1 GBP = 125.04
breaking news

മകളെയും കുടുംബത്തെയും കാണാനെത്തി, മടക്കയാത്രയില്ലാതെ വിടവാങ്ങി; ബ്രിസ്റ്റോളിൽ മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മകളെയും കുടുംബത്തെയും കാണാനെത്തി, മടക്കയാത്രയില്ലാതെ വിടവാങ്ങി; ബ്രിസ്റ്റോളിൽ മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ബ്രിസ്റ്റോൾ: മകളുടെ പ്രസവശുശ്രൂഷയ്ക്കും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനുമായി നാട്ടിൽനിന്ന് യുകെയിലെത്തിയ അമ്മയ്ക്ക് അപ്രതീക്ഷിത മരണം. ബ്രിസ്റ്റോളിൽ ബാത്ത്റൂമിൽ തെന്നിവീണുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിനിയായ 58കാരി മേഴ്സി സിറിയക് മരിച്ചു. യുകെയിലെത്തി ഒരാഴ്ച തികയും മുമ്പാണ് മരണം സംഭവിച്ചത്.

ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം. കുളിക്കുന്നതിനായി ബാത്ത്റൂമിൽ പ്രവേശിച്ച മേഴ്സി തെന്നിവീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

കോട്ടയം മേമുറി മൂലേപ്പറമ്പിൽ കുടുംബാംഗമാണ് മേഴ്സി സിറിയക്. മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് കുടുംബത്തെ സഹായിക്കാനാണ് അവർ ബ്രിസ്റ്റോളിലെത്തിയത്. സന്തോഷകരമായ കുടുംബസംഗമത്തിനും പേരക്കുഞ്ഞിനെ പരിചരിക്കാനുമായി എത്തിയ അമ്മയുടെ അപ്രതീക്ഷിത വേർപാട് ബന്ധുക്കളെയും ബ്രിട്ടനിലെ മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി.

മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

മേഴ്സി സിറിയകിന്റെ ആകസ്മിക വിയോഗത്തിൽ യുക്മ ദേശീയ സമിതിയ്ക്കായി സെക്രട്ടറി ജയകുമാർ നായരും റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി ജോബി തോമസും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു… ആദരാഞ്ജലികൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more