1 GBP = 122.89
breaking news

യുകെയിൽ മലയാളി യുവാവ് മരണമടഞ്ഞു; 39കാരനായ ജോയ്‌സ് ജോണിന്റെ ആകസ്മിക വിയോഗത്തിന്റെ നടുക്കത്തിൽ ഹാർലോ മലയാളി സമൂഹം

യുകെയിൽ മലയാളി യുവാവ് മരണമടഞ്ഞു; 39കാരനായ ജോയ്‌സ് ജോണിന്റെ ആകസ്മിക വിയോഗത്തിന്റെ നടുക്കത്തിൽ ഹാർലോ മലയാളി സമൂഹം

ഹാർലോ: ഹാർലോയിൽ മലയാളി യുവാവ് മരണമടഞ്ഞു. എറണാകുളം സ്വദേശി ജോയ്‌സ് ജോണിയാണ് (39) മരണമടഞ്ഞത്. എറണാകുളം വൈറ്റില ചമ്പക്കരയിൽ മാമ്പിള്ളിൽ ഹൗസിൽ കുടുംബാംഗമാണ്.

ഭാര്യ അഞ്ജന പോൾ ഹാർലോ ഹോസ്പിറ്റലിൽ നഴ്‌സായി ജോലി ചെയ്തുവരികയാണ്. ഏകമകൾ റാഹേൽ.
മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്‌കരിക്കുവാനാണ് കുടുംബം ആഗ്രഹിക്കുന്നതെന്ന് അടുത്ത ബന്ധുക്കൾ അറിയിച്ചു. ജോയ്‌സ് ജോണിയുടെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിലാണ് ഹാർലോ മലയാളി സമൂഹം.

ജോയ്‌സ് ജോണിയുടെ വിയോഗത്തിൽ യുക്മ ദേശീയ സമിതിയ്ക്ക് വേണ്ടി സെക്രട്ടറി ജയകുമാർ നായരും ഈസ്റ്റ് ആംഗ്ലിയ റീജിയണൽ കമ്മിറ്റിയ്ക്കായി നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ ജെയ്സൺ ചാക്കോച്ചൻ, റീജിണൽ പ്രസിഡന്റ് ജോബിൻ ജോർജ്,
സെക്രെട്ടറി ഭുവനേഷ് പീതാബരൻ, ട്രെഷർ ഷിന്റൊ സ്കറിയ എന്നിവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു… ആദരാഞ്ജലികൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more