യുകെ മലയാളികൾക്കിത് ആഘോഷങ്ങളുടെ കാലമാണ്. അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങൾക്ക് കഴിഞ്ഞയാഴ്ച്ച മുതൽ തന്നെ തുടക്കമിട്ടിരുന്നു. ഈ മാസാവസാനം വരെ വിവിധ പ്രദേശങ്ങളിൽ ഓണാഘോഷങ്ങളാണ്. അതേസമയം തിരുവോണനാളായ ഇന്ന് വീടുകളിൽ കുടുംബങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ഒത്ത് ചേർന്ന് ഓണമാഘോഷിക്കുകയാണ്.
മഹാബലി നാടുവാണ നാളുകളെ കുറിച്ചുള്ള സങ്കല്‍പ്പത്തോടെയാണ് ആഘോഷം.
കൊവിഡിന്റെ നിയന്ത്രണങ്ങളില്ലാതെ രണ്ട് വര്‍ഷത്തിനിപ്പുറമാണ് വിപുലമായ ഇത്തരത്തിലൊരു ആഘോഷം. കള്ള പറയും ചെറുനാഴിയുമില്ലാത്ത ഒരുമയുടെ ലോകത്തിലെയ്ക്കുള്ള തിരിച്ചു പോക്കാണ് മലയാളിക്ക് തിരുവോണം. ഭൂതകാലത്തിന്റെ നന്മകളുടെ തിരിച്ചുവരവിനായുള്ള പ്രാര്‍ത്ഥനാപൂര്‍വ്വമായ അനുഷ്ടാനം.കര്‍ക്കടകം പാതിയാകുമ്പോഴേ തുടങ്ങുന്നതാണ് ഓണത്തിനായുള്ള ഒരുക്കം.
അത്തം നാളില്‍ തുടങ്ങി പത്താം ദിവസം തിരുവോണമായി. പത്തു ദിവസവും വീട്ടുമുറ്റത്ത് പൂക്കളം ഇട്ട് തിരുവോണ നാളില്‍ ഓണക്കോടി എന്ന പുതു വസ്ത്രങ്ങളണിഞ്ഞാണ് മലയാളി ഓണത്തെ എതിരേല്‍ക്കുന്നത്. തുമ്പപ്പൂ, തുളസിപ്പൂ, മുക്കുറ്റി, കൊങ്ങിണി, ഇലകള്‍, ഫലങ്ങള്‍ തുടങ്ങി പ്രകൃതിയിലുള്ളതെല്ലാം പൂക്കളത്തില്‍ സ്ഥാനം പിടിച്ചവയാണ്. ഓണത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം ഓണസദ്യയാണ്. കാളന്‍, ഓലന്‍,എരിശ്ശേരി ,അവിയല്‍ ,സാമ്പാര്‍, ഇഞ്ചിപ്പുളി ,പപ്പടം, പഴം, പായസം, ഉപ്പേരി എന്നിവയടങ്ങുന്നവയാണ് പ്രധാന വിഭവങ്ങള്‍. ഓണസദ്യയും പൂക്കളവുമൊക്കെയായി കുടുംബത്തിനും കൂട്ടുകാര്‍ക്കൊപ്പവും ആഘോഷിക്കുന്നതാണ് മലയാളിയുടെ രീതി. ഏവർക്കും യുക്മ ന്യൂസ് ടീമും യുക്മ ദേശീയ സമിതിയും ഐശ്വരത്തിന്റെയും നന്മയുടെയും പൊന്നിന്‍ തിരുവോണം ആശംസിക്കുന്നു.
click on malayalam character to switch languages