1 GBP = 106.79
breaking news

ഈസ്റ്റർ ആശംസകൾ നേർന്ന് യുക്മ ദേശീയ സമിതി

ഈസ്റ്റർ ആശംസകൾ നേർന്ന് യുക്മ ദേശീയ സമിതി

ഈസ്റ്റർ ആശംസകൾ നേർന്ന് യുക്മ ദേശീയ സമിതി. ക്രിസ്തുവിന്റെ ആശയങ്ങൾ മനുഷ്യസമൂഹത്തെ ഒറ്റക്കെട്ടായി നിർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനം ആകട്ടെയെന്ന് പ്രസിഡന്റ് മനോജ്‌കുമാർ പിള്ള പറഞ്ഞു.

യേശുവിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ ദിനത്തിൽ എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ. സ്‌നേഹം, ത്യാഗം, സഹനം എന്നീ പാതകൾ പിന്തുടരാൻ ഈസ്റ്റർ ദിനം നമുക്ക് പ്രചോദനം ആകും. ആഗോള മനുഷ്യസമൂഹത്തിന്റെ നന്മയ്‌ക്കായി ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ ഈസ്റ്റർ ദിനം നമുക്ക് പ്രചോദനം ആകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

തിന്മയ്‌ക്ക് മേൽ നന്മ വിജയം നേടുമെന്നുമുള്ള ഓർമ്മപ്പെടുത്തൽ ആണ് ഈസ്റ്റർ. എല്ലാവർക്കും യുക്മ ന്യൂസ് ടീമിന്റെയും ഈസ്റ്റർ ദിനാശംസകൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more