവരെ മാത്രം ബാധിക്കുന്ന രോഗമാണെന്ന ധാരണ തിരുത്തേണ്ട സമയമായിരിക്കുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി 50 വയസ്സിന് താഴെയുള്ളവരിലും സ്ട്രോക്ക് കേസുകൾ വർധിച്ചുവരുന്നതായാണ് ആരോഗ്യരംഗത്തെ നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത്. മാറിവരുന്ന ജീവിതശൈലി, വ്യായാമമില്ലായ്മ, അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, പുകവലി തുടങ്ങിയ ഘടകങ്ങൾ ചെറുപ്പക്കാരിലും പക്ഷാഘാത സാധ്യത വർധിപ്പിക്കുന്നു. തലച്ചോറിലേക്കുള്ള രക്തപ്രവാഹം
show more

Paachakam

നാടൻ രുചിയിൽ മത്തങ്ങ പരിപ്പ് കറി; ചോറിനൊപ്പം കഴിക്കാൻ സ്വാദിഷ്ടമായൊരു വിഭവം

കേരളീയ ഭക്ഷണവിഭവങ്ങളിൽ ഏറെ പ്രിയപ്പെട്ട ഒന്നാണ് മത്തങ്ങ പരിപ്പ് കറി. മത്തങ്ങയുടെ നേരിയ മധുരവും പരിപ്പിന്റെ സ്വാദും തേങ്ങയുടെ രുചിയും ചേരുമ്പോൾ ലഭിക്കുന്ന ഈ വിഭവം ചോറിനൊപ്പം കഴിക്കാൻ ഏറെ അനുയോജ്യമാണ്. തയ്യാറാക്കാൻ അധികം സമയമോ ചേരുവകളോ ആവശ്യമില്ലെന്നതും ഈ കറിയുടെ പ്രത്യേകതയാണ്. വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ നാടൻ വിഭവത്തിന്റെ പാചകക്കുറിപ്പ് പരിചയപ്പെടാം. ആവശ്യമായ ചേരുവകൾ താളിക്കാൻ തയ്യാറാക്കുന്ന വിധം ആദ്യം പരിപ്പ് നന്നായി കഴുകി ആവശ്യത്തിന് വെള്ളവും അല്പം മഞ്ഞൾപ്പൊടിയും ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക
show more

Literature

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

സ്‌റ്റോക്ക്‌ഹോം: 2026ലെ സാഹിത്യ നൊബേലിന് കനേഡിയന്‍ എഴുത്തുകാരിയും പരിഭാഷകയും കവയിത്രിയുമായ ആന്‍ കാഴ്‌സന്‍ അര്‍ഹയായി. സ്‌റ്റോക്ക്‌ഹോമിലെ സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്. 1.2 കോടി സ്വീഡിഷ് ക്രോണറാണ് പുരസ്‌കാരത്തുക കവിത, പ്രബന്ധങ്ങള്‍, പരിഭാഷകള്‍ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള തനത് എഴുത്തുരീതിയിലൂടെ ശ്രദ്ധേയയായ എഴുത്തുകാരിയാണ് എഴുപത്തിയൊന്നുകാരിയായ ആന്‍ കാഴ്‌സൻ. ഗ്രീക്ക് ക്ലാസിക്കല്‍ പഠനത്തില്‍ വിദഗ്ധയായ ഇവര്‍ പ്രാചീന കൃതികളെ ആധുനിക പശ്ചാത്തലത്തിലേക്ക് പുനരാവിഷ്‌കരിക്കുന്നതില്‍ പ്രശസ്തയാണ്. 30 വർഷത്തിലേറെയായി ക്ലാസിക് സാഹിത്യ അധ്യാപികയായി സേവനമനുഷ്ഠിച്ചു വരികയാണ്. ക്ലാസിക്കൽ പാരമ്പര്യവുമായുള്ള സർഗ്ഗാത്മക
show more

Movies

സുരാജ് വെഞ്ഞാറമൂട് ഒരിടവേളക്ക് ശേഷം വീണ്ടും മുഴുനീള നർമ്മ ചിത്രവുമായി; സംവിധാനം ജഗൻ ഷാജി കൈലാസ്

ഹാസ്യം കൊണ്ട് മലയാള പ്രേഷകരുടെ മനം കവർന്ന സുരാജ് വെഞ്ഞാറമൂട് ഒരിടവേളക്ക് ശേഷം വീണ്ടും മുഴുനീള നർമ്മ ചിത്രവുമായി തിരിച്ചെത്തുന്നു എത്തുന്നു. ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പൂർണ്ണമായും നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. വൗ സിനിമാസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് വിലാസിനി സിനിമാസിൻ്റെ ബാനറിൽ സന്തോഷ് ത്രിവിക്രമനും, സുരാജ് വെഞ്ഞാറമൂടും ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് നവംബർ മൂന്ന് ചൊവ്വാഴ്ച തൊടുപുഴയിൽ ആരംഭിച്ചു. പുറപ്പുഴ ശ്രീതിരുച്ചിറക്കാവ് ദേവീക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങുകളോടെയായിരുന്നു ചിത്രീകരണം
show more

Sports

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനം നാളെ, ഇന്ത്യൻ ടീമില്‍ മാറ്റം ഉറപ്പ്, മത്സര സമയം, സാധ്യതാ ഇലവൻ

വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിനെതിരായ അഞ്ച് മത്സര ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ നാളെ ഇറങ്ങും. ഇന്ത്യൻ സമയം രാവിലെ 7.30നാണ് മത്സരം ആരംഭിക്കുക. സോണി സ്പോർട്സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും മത്സരം തത്സമയം കാണാനാവും. വെല്ലിംഗ്ടണിലെ എൻട്രി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ജയിച്ച് പരമ്പരയിൽ 2-0ന് മുന്നിലെത്തുകയാണ് ശുഭ്മൻ ഗില്ലിന്‍റെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യയുടെ ലക്ഷ്യം. ആദ്യ മത്സരത്തിൽ ഇന്ത്യ 5 വിക്കറ്റിന്‍റെ ആധികാരിക ജയം സ്വന്തമാക്കിയിരുന്നു. ആദ്യ ഏകദിനത്തിൽ മികച്ച ബൗളിംഗ് പ്രകടനമാണ് ഇന്ത്യൻ പേസ് നിര
show more

Kala And Sahithyam

നാടകലോകത്തെ വിസ്മയഗോപുരം ….കാരൂർ സോമൻ

മലയാളത്തില്‍ ഒരു പഴമൊഴിയുണ്ട്. കണ്ടു വരേണ്ടത് പറഞ്ഞു -കേട്ടാല്‍ മതിയോ? ഇന്ന് ചോദിക്കുന്നത് കുടത്തില്‍ വെച്ച വിളക്കുപോലെ ടി.വിയില്‍ കണ്ടുകൊണ്ടിരുന്നാല്‍ മതിയോ? നമ്മുടെ ഗംഗ നദിപോലെ ഇംഗ്ലണ്ടിന്റെ ഐശ്വര്യദേവതയായ തേംസ് നദിയുടെ തീരത്ത് ശോഭയാര്‍ജിച്ച് നില്ക്കുന്ന ഷേക്‌സിപിയര്‍ ഗ്ലോബ് തിയേറ്റര്‍ ഒരു വിസ്മയമാണ്. ലണ്ടന്‍ നഗരത്തില്‍ തേംസ് നദി അലതല്ലിയൊഴുകുന്നതുപോലെ ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഈ വിസ്മയ ഗോപുരം കാണാന്‍ ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികളും സന്ദര്‍ശകരും ആയിരകണക്കിനാണ് നിത്യവും വന്നു പോകുന്നത്. ഒരു പൗര്‍ണ്ണമിരാവില്‍ ‘ക്ലിയോപാട്ര’ എന്ന
show more

Classifieds

കാർഗോ ഫോഴ്‌സ്: യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് ഒരു നാടിന്റെ സ്നേഹം എത്തിക്കുമ്പോൾ

Business News യുകെയിലുള്ള ആയിരക്കണക്കിന് മലയാളി കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഓണത്തിനോ ക്രിസ്മസിനോ നാട്ടിലേക്ക് അയക്കുന്ന ഒരു പാർസൽ വെറുമൊരു ബോക്സല്ല, തൃശ്ശൂരിലുള്ള ചേട്ടൻ്റെ മക്കൾക്ക് അയക്കുന്ന ചോക്ലേറ്റുകൾ, കോട്ടയത്തുള്ള മാതാപിതാക്കൾക്കുള്ള വസ്ത്രങ്ങൾ, കൊച്ചിയിൽ പുതിയ ജീവിതം തുടങ്ങുന്ന സഹോദരിക്കുള്ള വീട്ടുപകരണങ്ങൾ … ഇത്തരത്തിലുള്ള സ്നേഹസമ്മാനങ്ങളാണ് ഓരോ പെട്ടിയിലും നിറയുന്നത്. ഇത്തരം അയക്കലുകൾക്ക് വിശ്വസനീയമായ സേവനം ഒരുക്കിയാണ് കാർഗോ ഫോഴ്‌സ് തങ്ങളുടെ ബിസിനസ് വളർത്തിയെടുത്തത്. വെംബ്ലിയിലെ വെയർഹൗസിൽ നിന്ന് ഇന്ത്യയിലെ വീടുകളിലേക്ക് 2011-ൽ ലണ്ടനിൽ സ്ഥാപിതമായ കാർഗോ ഫോഴ്‌സ്
show more

Law

ഡിജിറ്റല്‍ പണമിടപാടുകളില്‍ മുതല്‍ ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സലേഷന്‍ വ്യവസ്ഥകളില്‍ വരെ ഇന്നുമുതല്‍ മാറ്റങ്ങള്‍: ഇക്കാര്യങ്ങള്‍ അറിയാതെ പോകരുത്

ഒരു സാമ്പത്തിക വര്‍ഷം കൂടി പടിയിറങ്ങി. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും പശ്ചിമേഷ്യന്‍ സംഘര്‍ഷവും സ്വാധീനിച്ച ..നിരവധി മാറ്റങ്ങളുണ്ടായ വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. ഇന്ന് മുതല്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുകയാണ്. ഇക്കുറിയും സാമ്പത്തിക മേഖലയില്‍ വലിയ മാറ്റങ്ങളുണ്ട്. ആ മാറ്റങ്ങള്‍ എന്തെന്ന് പരിശോധിക്കാം ആദായ നികുതി, പാന്‍ എന്നിവയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ 1961ലെ ആദായ നികുതി നിയമത്തിന് പകരം പുതിയ ഇന്‍കം ടാക്സ് ആക്ട് 2025 നിലവില്‍ വരുമെന്നതാണ് പ്രധാനമാറ്റം. (FY), അസസ്‌മെന്റ് ഇയര്‍( AY), പ്രീവിയസ്
show more