1 GBP = 125.38
breaking news

ബിർമിംഗ്ഹാമിൽ നാഷണൽ നഴ്സസ് എക്സലൻസ് അവാർഡ് ഡിസംബർ 12-ന്

ബിർമിംഗ്ഹാമിൽ നാഷണൽ നഴ്സസ് എക്സലൻസ് അവാർഡ് ഡിസംബർ 12-ന്

ജോർജ് മാത്യു, നുഹ്റോ ഓർഗനൈസിങ് കമ്മിറ്റി.

ബിർമിംഗ്ഹാം: ആരോഗ്യരംഗത്ത് നിസ്വാർത്ഥ സേവനവും മാതൃകാപരമായ പ്രവർത്തനവും കാഴ്ചവയ്ക്കുന്ന നഴ്സുമാരെ ആദരിക്കുന്ന നാഷണൽ നഴ്സസ് എക്സലൻസ് അവാർഡ് വിതരണം ഡിസംബർ 12-ന് കവൻട്രിയിൽ നടക്കും. ബിർമിംഗ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “നുഹ്റോ” എക്യുമെനിക്കൽ കരോൾ മത്സരത്തോടനുബന്ധിച്ചാണ് അവാർഡ് ദാനച്ചടങ്ങ് സംഘടിപ്പിക്കുന്നത്.

കവൻട്രിയിലെ വില്ലൻഹാൾ സോഷ്യൽ ക്ലബ്ബ് ആണ് പരിപാടിയുടെ വേദി. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരും നഴ്സിംഗ് മേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

രോഗി പരിചരണ രംഗത്ത് അസാധാരണമായ പ്രതിബദ്ധത പുലർത്തുകയും സമൂഹസേവനത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുകയും ചെയ്യുന്ന നഴ്സുമാരെ കണ്ടെത്തി ആദരിക്കുക എന്നതാണ് അവാർഡിന്റെ പ്രധാന ലക്ഷ്യം. ആരോഗ്യരംഗത്ത് നഴ്സുമാർ വഹിക്കുന്ന അമൂല്യമായ പങ്കിനെ സമൂഹത്തിന് മുന്നിൽ കൂടുതൽ വ്യക്തമായി അവതരിപ്പിക്കാനും അവരുടെ സേവനങ്ങളെ അംഗീകരിക്കാനും ഈ പുരസ്കാരം വഴിയൊരുക്കും.

നിരവധി വെല്ലുവിളികൾക്കിടയിലും രോഗികളുടെ ആരോഗ്യവും ക്ഷേമവും മുൻനിർത്തി പ്രവർത്തിക്കുന്ന നഴ്സുമാരുടെ ആത്മസമർപ്പണത്തിനുള്ള അംഗീകാരമായിരിക്കും നാഷണൽ നഴ്സസ് എക്സലൻസ് അവാർഡ് എന്ന് സംഘാടകർ വ്യക്തമാക്കി.

NB: അവാർഡിന്റെ ഭാഗമാവാൻ ആഗ്രഹിക്കുന്ന നേഴ്സ്മാർ ഇതോടൊപ്പം നൽകുന്ന ലിങ്കിലൂടെ അപേക്ഷിക്കാവുന്നതാണ്.

https://forms.gle/1Rq4Y7yBeDLaHg558

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more