1 GBP = 105.99
breaking news
- കുടിയേറ്റം, വിദേശനയം, ക്രിപ്റ്റോ കറന്‍സി... രണ്ടാമൂഴത്തിൽ ട്രംപ്
- കണ്ണൂരിൽ കുഞ്ഞിന്റെ തുടയിൽ നിന്ന് സൂചി കണ്ടെത്തിയ സംഭവം; പൊലീസിൽ പരാതി നൽകി കുടുംബം
- രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം കേരളത്തില്‍, കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 66 കൊവിഡ് മരണം: കേന്ദ്ര ആരോഗ്യമന്ത്രാലയം
- വെടിനിർത്തൽ കരാർ; 'എല്ലാത്തിനും നന്ദി' ഖത്തറിനെ ചേർത്തുപിടിച്ച് അമേരിക്ക
- ഡൊണാൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ മുകേഷ് അംബാനിക്കും നിത അംബാനിക്കും ക്ഷണം
- കേരളത്തിൽ വധ ശിക്ഷ ലഭിച്ച 2 സ്ത്രീകൾ, ഇരുവർക്കും വിധി പറഞ്ഞത് ഒരേ ജഡ്ജി എ എം ബഷീര്‍
- പഴയ പന്തില്‍ മികവില്ല, ഷമി തിരിച്ചെത്തിയതും തിരിച്ചടി; ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് സിറാജ് പുറത്തായത് ഇങ്ങനെ
Most Read
Latest Updates
- കുടിയേറ്റം, വിദേശനയം, ക്രിപ്റ്റോ കറന്‍സി… രണ്ടാമൂഴത്തിൽ ട്രംപ് കലാപവും വിവാദങ്ങളുമൊക്കെയായി ഒരിക്കല്‍ പടിയിറങ്ങിയ ഇടത്തേക്ക് ഡൊണാള്‍ഡ് ട്രംപ് തിരിച്ചെത്തുകയാണ്. ഓവല്‍ ഓഫീസിലേക്ക്, അമേരിക്കന്‍ പ്രസിഡന്റെന്ന ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ പദവിയിലേയ്ക്ക് ട്രംപ് തിരിച്ചെത്തുന്നു. യുഎസ് ക്യാപിറ്റോൾ മന്ദിരത്തില്‍ നടക്കുന്ന ചടങ്ങില്‍ അമേരിക്കയുടെ 47-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കും. സ്ഥാനാരോഹണത്തിന് പിന്നാലെ ഏഴായിരത്തിലധികം പേര് പങ്കെടുക്കുന്ന പരേഡും ഉണ്ടാകും. കൂടുതല്‍ കരുത്തനായാണ് ട്രംപ് തന്റെ രണ്ടാം ടേമില്‍ അധികാരത്തിലേറുന്നത്. കൃത്യമായ അജണ്ടയും പദ്ധതികളും ട്രംപ് ടീമിന് ഇത്തവണയുണ്ട്. പക്ഷെ ട്രംപിന്റെ രീതികൾ പ്രവചനാതീതമായതുകൊണ്ടു തന്നെ
- കണ്ണൂരിൽ കുഞ്ഞിന്റെ തുടയിൽ നിന്ന് സൂചി കണ്ടെത്തിയ സംഭവം; പൊലീസിൽ പരാതി നൽകി കുടുംബം കണ്ണൂരിൽ നവജാത ശിശുവിന്റെ കാലിന്റെ തുട ഭാഗത്ത് നിന്ന് ഇഞ്ചക്ഷൻ ചെയ്യാൻ ഉപയോഗിച്ച സൂചി കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ പിതാവ് ശ്രീജു പരിയാരം പൊലീസിൽ പരാതി നൽകി. പരിയാരം ഗവ മെഡിക്കൽ കോളജിൽ നിന്നായിരുന്നു കുഞ്ഞ് ജനിച്ച് രണ്ടാം ദിവസം കുത്തിവെപ്പ് എടുത്തത്. ശേഷം കുഞ്ഞ് നിർത്താതെ കരയുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തതായി മാതാപിതാക്കൾ പറയുന്നു. കുഞ്ഞിന് വാക്സിനേഷൻ എടുത്ത ഭാഗത്ത് കുരുപോലെ വന്ന് പഴുക്കാൻ തുടങ്ങിയിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ വീണ്ടും കുഞ്ഞുമായി കുടുംബം എത്തിയെങ്കിലും
- രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം കേരളത്തില്‍, കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 66 കൊവിഡ് മരണം: കേന്ദ്ര ആരോഗ്യമന്ത്രാലയം രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം സംഭവിച്ചത് കേരളത്തിലാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ കൊവിഡ് ബാധിച്ചുമരിച്ചത് 66 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ ലോക്സഭയില്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം 5597 പേര്‍ക്ക് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചു. 2023ല്‍ 516 മരണമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കൊവിഡ് മരണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണെങ്കിലും ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കര്‍ണാടകയിലാണെന്ന് കണക്കുകള്‍ പറയുന്നു. 2024ല്‍ 7252 കൊവിഡ്
- വെടിനിർത്തൽ കരാർ; ‘എല്ലാത്തിനും നന്ദി’ ഖത്തറിനെ ചേർത്തുപിടിച്ച് അമേരിക്ക ടെൽ അവീവ്: ഇസ്രയേൽ ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിൽ വന്നതോടെ ഖത്തറിന് നന്ദി പറഞ്ഞ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. മധ്യസ്ഥ ചർച്ചകളിൽ ഖത്തർ നിർണായക പങ്കുവഹിച്ചെന്ന് ആന്റണി ബ്ലിങ്കൻ വ്യക്തമാക്കി. ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുളള ശ്രമങ്ങള്‍ക്ക് ബ്ലിങ്കൻ ഖത്തറിന് നന്ദി അറിയിച്ചു. സമാധാനം നിലനിര്‍ത്തുന്നതിന് ഇനിയും ഖത്തറിന്റെ ഭാഗത്ത് നിന്നും നിരന്തര ശ്രമം ഉണ്ടാകണമെന്നും ആന്റണി ബ്ലിങ്കന്‍ അഭ്യർഥിച്ചു. ദോഹയിൽ നടന്ന മധ്യസ്ഥ ചർച്ചയാണ് യുദ്ധം അവസാനിപ്പിക്കാൻ ഇടയാക്കിയത്. അമേരിക്കയുടെ പിന്തുണയോടെ ഈജിപ്തും ഖത്തറും
- ഡൊണാൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ മുകേഷ് അംബാനിക്കും നിത അംബാനിക്കും ക്ഷണം അമേരിക്കയുടെ 47 -ാംപ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുന്ന ചടങ്ങിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സണുമായ നിത അംബാനിയും പങ്കെടുക്കാൻ എത്തും. ജനുവരി 20ന് വാഷിംഗ്ടൺ ഡിസിയിൽ വെച്ചാണ് സ്ഥാനാരോഹണ ചടങ്ങുകൾ നടക്കുന്നത്. ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കുന്ന വിശിഷ്ട വ്യക്തികൾക്ക് ക്യാബിനറ്റ് മന്ത്രിമാർക്കൊപ്പം പ്രത്യേക ഇരിപ്പിടമാണ് ഒരുക്കുക എന്നാണ് ലഭിക്കുന്ന വിവരം.വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇരുവരും ജനുവരി 18 ന് യുഎസ് ക്യാപിറ്റോൾ വാഷിംഗ്ടൺ