1 GBP = 100.92
breaking news

headlines

show more

latest updates

show more

Kerala

ആർട്ടിക്കിൾ 164നെ മന്ത്രി പി രാജീവ് തെറ്റായി വ്യാഖ്യാനിച്ചു’; വി ഡി സതീശൻ

ലോകയുക്ത നിയമഭേദഗതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രിമാരുടെ പ്രതികരണം യുക്തിസഹമല്ല എന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. ആർട്ടിക്കിൾ 164നെ നിയമമന്ത്രി പി രാജീവ് തെറ്റായി വ്യാഖ്യാനിച്ചു, ഹൈക്കോടതി വിധിയെ കൂട്ടുപിടിച്ചുള്ള ന്യായീകരണം തെറ്റാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭേദഗതി മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും രക്ഷിക്കാനാണ്. കോടിയേരിയുടെ പ്രതികരണത്തിൽ അത് വ്യക്തമാണ്. കോടതി വിധിയുണ്ടെന്ന വാദം തെറ്റാണ് എന്നും അദ്ദേഹം പറഞ്ഞു. ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്ന് ആവശ്യവുമായി യുഡിഎഫ് നേതാക്കൾ

ലോകായുക്ത ഭേദഗതി; ആവശ്യമായ ചർച്ച എൽഡിഎഫിൽ നടന്നിട്ടില്ല; കാനം രാജേന്ദ്രൻ

ലോകായുക്ത ഭേദഗതിയിൽ ആവശ്യമായ ചർച്ച എൽ ഡി എഫിൽ നടന്നിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിയമസഭയിൽ ബില്ലായി അവതരിപ്പിക്കേണ്ട ഭേദഗതിയാണ് ഇതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. നിയമസഭയിൽ അവതരിപ്പിച്ചിരിക്കുന്നെങ്കിൽ എല്ലാവർക്കും അഭിപ്രായം പറയാമായിരുന്നു. ഓർഡിനൻസായി കൊണ്ടുവരാനുള്ള നീക്കമാണ് വിവാദങ്ങൾക്ക് കാരണമായത്. വിഷയത്തില്‍ രാഷ്ട്രീയ കൂടിയാലോചന നടന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മതരാഷ്ട്രവാദത്തിന് കേന്ദ്രം കോപ്പുകൂട്ടുകയാണ്. സംസ്ഥാന അവകാശങ്ങളുടെ മേൽ കേന്ദ്രം കടന്നുകയറുകയാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ലോകായുക്ത കേരളത്തിൽ വന്നത് എത്രയോ മുമ്പാണ്. ചില വകുപ്പുകൾ
show more

India

90ാം വയസില്‍ അനാദരവ്; പത്മ പുരസ്‌കാരം നിരസിച്ച് ബംഗാള്‍ സംഗീതജ്ഞയും

പത്മശ്രീ പുരസ്‌കാരം നിരസിച്ച് ബംഗാള്‍ സംഗീതജ്ഞ സന്ധ്യാ മുഖര്‍ജി. അവാര്‍ഡ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് നിരസിക്കുന്ന വിവരം അറിയിച്ചിരുന്നെന്ന് സന്ധ്യാ മുഖര്‍ജിയുടെ മകള്‍ സൗമി സെന്‍ഗുപ്ത പറഞ്ഞു. പതിറ്റാണ്ടുകളായി ബംഗാളി സംഗീത രംഗത്തുള്ള അമ്മയ്ക്ക് 90ാം വയസില്‍ പുരസ്‌കാരം നല്‍കുന്നത് അനാദരവാണെന്നും മകള്‍ കൂട്ടിച്ചേര്‍ത്തു. ഭാരതത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പരമോന്നത പുരസ്‌കാരമായ പത്മപുരസ്‌കാരം നിരസിക്കുന്ന ബംഗാളില്‍ നിന്നുള്ള രണ്ടാമത്തെ വ്യക്തിയാണ് സന്ധ്യാ മുഖര്‍ജി. ഇന്നലെ പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയും പത്മപുരസ്‌കാരം

പഞ്ചാങ്കം; പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 23 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഒരു കുടുംബത്തില്‍ ഒരു സീറ്റെന്ന നയം ലംഘിച്ചുകൊണ്ടാണ് പട്ടിക. പിസിസി അധ്യക്ഷന്‍ നവ്‌ജോത് സിംഗ് സിദ്ദുവിന്റെ അനന്തരവനും സീറ്റ് നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര ഷൂട്ടിംഗ് താരം കൂടിയായ സ്മിത്ത് സിംഗിനാണ് സീറ്റ് നല്‍കിയത്. അമര്‍ഘട്ട് മണ്ഡലത്തില്‍ നിന്നാണ് സ്മിത്ത് സിംഗ് ജനവിധി തേടുന്നത്. മുന്‍ മുഖ്യമന്ത്രി ഹര്‍ചരണ്‍ സിംഗ് ബ്രാറിന്റെ മരുമകള്‍ കരണ്‍ കൗര്‍ ബ്രാറിനും സീറ്റ് നല്‍കിയിട്ടുണ്ട്. മുക്‌സര്‍ സീറ്റിലാണ് കരണ്‍
show more

UK NEWS

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഔദ്യോഗിക വസതിയിലെ പാർട്ടികൾ ബോറിസിന് കുരുക്കാകുമോ? അവിശ്വാസം രേഖപ്പെടുത്തി കൂടുതൽ എംപിമാർ

