1 GBP = 109.02
breaking news

‘കെ സുരേന്ദ്രൻ്റെ ക്ഷണം തമാശ; അവഗണന തുടർന്നാൽ പൊളിറ്റിക്കൽ റിട്ടയർമെൻ്റ്’; കെ മുരളീധരൻ

‘കെ സുരേന്ദ്രൻ്റെ ക്ഷണം തമാശ; അവഗണന തുടർന്നാൽ പൊളിറ്റിക്കൽ റിട്ടയർമെൻ്റ്’; കെ മുരളീധരൻ

കെ സുരേന്ദ്രന്റെ ബിജെപിയിലേക്കുള്ള ക്ഷണം തമാശയാണെന്ന് കെ മുരളീധരൻ. ആ തമാശ താനും ആസ്വദിച്ചുവെന്ന് കെ മുരളീധരൻ പറഞ്ഞു. കോൺഗ്രസ് വിട്ട് മറ്റൊരു പാർട്ടിയിലേക്കുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ അവഗണന തുടർന്നാൽ പൊളിറ്റിക്കൽ റിട്ടയർമെൻ്റ് എടുക്കുമെന്ന് കെ മുരളീധരൻ പറഞ്ഞു.

അമ്മയെ അനാവശ്യമായി ഒരു കാര്യത്തിലേക്കും വലിച്ചിഴക്കരുതെന്ന് കെ മുരളീധരൻ പറഞ്ഞു. കുടുംബത്തിന്റെ വിളക്കായിരുന്നു അമ്മയെന്നും വീട്ടിൽ വരുന്ന അതിഥകളെ എന്നും സംരക്ഷിക്കുന്ന നിലപാടായിരുന്നു അമ്മയ്ക്കുണ്ടായിരുന്നത്. അങ്ങനെയുള്ള അമ്മയെ ഒന്നിലേക്കും വലിച്ചിഴക്കരുതെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. അമ്മയെക്കുറിച്ച് നല്ല വാക്ക് പറഞ്ഞതിന് സുരേന്ദ്രനോട് നന്ദി പറയുന്നുവെന്ന് മുരളീധരൻ പറഞ്ഞു.

ആട്ടും തുപ്പും സഹിച്ച് എന്തിനാണ് കോൺ​ഗ്രസിൽ നിൽക്കുന്നതെന്ന് കെ സുരേന്ദ്രൻ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബി‍ജെപിയിലേക്കുള്ള ക്ഷണത്തെ കെ മുരളീധരൻ തള്ളിയത്. ‌‌ചേലക്കരയിലും പാലക്കാടും പ്രചാരണത്തിന് ഇറങ്ങുന്നതിൽ തീരുമാനമായില്ലെന്ന് മുരളീധരൻ അറിയിച്ചു. അതേസമയം അൻവറിൻ്റെ ആവശ്യം പരിഗണിച്ച് യുഡിഎഫ് സ്ഥാനാർത്ഥികളെ മാറ്റില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അൻവർ വിലപേശൽ നിർത്തണമെന്ന് അദ്ദേഹം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more