1 GBP = 110.75
breaking news

ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്‌കാരം മേരി അലക്സ് (മണിയ) ന്‌

ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്‌കാരം മേരി അലക്സ് (മണിയ) ന്‌

സ്‌കോട്‌ലൻഡ് : സാഹിത്യ സാംസ്‌കാരിക ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി 2005 മുതൽ നിലകൊ ള്ളുന്ന സംഘടനയാണ് ലണ്ടൻ മലയാളി കൗൺസിൽ. 2022 – 23 ലെ സാഹിത്യ മത്സരത്തിലേക്ക് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ധാരാളം കൃതികൾ ലഭിച്ചതിൽ ഡി.സി. ബുക്ക്‌സ് പ്രസിദ്ധികരിച്ച മേരി അലക്‌സ് തിരുവഞ്ചൂർ (മണിയ) യുടെ ‘എന്റെ കാവ്യരാമ രചനകൾ’ എന്ന കവിതാ സമാഹാരമാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടു ത്തത്. മണിയ സ്വദേശ വിദേശ മാധ്യമങ്ങളിൽ ധാരാളം കവിതകൾ, കഥകൾ, നോവൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. ‘ഈ വസന്തം നിനക്ക് മാത്രം (നോവൽ- എം.എം.സി.ബുക്ക്‌സ്) ‘കൂടു വിട്ട കൂട്ടുകാരൻ’ (ബാല സാഹിത്യം, കൈരളി ബുക്ക്‌സ്), ‘എനിക്ക് ഞാൻ മാത്രം’ (കഥകൾ, കൈരളി ബുക്ക്‌സ്), ‘അവളുടെ നാട്’ (കഥകൾ, എൻ.ബി.എസ്), ‘മനസ്സ് പാഞ്ഞ വഴിയിലൂടെ’ (കഥകൾ, കെ.പി.ആമസോൺ പബ്ലിക്കേഷൻ) എന്നിവയാണ് പ്രധാനകൃതികൾ.
മണിയയുടെ ‘എന്റെ കാവ്യരാമ രചനകൾ’ മാനുഷികമൂല്യങ്ങൾ നിറഞ്ഞ ഹൃദയത്തുടിപ്പുള്ള അക്ഷരമാല യിൽ കോർത്തിണക്കിയ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും മാതൃസ്പർശം നൽകുന്ന കവിതകളെന്ന് ജൂറി അംഗംങ്ങളായ ഡോ.പോൾ മണലിൽ, കാരൂർ സോമൻ (ലണ്ടൻ), മാത്യു നെല്ലിക്കുന്ന് (അമേരിക്ക), ഡോ.ജയദേവൻ അഭിപ്രായപ്പെട്ടു.

മുൻകാലങ്ങളിൽ എൽ.എം.സി. സ്വദേശ-വിദേശ സാഹിത്യപുരസ്‌കാരത്തിന് അർഹരായവർ കാക്കനാടൻ, ബേബി കാക്കശ്ശേരി, (സ്വിറ്റ്സ്സർലൻഡ്), കാരൂർ സോമൻ (ലണ്ടൻ), ശ്രീമതി.സിസിലി ജോർജ് (ഇംഗ്ലണ്ട്), ബാബു കുഴി മറ്റം, വിശ്വം പടനിലം, ശ്രീമതി.മിനി സുരേഷ്, ജി.സാം (വിദ്യാഭ്യാസം, ജീവകാരുണ്യം), എൻ.ഷെരിഫ് (വിദ്യാഭ്യാസം, ജീവകാരുണ്യം) എന്നിവർക്കാണ്.
കോട്ടയത്ത് സെപ്റ്റംബർ 2024-ന് നടക്കുന്ന ചടങ്ങിൽ 25,000.00 രൂപയും പ്രശസ്തി പത്രവും ഫലകവും പുരസ്‌കാരമായി നൽകുമെന്ന് പ്രസിഡന്റ് സണ്ണി പത്തനംതിട്ട, സെക്രട്ടറി ശശി ചെറായി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more