ലണ്ടൻ: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഔദ്യോഗിക വസതിയിയിൽ പാർട്ടികൾ നടത്തിയെന്ന ആരോപണങ്ങൾ പ്രധാനമന്ത്രി ബോറിസ് ജോൺസണിന് കുരുക്കാകുകയാണ്. കൺസർവേറ്റീവ് എംപിമാരുടെ ഒരു പുതിയ നിര തന്നെ പ്രധാനമന്ത്രി ബോറിസ് ജോൺസണെതിരെ അവിശ്വാസ കത്തുകൾ അയയ്‌ക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ഏറെ നാളായി കാത്തിരുന്ന “പാർട്ടിഗേറ്റ്” റിപ്പോർട്ട് പ്രസിദ്ധീകരിക്കുമ്പോൾ, 10-ാം നമ്പർ പൂർണമായി ക്ലിയർഔട്ട് ചെയ്യുന്നതിന് മേൽനോട്ടം വഹിക്കാൻ പ്രധാനമന്ത്രിയെ പിന്തുണക്കുന്നവർ തന്നെ പാർട്ടി നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തുകയാണ്. ക്രിമിനൽ അന്വേഷണത്തിന് സഹായകമായ തന്റെ കണ്ടെത്തലുകൾ പോലീസിന്റെ സീനിയർ സിവിൽ

കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു

ലണ്ടൻ: ഇന്നലെ അർദ്ധരാത്രി മുതൽ ഇംഗ്ലണ്ടിൽ കൊവിഡ് നിയമത്തിലെ പ്രധാന മാറ്റങ്ങൾ നിലവിൽ വന്നു. പ്ലാൻ ബി നിയമങ്ങളിൽ ഇളവ് പ്രാബല്യത്തിൽ വന്നതിന് ശേഷം ഇംഗ്ലണ്ടിൽ ഫേസ്മാസ്‌കുകളും കോവിഡ് പാസുകളും ഇനി നിയമപരമായി ആവശ്യമില്ല. വാക്‌സിൻ റോൾ ഔട്ടിന്റെ വിജയവും കൊവിഡ് ചികിത്സകളെക്കുറിച്ചുള്ള മികച്ച ധാരണയും കാരണം നടപടികൾ പിൻവലിക്കാനാകുമെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.ഫേസ്മാസ്‌കുകൾ ധരിക്കുന്നത് ഇപ്പോൾ വ്യക്തിപരമായ തീരുമാനമാണെന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവ് പറഞ്ഞു. എന്നാൽ അവ ധരിക്കാൻ ആളുകളോട് ആവശ്യപ്പെടുന്നത് തുടരുമെന്ന്
show more

World

സൗദിയില്‍ പ്രിവിലേജ് ഇഖാമ കരസ്ഥമാക്കുന്നവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നു

സൗദിയില്‍ പ്രിവിലേജ് ഇഖാമ കരസ്ഥമാക്കുന്നവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നീക്കം. സൗദി പൗരന്‍മാര്‍ക്ക് ലഭിക്കുന്നതിന് സമാനമായ ആനുകൂല്യങ്ങള്‍ വിദേശികള്‍ക്കും ലഭിക്കുന്നതാണ് പദ്ധതി. സ്വന്തം പേരില്‍ വസ്തുക്കള്‍ വാങ്ങാനും ബിസിനസ് ആരംഭിക്കാനും വിദേശികള്‍ക്ക് ഇതുവഴി അവസരം ലഭിക്കും. സൗദിയില്‍ ദീര്‍ഘകാല താമസത്തിനും സ്വതന്ത്രമായി ബിസിനസ് നടത്താനു മറ്റും വിദേശികള്‍ക്ക് അവസരം നല്‍കുന്നതാണ് പ്രീമിയം റെസിഡന്‍സി പദ്ധതി. മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ ഇതിനകം പ്രിവിലേജ് ഇഖാമ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ വിദേശികളെ സൗദിയിലേക്ക് ആകര്‍ഷിക്കുന്നതിനായി പദ്ധതി പരിഷ്കരിക്കാനൊരുങ്ങുകയാണ് അധികൃതര്‍. ഇതുപ്രകാരം

മലയാളിയായ ഡോ. ജോർജ് ലെസ്ലിക്ക് അയർലണ്ട് സർക്കാരിന്റെ അപൂർവ്വ അംഗീകാരം

ലണ്ടൻ: ഒമാനിൽ ജനകീയ ഡോക്ടർ എന്ന നിലയിൽ അറിയപ്പെടുന്ന ഡോ. ജോർജ് ലെസ്ലിക്ക് അയർലണ്ട് സർക്കാരിന്റെ അപൂർവ്വ അംഗീകാരം ലഭിച്ചു. അയർലണ്ടിന്റെ ചരിത്രത്തിൽ തന്നെ പീസ് കമ്മീഷണർ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരൻ ആയിരിക്കുകയാണ് ദീർഘകാലം ഒമാനിൽ ഡോക്ടറായി സേവനം അനുഷ്ടിച്ചിട്ടുള്ള ഡോ. ജോർജ് ലെസ്ലി എന്ന മലയാളി. ഐറിഷ് നിയമനിർവ്വഹണ മേഖലയിൽ പീസ് കമ്മീഷണർ നിരവധി ഔദ്യോഗിക ചുമതലകൾ വഹിക്കേണ്ടതുണ്ട്. ഇരുപത് വർഷത്തോളമായി ഒമാനിൽ ജോലി ചെയ്തുവരുന്ന ഡോ. ജോർജ് ലെസ്ലിയുടെ അപൂർവ്വ നേട്ടം ഒമാനിലെ

