1 GBP = 109.92
breaking news

സ്നേഹപൂർവ്വം അവർ കുറിച്ചത് മാതൃ രാജ്യത്തോടുള്ള വാത്സല്യം തുളുമ്പുന്ന കവിതകൾ.. യോർക്ക്ഷയർ ആൻഡ് ഹംബർ സാഹിത്യ ക്ളബ്ബ് നടത്തിയ ”എൻ്റെ ഇന്ത്യാ ” കവിതാ രചനാ മത്സരത്തിലെ വിജയികൾക്ക് ആദരം.

സ്നേഹപൂർവ്വം അവർ കുറിച്ചത് മാതൃ രാജ്യത്തോടുള്ള വാത്സല്യം തുളുമ്പുന്ന കവിതകൾ.. യോർക്ക്ഷയർ ആൻഡ് ഹംബർ സാഹിത്യ ക്ളബ്ബ് നടത്തിയ ”എൻ്റെ ഇന്ത്യാ ” കവിതാ രചനാ മത്സരത്തിലെ വിജയികൾക്ക് ആദരം.

പ്രൗഡഗംഭീരമായ ചടങ്ങിൽ യോർക്ക്ഷയർ ആൻഡ് ഹംബർ സാഹിത്യ ക്ളബ്ബ് നടത്തിയ ”എൻ്റെ ഇന്ത്യാ ” കവിതാ രചനാ മത്സരത്തിലെ വിജയികളെ സമുചിതമായി ആദരിച്ചു. സ്നേഹപൂർവ്വം അവർ കുറിച്ച മാതൃ രാജ്യത്തോടുള്ള വാത്സല്യം തുളുമ്പുന്ന കവിതകൾ സദസിൽ ശ്രുതി മധുരമായി അവതരിപ്പിക്കപ്പെട്ടു. ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിൻ്റെ കലാ സാഹിത്യ വിഭാഗമായ യോർക്ക്ഷയർ ആൻഡ് ഹംബർ സാഹിത്യ ക്ളബ്ബ് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടത്തിയ കവിതാ മത്സരത്തിലെ വിജയികൾക്കാണ് സ്വന്തം കവിത റെക്കോർഡ് ചെയ്തത് സദസിനു മുമ്പിൽ സമർപ്പിക്കാൻ അവസരം ലഭിച്ചത്. മത്സരത്തിൽ വിജയികളായവരുടെ കവിതകൾ സംഗീതം നല്കി പുരസ്കാര സമർപ്പണ വേദിയിൽ പ്ളേ ചെയ്താണ് സംഘാടകർ യുവകവികളെ ആദരിച്ചത്.

മുതിർന്നവർക്കായി ‘പ്രൗഡ്’, കുട്ടികൾക്കായി ‘യുവക് ‘ കാറ്റഗറികളിലാണ് മത്സരം നടത്തിയത്. പ്രൗഡ് കാറ്റഗറിയിൽ ഷിബു മാത്യു വെസ്റ്റ് യോർക്ക്ഷയറും സുമി ഷൈൻ സ്കൻതോർപ്പും ഒന്നാം സ്ഥാനം പങ്കിട്ടു. ഷാലു വിപിൻ രണ്ടാം സ്ഥാനം നേടിയപ്പോൾ ശ്രീലക്ഷ്മി രാകേഷും ലിബിൻ ജോർജും മൂന്നാം സ്ഥാനത്തിന് അർഹരായി. യുവക് കാറ്റഗറിയിൽ ദേവസൂര്യ സജീഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബിൽഹ ഏലിയാസ് രണ്ടാം സ്ഥാനവും ഗബ്രിയേല ബിനോയി മൂന്നാം സ്ഥാനവും നേടി. ഇന്ത്യയോടുള്ള സ്നേഹവും ദേശാഭിമാനവും സ്ഫുരിക്കുന്ന നിരവധി കവിതകളാണ് മത്സരത്തിൽ എൻട്രിയായി ലഭിച്ചത്. ഡോ. ജെ.കെ.എസ് വീട്ടൂരിൻ്റെ നേതൃത്വത്തിലുള്ള പാനലാണ് ജഡ്ജിംഗ് നടത്തിയത്.

ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിൻ്റെ ആഭിമുഖ്യത്തിൽ സ്കൻതോർപ്പിലെ ന്യൂലൈഫ് ചർച്ച് ഹാളിൽ സെപ്റ്റംബർ 7 ന് സംഘടിപ്പിച്ച ചടങ്ങിലാണ് സാഹിത്യ ക്ളബ്ബിൻ്റെ പുരസ്കാരങ്ങൾ വിതരണം ചെയ്തത്. ലോക കേരള സഭാ മെമ്പർ ഡോ. ജോജി കുര്യാക്കോസ് വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിച്ചു. ഫോക്കസ് ഫിൻഷുവർ മോർട്ട്ഗേജ് ആൻഡ് ഇൻഷുറൻസ്, സേവ്യേഴ്സ് ചാർട്ടേർഡ് അക്കൗണ്ടൻ്റ്സ് ആൻഡ് രജിസ്റ്റേർഡ് ഓഡിറ്റേഴ്സ്, പ്രൈവറ്റ് ജിപി പ്രാക്ടീസ് ഒപ്റ്റിമ ക്ളിനിക്സ് ഹൾ, ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ജിഎംപി ഹൾ എന്നീ സ്ഥാപനങ്ങളാണ് കവിതാ രചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്. യോർക്ക്ഷയർ ആൻഡ് ഹംബർ സാഹിത്യ ക്ളബ്ബ് കോർഡിനേറ്റർ ബിനോയി ജോസഫ് ക്ളബ്ബിൻ്റെ ഭാവി പരിപാടികൾ വിശദീകരിച്ചു.


കവിതാ പുരസ്കാര വിതരണ ചടങ്ങിൻ്റെയും വിജയികളുടെ കവിതകളും ഉൾപ്പെടുത്തിയ യുട്യൂബ് ലിങ്ക്

Image

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more