1 GBP = 125.13
breaking news

ബിർമിംഗ്ഹാമിൽ പരുമല തിരുമേനിയുടെ 124-ാമത് ഓർമപ്പെരുന്നാൾ ഭക്തിനിർഭരമായി സമാപിച്ചു

ബിർമിംഗ്ഹാമിൽ പരുമല തിരുമേനിയുടെ 124-ാമത് ഓർമപ്പെരുന്നാൾ ഭക്തിനിർഭരമായി സമാപിച്ചു

ജോർജ് മാത്യു, PRO
സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി (IOC), ബിർമിംഗ്ഹാം

ബിർമിംഗ്ഹാം: പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമപ്പെരുന്നാൾ ബിർമിംഗ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു.

ഇടവക വികാരി ഫാ. ബിനോയ് ജോഷ്വ പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. വിശുദ്ധിയുടെ ഉന്നത പടവുകൾ താണ്ടിയ പരുമല കൊച്ചുതിരുമേനിയുടെ ജീവിതം വിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും നിസ്വാർഥ സേവനത്തിന്റെയും ഉത്തമ മാതൃകയാണെന്നും ഓരോ വിശ്വാസിയും ആ ജീവിതസാക്ഷ്യം സ്വന്തം ജീവിതത്തിൽ പകർത്താൻ ശ്രമിക്കണമെന്നും വിശുദ്ധ കുർബാന മധ്യേ നടത്തിയ സന്ദേശത്തിൽ അദ്ദേഹം അനുസ്മരിപ്പിച്ചു.

പ്രഭാതപ്രാർത്ഥന, വിശുദ്ധ കുർബാന, അനുസ്മരണ സന്ദേശം, മധ്യസ്ഥപ്രാർത്ഥന, ഭക്തിനിർഭരമായ പ്രദക്ഷിണം, നേർച്ചവിളമ്പ് എന്നിവയായിരുന്നു പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രധാന ചടങ്ങുകൾ.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ മർത്തമറിയം സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിവൽ പെരുന്നാൾ ആഘോഷങ്ങൾക്ക് സാമൂഹികമായൊരു സവിശേഷത പകർന്നു. സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും സേവനത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച ഈ സംരംഭം ശ്രദ്ധേയമായി.

ഇടവക ട്രസ്റ്റി അരുൺ ചാക്കോ, സെക്രട്ടറി ലിജിയ തോമസ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, വിവിധ ആത്മീയ സംഘടനകളുടെ ഭാരവാഹികൾ എന്നിവർ പെരുന്നാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more