വാക്‌സിനേഷനെതിരെ യുറോപ്യൻ രാജ്യങ്ങളിൽ വൻ പ്രതിഷേധം

പാരീസ്: വാക്‌സിനേഷനെതിരെ യുറോപ്യൻ രാജ്യങ്ങളിൽ വൻ പ്രതിഷേധം. ഭരണകൂടത്തിനെതിരെ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ ആയിരക്കണക്കിന് പേര്‍ തെരുവിലിറങ്ങി. ബെല്‍ജിയം കേന്ദ്രീകരിച്ചായിരുന്നു പ്രധാന പ്രതിഷേധം. അമ്പതിനായിരത്തിലേറെ പേര്‍ ഇവിടെ തെരുവിലിറങ്ങി. ഫ്രാന്‍സ്, ഇറ്റലി, സ്‌പെയ്ന്‍, ജര്‍മനി രാജ്യങ്ങളില്‍ നിന്നെല്ലാം പ്രതിഷേധക്കാര്‍ ബെല്‍ജിയന്‍ തലസ്ഥാനമായ ബ്രസല്‍സിലേക്ക് എത്തി. ഇവിടെ പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി. പലയിടത്തും അക്രമമുണ്ടായി. ബ്രസല്‍സില്‍ പോലീസിന്റെ വാഹനങ്ങള്‍ കത്തിച്ചു. ജലപീരങ്കി പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ തുരത്തിയത്. ബെല്‍ജിയത്തില്‍ 77 ശതമാനം പേര്‍ മുഴുവന്‍ ഡോസ് വാക്‌സിനും സ്വീകരിച്ചു. 53 ശതമാനം
show more

Associations

മദ്യപിച്ച് വാഹനമോടിക്കുകയും പോലീസിന് ശ്വാസ സാമ്പിൾ നൽകാൻ വിസമ്മതിക്കുകയും ചെയുന്നത് ക്രിമിനൽ കുറ്റമാണ്…

ബൈജു വര്‍ക്കി തിട്ടാല Road Traffic Act 1988 – ന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യമാണ് മദ്യപിച്ച് വാഹനമോടിക്കുന്നത്. വാഹനമോടിക്കുമ്പോഴോ, വാഹനമോടിക്കാന്‍ ശ്രമിക്കുമ്പോഴോ, വാഹനത്തിന്റെ നിയന്ത്രണമോ (Control) വാഹനത്തിന്റെ അധീനതയി (incharge) ലോ ആയിരിക്കുമ്പോള്‍ ഒരാളുടെ അളവ് ശരീരത്തിലെ മദ്യത്തിന്റെ അളവ് 35 microgramme ല്‍ കൂടുതലായാല്‍ കുറ്റകൃത്യമാവും. മേല്‍പറഞ്ഞ സാഹചര്യത്തില്‍ ഒരാള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍, ഇയാളെ സംരക്ഷിക്കാന്‍ തക്കതായ കാരണമുണ്ടെങ്കില്‍ വാഹനം നിര്‍ത്തി പരിശോധിക്കാനുള്ള അധികാരം പോലീസിനുണ്ട്.  ഒരാള്‍ വാഹനത്തിനുള്ളില്‍, വാഹനം ഓഫാക്കിയതിനുശേഷം മദ്യപിച്ചാല്‍, പോലീസിന്

ആവേശത്തിരയിളക്കി നൂറുകണക്കിന് പ്രവർത്തകർ അണിചേർന്ന AIC പതാകാജാഥ – ദേശീയസമ്മേളനം ഫെബ്രുവരി 5,6 ഹീത്രൂവിൽ

ബിജു ഗോപിനാഥ് സിപിഐ(എം) അന്താരാഷ്ട്രവിഭാഗമായ അസ്സോസ്സിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (AIC) ദേശീയ സമ്മേളനത്തിന്റെ പതാകാറാലി ലണ്ടനിൽ നടന്നു. ബ്രിട്ടനിലെയും അയർലണ്ടിലെയും വിവിധ പ്രദേശങ്ങളിൽ നിന്ന് വനിതകളും വിദ്യാർത്ഥി പ്രതിനിധികളും അടക്കം നൂറിലേറെ പ്രവർത്തകർ ജനുവരിയിലെ മരംകോച്ചുന്ന തണുപ്പിനെ അവഗണിച്ചു ചെങ്കൊടിയേന്തി ലണ്ടനിൽ ആവേശപൂർവം ഒത്തുചേർന്നു. സമ്മേളന നഗരിയിൽ ഉയർത്താനുള്ള രക്തപതാക കമ്മ്യൂണിസ്റ്റ് ആചാര്യൻ കാൾ മാർക്സ് അന്ത്യവിശ്രമം കൊള്ളുന്ന ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിൽ പാർട്ടി സെക്രട്ടറി സ.ഹർസെവ് ബെയ്‌ൻസിൽ നിന്ന് സമ്മേളന സ്വാഗതസംഘം ചെയർമാൻ സ.ബിനോജ്
show more

Spiritual

യുകെയിലെ സീറോ മലങ്കര കത്തോലിക്കാ സഭയുടെ മിഷൻ പ്രവർത്തനങ്ങൾക്ക് പുതിയ ചുവടുവയ്പ്പ്

ജെ ജോസഫ് സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെയിലെ മിഷൻ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകി കൊണ്ട് യുകെ സഭാ കോർഡിനേറ്റർ റവ. ഡോ. കുര്യാക്കോസ് തടത്തിൽ ബർമിങ്ഹാം, ഗ്രേറ്റ്‌ ബാറിലെ ഹോളി നെയിം ഓഫ് ജീസസ് റോമൻ കത്തോലിക്കാ പള്ളിയുടെ വികാരിയായി നിയമിതനായി. ബർമിങ്ഹാം അതിരൂപതയുടെ മെത്രാപ്പോലീത്ത അഭിവന്ദ്യ ബെർണാർഡ് ലോങ്ങ്‌ലിയാണ് ഗ്രേറ്റ്‌ ബാർ ദൈവാലയത്തിന്റെ വികാരിയായി ബഹു. കുര്യാക്കോസ് അച്ചനെ നിയമിച്ചത്. 2022, ജനുവരി 5ന് ഇടവകയുടെ വികാരി സ്ഥാനം അദ്ദേഹം ഏറ്റെടുത്തു. ആരാധന ക്രമത്തിൽ

സീറോ മലബാർ സഭ കുർബാന ഏകീകരണം ; അന്തിമ തീരുമാനം ഉടനെന്ന് നേതൃത്വം

സീറോ മലബാർ സഭയിലെ കുർബാന ഏകീകരണത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടായേക്കും. ജനാഭിമുഖ കുർബാന അനുവദിക്കണമെന്നാവശ്യപ്പെട്ട് അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികരുടെ നേതൃത്വത്തിൽ ഇന്ന് പ്രത്യേക ഉപവാസ സമരം നടത്തും. സമ്മർദ്ദത്തിന് വഴങ്ങി കുർബാന ഏകീകരണം അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധം തുടരുന്ന വൈദികർ. ഒരു അതിരൂപതയ്ക്ക് മാത്രമായി പ്രത്യേക ഇളവ് നൽകാനാകില്ലെന്ന് നേരത്തെ സിനഡ് വിമതപക്ഷത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ പ്രതിഷേധം തുടരുന്ന വൈദികർ പുതിയ സമര പരിപാടികൾ പ്രഖ്യാപിക്കും. അതേസമയം സീറോ മലബാർ സഭയിലെ

സ്റ്റോക്ക് ഓൺ ട്രെൻറിലെ മോർ കുര്യാക്കോസ് സ്ലീഹായുടെ നാമത്തിലെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിൽ കുർബാന ഇന്ന് രാവിലെ 9 AM ന്…

സ്റ്റോക്ക് ഓണ്‍ ട്രെന്റ്:- സ്റ്റോക്ക് ഓൺ ട്രെന്റിലെ മോർ കുര്യാക്കോസ് സ്ലീഹായുടെ നാമത്തിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ എല്ലാ മാസവും നടന്നുവരുന്ന മുന്നാം ഞായറാഴ്ച കുർബ്ബാന, പുതുവർഷത്തിലെ ആദ്യത്തെ കുർബാന ഇന്ന് ഞായറാഴ്ച (16/01/22)   നടത്തപ്പെടുന്നു.   ഇടവക വികാരി റെവ: ഫാദർ ഗീവർഗ്ഗീസ്‌ തണ്ടായതിന്റെ കാർമ്മികത്വത്തിൽ രാവിലെ 9 മണിക്ക് പ്രഭാത പ്രാർത്ഥനയും തുടർന്ന് 10 മണിക്ക് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്. സ്റ്റോക്ക് ഓൺ ട്രെൻ്റിലെയും പരിസര പ്രദേശത്തുമുള്ള എല്ലാ വിശ്വാസികളെയും ഈ കുർബാനയിൽ പങ്കെടുത്ത് അനുഗ്രഹം
show more

uukma

യുക്മ ദേശീയ വാർഷിക പൊതുയോഗവും പ്രതിനിധി സമ്മേളനവും ഫെബ്രുവരി 19 ശനിയാഴ്ച ബർമിംങ്ങ്ഹാമിൽ…..കോവിഡ് മഹാമാരിയുടെ വെല്ലുവിളികളെ നേട്ടമാക്കി മാറ്റിയ ഒരുവർഷക്കാലം….

അലക്സ് വർഗ്ഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി) യുക്മ ദേശീയ സമിതിയുടെ വാർഷിക പൊതുയോഗം ഫെബ്രുവരി 19 ശനിയാഴ്ച ബർമിംഗ്ഹാമിൽ നടക്കും. കോവിഡ് മഹാമാരി മൂലം  രണ്ടുവർഷം പ്രവർത്തന കാലയളവിന് ശേഷം യോഗങ്ങൾ നടത്താനും മറ്റുമുള്ള ഗവൺമെൻ്റ് നിർദ്ദേശങ്ങൾ നടപ്പിലാക്കാനും സമ്മേളന ഹാളുകൾ കിട്ടുവാനുമുള്ള ബുദ്ധിമുട്ടിയ സാഹചര്യത്തിൽ  കഴിഞ്ഞ വർഷം ഓൺലൈൻ മീറ്റിംഗിലൂടെ വാർഷിക പൊതുയോഗം സംഘടിപ്പിച്ച് റിപ്പോർട്ടും, കണക്കും അവതരിപ്പിച്ച് അംഗീകാരം നേടിയത്. കഴിഞ്ഞ വർഷം  യുക്മ ജനറൽ കൗൺസിൽ  പ്രതിനിധികളെ നേരിട്ട് ക്ഷണിച്ച് യുക്മയുടെ ദേശീയ

ആരവമുണർത്തിയ പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഇന്ന്‌ കലാശക്കൊട്ട്……യുക്മ ഫെയ്സ്ബുക്ക് പേജിൽ വൈകുന്നേരം അഞ്ച് മണിമുതൽ അവസാന മത്സര ഇനങ്ങൾക്ക് തുടക്കമാവും

അലക്സ് വർഗ്ഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി) യുകെയിലും ലോകമെങ്ങുമുള്ള കലാസ്വാദകർ നെഞ്ചിലേറ്റിക്കഴിഞ്ഞ  പന്ത്രണ്ടാമത് യുക്മ ദേശീയ വെർച്വൽ കലാമേളയ്ക്ക് ഇന്ന് കലാശക്കൊട്ട്. ആരവമുണർത്തിയ കലാമേളയുടെ  ആറാമത്തേതും അവസാനത്തേയും ദിവസമായ ഇന്ന്  ചൊവ്വാഴ്ച (04/01/22) അനശ്വര കലാകാരൻ നടന വിസ്മയം നെടുമുടി വേണുവിൻ്റെ നാമധേയത്തിലുള്ള വെർച്വൽ നഗറിൽ വൈകുന്നേരം 5 PM മുതൽ രാത്രി 10PM വരെ സീനിയർ വിഭാഗത്തിലെ മത്സരങ്ങളായിരിക്കും സംപ്രേക്ഷണം ചെയ്യുന്നത്.  ലോകത്തെവിടെയും ഒരു പ്രവാസി മലയാളി ദേശീയ പ്രസ്ഥാനവും നാളിതുവരെ സംഘടിപ്പിച്ചിട്ടില്ലാത്തത് എന്നതും
show more

uukma region

മലയാള രാവിൽ മനം നിറഞ്ഞ് നോട്ടിംഗ്ഹാം മലയാളികൾ; എൻ എം സി എയും മലയാളം മിഷൻ യുകെ ചാപ്റ്ററും ചേർന്ന് സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷവും മലയാള ഭാഷ പഠന ക്ലാസ്സ് ഉദ്ഘാടനവും പ്രൗഢോജ്വലമായി.

ബെന്നി ജോസഫ് കേരള സംസ്ഥാനം രൂപീകൃതമായതിന്റെ ഓർമ്മ പുതുക്കി യുകെയിലെ നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസോസിയേഷനും (എൻ എം സി എ) മലയാളം മിഷൻ യുകെ ചാപ്റ്ററും ചേർന്ന് 65-മത് കേരളപ്പിറവി ദിനാഘോഷവും നോട്ടിംഗ്ഹാമിൽ ആരംഭിച്ച മലയാള ഭാഷാ പഠന ക്ലാസ് ഉദ്ഘാടനവും പ്രൗഢോജ്വലമായി നടത്തി. ‘മലയാള രാവ്’എന്ന പേരിൽ കുട്ടികളുടെ വിവിധ കലാപരിപാടികളോടെ നടത്തിയ ആഘോഷ പരിപാടികൾ ഏവർക്കും നവ്യാനുഭവമായിരുന്നു. നോട്ടിംഗ്ഹാമിലെ ഡൻകിർക്ക് കമ്മ്യൂണിറ്റി സെന്ററിൽ ആയിരുന്നു പരിപാടികൾ സംഘടിപ്പിച്ചത് . അഭിഷിക്ക് ശേഖർ ആലപിച്ച

നിയമപോരാട്ട വിജയത്തിന് ഒരാണ്ട്; ആഗസ്റ്റ് 30 – യുക്മ വിക്ടറി ഡേ

സജീഷ് ടോം  (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) ദശാബ്ദി പിന്നിട്ട യുക്മയുടെ ചരിത്രത്തിലെ നാള്‍വഴികളില്‍ ഏറ്റവും നിര്‍ണ്ണായക ദിനമായി ആഗസ്റ്റ് 30 മാറിയിട്ട് ഒരാണ്ട് പൂര്‍ത്തിയാവുന്നു. 2019 മാര്‍ച്ച് 9ന് ദേശീയ ഭരണസമിതിയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ മനോജ് കുമാര്‍  പിള്ളയുടെ നേതൃത്വത്തിലുള്ള ജനകീയ ഭരണസമിതിയെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്കണം എന്ന ആവശ്യം ഉന്നയിച്ച് യുക്മയുടെ മുന്‍ഭാരവാഹിയും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയുമായിരുന്ന വ്യക്തി ബ്രിട്ടണിലെ ഹൈക്കോടതിയില്‍ നല്‍കിയ കേസ് കഴിഞ്ഞ വര്‍ഷം

യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻ്റ് ആൻറണി എബ്രഹാമിൻ്റെ ഭാര്യാ പിതാവ് സി.റ്റി ജോസഫ് നാട്ടിൽ നിര്യാതനായി…

യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻ്റ് ആൻ്റണി എബ്രഹാമിൻ്റെ ഭാര്യ പ്രീനാ ആൻ്റണിയുടെ പിതാവ് ചേർത്തല ചക്കുംകേരിൽ സി. റ്റി. ജോസഫ് (82) പ്രായാധിക്യം മൂലം നിര്യാതനായി. ഭാര്യ ചേർത്തല കളത്തിൽ അമ്മിണി ജോസഫ്. മക്കൾ പ്രിൻസി ജോർജ് (ഈരാറ്റുപേട്ട), പ്രിൻസ് ജോസഫ് (ന്യൂസിലാൻഡ് ), പ്രീനാ ആൻ്റണി (യുകെ). മരുമക്കൾ ജോർജ് തൈക്കൂട്ടത്തിൽ (ഈരാറ്റുപേട്ട), റീനാ പ്രിൻസ് (ന്യൂസിലാൻഡ് ), ആൻ്റണി എബ്രഹാം (യുകെ). ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ വിദേശത്തുള്ള മക്കൾക്ക് പിതാവിൻ്റെ മൃതസംസ്കാര ശുശ്രൂഷകളിൽ
show more

Jwala

യുക്മ സാംസ്ക്കാരികവേദിയുടെ ജ്വാല ഇ മാഗസിൻ ഈസ്റ്റർ – വിഷു ലക്കം പ്രസിദ്ധീകരിച്ചു…………. വ്യത്യസ്തതകളുടെ നേർക്കാഴ്ചയായി കാക്കനാടന്റെ മുഖചിത്രം….

സജീഷ് ടോം  (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) ലോക പ്രവാസി മലയാളികളുടെ പ്രിയ ഓൺലൈൻ പ്രസിദ്ധീകരണമായ ജ്വാല ഇ-മാഗസിന്റെ മാർച്ച് ലക്കം പ്രസിദ്ധീകരിച്ചു. ഈസ്റ്റർ – വിഷു ആശംസകളുമായി പുറത്തിറങ്ങിയ “ജ്വാല” എഴുപത്തിയൊന്നാം പതിപ്പിന്റെ മുഖചിത്രം സുപ്രസിദ്ധ കഥാകാരൻ യശഃശരീരനായ കാക്കനാടൻ ആണ്. പ്രസിദ്ധീകരണത്തിന്റെ ഏഴാം വർഷം, വെല്ലുവിളികളെ സധൈര്യം ഏറ്റെടുത്ത് എഴുപത്തിയൊന്നാം പതിപ്പ് പ്രസിദ്ധീകരിക്കാൻ കഴിയുകയെന്ന അഭിമാനകരമായ നേട്ടം കൈവരിച്ച വേളയിൽ, ജ്വാല ഇ – മാഗസിന്റെ വളർച്ചയിൽ പിന്നിൽ നിന്ന് സഹായിച്ചവരെ
show more

uukma special

ബിൻസ് രാജൻ അർച്ച നിർമ്മൽ സഹായ നിധി 70155 പൗണ്ട് ശേഖരിച്ചു; അവസാനിപ്പിക്കുന്നത് മലയാളി സമൂഹം നെഞ്ചിലേറ്റിയ വേദനയുടെ ആഴം…. മുൻ തീരുമാനപ്രകാരം മൂന്ന് ദിവസത്തിനകം പൂർത്തിയാക്കുമ്പോൾ പറയുവാൻ നന്ദി !!!നന്ദി !!! നന്ദി !!! വാക്കുകൾ മാത്രം….

കഴിഞ്ഞ ദിവസം യുകെയിലെ പൊതു സമൂഹത്തിൽ നിന്നും വളരെ ചെറുപ്രായത്തിൽ സ്വപ്നങ്ങളെല്ലാം ബാക്കി വച്ച്  അകാലത്തിൽ  നമ്മെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട സഹോദരങ്ങളായ ബിൻസ് രാജൻ (31), അർച്ച നിർമ്മൽ (24) എന്നിവർ പകർന്ന വേദന യുകെയിലെ മലയാളി സമൂഹത്തിനൊപ്പം ഇംഗ്ലീഷുകാർ ഉൾപ്പടെയുള്ള ഇന്നാട്ടുകാരും നെഞ്ചിലേറ്റിയപ്പോൾ മൂന്ന് ദിവസം കൊണ്ട് സഹായ നിധിയിലേക്ക് ഒഴുകിയെത്തിയ തുക നിക്ഷേപിച്ച സുമനസുകളുടെ മുന്നിൽ,  വേർപിരിഞ്ഞു പോയവരുടെ പ്രിയപ്പെട്ട കുടുംബാംഗങ്ങളോടും സ്നേഹിതരോടുമൊപ്പം യുക്മ ദേശീയ സമിതിയും, ലൂട്ടൺ കേരളൈറ്റ്സ് അസോസിയേഷനും ഹൃദയം നിറഞ്ഞ
show more

Featured News

അർവെൻ കൊടുങ്കാറ്റ് യുകെ യിൽ മണിക്കൂറിൽ 100 മൈൽ വേഗതയിൽ വീശുന്നു, കാറിനു മുകളിൽ മരം വീണ് ഒരാൾ മരിച്ചു

സുരേന്ദ്രൻ ആരക്കോട്ട്(ന്യൂസ് എഡിറ്റർ) അപൂർവമായ, ചുവപ്പ് നിറത്തിലുള്ള “ജീവന് അപകടം” എന്ന കാലാവസ്ഥാ മുന്നറിയിപ്പ് ഇന്ന് പുലർച്ചെയോടെ സമാപിച്ചെങ്കിലും യുകെയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും കാറ്റിന്റെ ആമ്പർ, മഞ്ഞ മുന്നറിയിപ്പുകൾ നിലവിലുണ്ട്. അർവെൻ കൊടുങ്കാറ്റ് യുകെയുടെ ചില ഭാഗങ്ങളിൽ 100 മൈൽ വേഗതയിൽ ചില പ്രദേശങ്ങളിൽ ആഞ്ഞടിച്ചു. നോർത്തേൺ അയർലണ്ടിലെ ആൻട്രിമിൽ കാറിനു മുകളിൽ മരം വീണ് ഒരാൾ മരിച്ചു, അതേസമയം M62 ൽ 120 ലോറികൾ മഞ്ഞിൽ കുടുങ്ങിയതായി നോർത്ത് വെസ്റ്റ് മോട്ടോർവേ പോലീസ് പറഞ്ഞു. പ്രധാനമായും
show more

Most Read

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഔദ്യോഗിക വസതിയിലെ പാർട്ടികൾ ബോറിസിന് കുരുക്കാകുമോ? അവിശ്വാസം രേഖപ്പെടുത്തി കൂടുതൽ എംപിമാർ

ലണ്ടൻ: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഔദ്യോഗിക വസതിയിയിൽ പാർട്ടികൾ നടത്തിയെന്ന ആരോപണങ്ങൾ പ്രധാനമന്ത്രി ബോറിസ് ജോൺസണിന് കുരുക്കാകുകയാണ്. കൺസർവേറ്റീവ് എംപിമാരുടെ ഒരു പുതിയ നിര തന്നെ പ്രധാനമന്ത്രി ബോറിസ് ജോൺസണെതിരെ അവിശ്വാസ കത്തുകൾ അയയ്‌ക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ഏറെ നാളായി കാത്തിരുന്ന “പാർട്ടിഗേറ്റ്” റിപ്പോർട്ട് പ്രസിദ്ധീകരിക്കുമ്പോൾ, 10-ാം നമ്പർ പൂർണമായി ക്ലിയർഔട്ട് ചെയ്യുന്നതിന് മേൽനോട്ടം വഹിക്കാൻ പ്രധാനമന്ത്രിയെ പിന്തുണക്കുന്നവർ തന്നെ പാർട്ടി നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തുകയാണ്. ക്രിമിനൽ അന്വേഷണത്തിന് സഹായകമായ തന്റെ കണ്ടെത്തലുകൾ പോലീസിന്റെ സീനിയർ സിവിൽ
show more

Obituary

show more

Wishes

അമേരിക്കയിൽ ക്രിസ്​മസ്​ പരേഡിലേക്ക് കാർ ഇടിച്ചുകയറ്റി; നിരവധി പേർക്ക്​ പരിക്ക്​, മരണം

വാഷിങ്​ടൺ: അമേരിക്കയിലെ വിസ്കോൺസിനിൽ ​ക്രിസ്​മസ്​ പരേഡിലേക്ക് കാർ ഇടിച്ചുകയറി ഏതാനും പേർ കൊല്ലപ്പെടുകയും 20ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച രാത്രിയാണ്​ സംഭവം. ‘വാഹനം 20ലധികം ആളുകളെ ഇടിച്ചു. ഇതിൽ ചിലർ കുട്ടികളാണ്. ഏതാനും പേർ കൊല്ലപ്പെടുകയും ചെയ്​തു. കൊല്ലപ്പെട്ടവരുടെ എണ്ണം അവരുടെ കുടുംബാംഗങ്ങൾ ഉറപ്പിക്കാതെ വ്യക്​തമാക്കാനാവില്ല’ -വൗകെഷ പൊലീസ് മേധാവി ഡാനിയൽ തോംസൺ പറഞ്ഞു. വൗകേശയിലെ ഹോളിഡേ പരേഡ് ഫേസ്ബുക്ക് പേജിൽ തത്സമയ സംപ്രേക്ഷണം ചെയ്​തിരുന്നു. വിഡിയോയിൽ ചുവന്ന എസ്​.യു.വി ജനക്കൂട്ടത്തിനിടയിലൂടെ ഓടിക്കുകയും വഴിയിൽ ആളുകളെ
show more

Editorial

സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രത്യാശയുടെയും ഓർമ്മ പുതുക്കി ഒരു ദിനം; ഏവർക്കും ക്രിസ്തുമസ് ആശംസകൾ

സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രത്യാശയുടെ ഓര്‍മ്മ പുതുക്കി പുതിയ ഒരു ക്രിസ്തുമസ് ദിനം കൂടി. ക്രിസ്മസ് ട്രീകള്‍, കേക്കുകള്‍, സാന്റാ എന്നിങ്ങനെ വലിയ ആഘോഷങ്ങളുടെ രാവ് തന്നെയായിരിക്കും ക്രിസ്തുമസ്. എല്ലാവരും വീടുകളില്‍ പുല്‍ക്കൂടൊരുക്കിയും നക്ഷത്ര വര്‍ണ വിളക്കുകള്‍ തൂക്കിയും ആളുകള്‍ വീടുകള്‍ അലങ്കരിച്ചാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ മഹാമാരി സാഹചര്യം കണക്കിലെടുത്ത് ആഘോഷങ്ങള്‍ നിയന്ത്രിച്ച് വീടുകളിലൊതുങ്ങിക്കൂടിയാണ് യുകെ മലയാളികളുടെ ആഘോഷങ്ങൾ…. ഏവർക്കും യുക്മ നാഷണൽ കമ്മിറ്റിയുടെയും യുക്മ ന്യൂസ് ടീമിന്റെയും ക്രിസ്തുമസ് ആശംസകൾ…
show more

Health

show more

Paachakam

show more

Literature

പുസ്തകങ്ങൾ വിരൽതുമ്പിലെത്തുന്ന ലോകം. ….കാരൂർ സോമൻ, ലണ്ടൻ

ലോകമെങ്ങുമുള്ള മാനുഷരുടെ വീടിനുള്ളിൽ ആമസോൺ  പുസ്തകങ്ങൾ, മറ്റ്   ഉത്പന്നങ്ങൾപോലെ  യാതൊരു തടസ്സവുമില്ലാതെയെത്തുമ്പോൾ മലയാള പുസ്തകങ്ങൾ നമ്മുടെ വീടുകളിലെത്താത്തത് എന്താണ്?   രാഷ്ട്രീയ പാർട്ടിയുടെ കൊടിയും പിടിച്ചു്  കുഴലൂത്തുകാരും കുടപിടിക്കുന്നവരു൦ കാത്തുനിൽക്കുന്നത് കണ്ടാൽ അല്ലെങ്കിൽ സാഹിത്യത്തിന്റ സൗന്ദര്യ സംവിധാനങ്ങൾ കണ്ടാൽ “ഈശ്വര -മുകുന്ദ -മുരാരേ” എന്ന് വിളിച്ചുപോകും. മലയാള ഭാഷ സാഹിത്യ രംഗത്ത് അടുക്കളപ്പെണ്ണിന് അഴക് വേണമോ എന്നൊരു ചോദ്യം കുറെ കാലങ്ങളായി ചിലരൊക്കെ ചോദിക്കുന്നുണ്ട്.  അല്പം കൊണ്ട് ആശാനാകാൻ സാധിക്കുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു. ചില സർഗ്ഗപ്രതിഭകൾ ചിന്തിക്കുന്നത് സർഗ്ഗരചനയിൽ ഒന്നുമല്ലാത്തവരെ
show more

Movies

ജൂനിയർ ദാസനും വിജയനും വീണ്ടും ‘ദുബായ് കടപ്പുറത്ത്‘

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് കോംമ്പോയാണ് മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുക്കെട്ട്. ആ കൂട്ടുകെട്ടിലെ വിജയ ചിത്രങ്ങളിലൊന്നാണ് നാടോടിക്കാറ്റ്. ചിത്രത്തിൽ ശ്രീനിവാസനും മോഹൻലാലും അവതരിപ്പിച്ച ദാസൻ, വിജയൻ എന്നീ കഥാപാത്രങ്ങൾ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചവയാണ്. സിനിമ പുറത്തിറങ്ങി വർഷങ്ങൾ കഴിയുമ്പോൾ ജൂനിയർ ദാസനും വിജയനും വീണ്ടും ‘ദുബായ് കടപ്പുറത്ത്‘ എത്തിയിരിക്കുകയാണ്. നാടോടിക്കാറ്റിൽ ഏറെ പ്രധാനപ്പെട്ടൊരു രം​ഗം ഷൂട്ട് ചെയ്തത് ബസന്ത് നഗർ ബീച്ചിലായിരുന്നു. ഇവിടെ വച്ചെടുത്തൊരു ചിത്രമാണ് വിനീത് ശ്രീനിവാസൻ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ഒപ്പം പ്രണവ് മോഹൻലാലും
show more

Sports

show more

Kala And Sahithyam

‘ഓർമ്മകളിൽ സിസിലി ആന്റി’ ലണ്ടൻ മലയാള സാഹിത്യവേദിയുടെ ക്ലബ് ഹൌസ് മീറ്റിംഗിൽ സിസിലി ജോർജ്ജിനെ ഹൃദയസ്പർശിയായ വാക്കുകളിൽ അനുസ്മരിച്ചു

യുകെയിലെ സാഹിത്യരംഗത്തും കലാസംസ്കരികരംഗങ്ങളിലും നിറഞ്ഞു നിന്ന ശ്രീമതി സിസിലി ജോർജിനെ അനുസ്മരിക്കുവാൻ ലണ്ടൻ മലയാള സാഹിത്യവേദി   ‘ ഓർമ്മകളിൽ സിസിലി ആൻറി ‘ എന്ന പേരിൽ സംഘടിപ്പിച്ച ക്ലബ്ഹൗസ് മീറ്റിംഗിൽ യുകെയിലെ കലാസംസ്കരിക രംഗങ്ങളിലെ സുഹൃത്തുക്കൾ   സിസിലി ആന്റിയുടെ സാമൂഹ്യ രംഗത്തെ ഇടപെടലുകളും സാഹിത്യ രംഗത്തെ സംഭാവനകളും ഓർമ്മപ്പെടുത്തിയത് കൂടാതെ ഒരു വ്യക്തിയെന്ന നിലയിൽ സിസിലി ആന്റിയുടെ യാതൊരു മറയുമില്ലാതെയുള്ള സ്നേഹവും സാമൂഹ്യപ്രതിബദ്ധതയും വിവരിച്ചപ്പോൾ എത്രയോ വലുതാണ് സിസിലി ആന്റിയുടെ വേർപാട് നൽകിയ നഷ്ടം എന്ന ഓർമ്മപ്പെടുത്തലായി 
show more

Classifieds

യുകെ മലയാളി മാട്രിമോണി; ഒരു മാസത്തെ സൗജന്യ സേവനമുൾപ്പെടെ ഏറ്റവും കുറഞ്ഞ നിരക്കിൽ വിവിധ പാക്കേജുകൾ

ലോകമലയാളികള്‍ക്കായി യു.കെ.മലയാളി മാട്രിമോണി (ukmalayaleematrimony) ഫെബ്രുവരി 14 നു പ്രവർത്തനമാരംഭിച്ചിട്ട് ഒരു മാസം പിന്നിടുന്നു. ഒരു മാസത്തെ സൗജന്യ സേവനമുൾപ്പെടെ ഏറ്റവും കുറഞ്ഞ നിരക്കിൽ വിവിധ പാക്കേജുകൾ ഇന്ന് മുതൽ ലഭ്യമാണ്. ജാതി, മത ഭേതമന്യേ .ജീവിതയാത്രയിലെ സഹയാത്രികനെ, സഹയാത്രികയെ തേടുവാനും സൗഹൃദസ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കുവാനുമാണ് യുകെമലയാളിമാട്രിമോണി പ്രവർത്തിക്കുന്നത് പാക്കേജുകൾ ഫ്രീ ,ബ്രോൺസ് ,സിൽവർ ,ഗോൾഡ് എന്നീ നാലു തരത്തിലാണ് . മറ്റു മാട്രിമോണി കളേക്കാളും കുറഞ്ഞ തുകയിലാണ് പാക്കേജുകൾ ക്രമീകരിച്ചിരിക്കുന്നത് കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റ്
show more

Law

പുതിയ ഹൈവേ കോഡ് നിയമം; തെറ്റായ രീതിയിൽ വാഹനങ്ങളുടെ വാതിലുകൾ തുറന്ന് അപകടമുണ്ടായാൽ ഡ്രൈവർമാർക്ക് £1,000 വരെ പിഴ

ലണ്ടൻ: സൈക്കിൾ യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും സുരക്ഷയൊരുക്കാൻ അപ്‌ഡേറ്റ് ചെയ്ത ‌ഹൈവേ കോഡിൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പുലർത്തേതുണ്ട്. തെറ്റായ കൈകൊണ്ട് വാതിൽ തുറന്നാൽ ഡ്രൈവർമാർക്ക് £1,000 പിഴ ഈടാക്കുന്നതാണ് പുതിയ നിയമം. സൈക്കിൾ യാത്രക്കാർക്ക് പരിക്കില്ലെന്ന് ഉറപ്പാക്കാൻ ഡ്രൈവർമാർ വാതിൽ തുറക്കാൻ ഏറ്റവും അകലെയുള്ള കൈ ഉപയോഗിക്കണമെന്ന് ‘ഡച്ച് റീച്ച്’ ആവശ്യപ്പെടുന്നു. സ്റ്റിയറിങ് വീലിന് പിന്നിൽ ഇരിക്കുന്നവർ വാഹനത്തിന്റെ വാതിൽ തുറക്കുന്നതിന് ഇടതുകൈ ഉപയോഗിക്കണം, അതേസമയം യാത്രക്കാർ വലതു കൈ ഉപയോഗിച്ചാണ് വാതിൽ തുറന്ന് പുറത്തിറങ്ങേണ്ടത്. അലക്ഷ്യമായി
show more