1 GBP = 106.74
breaking news
- ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ ഇന്ന് വമ്പൻ പോരാട്ടം; നൊവാക് ജോക്കോവിച്ച് – കാർലോസ് അൽക്കാരസിനെ നേരിടും
- 'പൊതുജനാരോഗ്യ മേഖലയ്ക്ക് ഗുണനിലവാരമില്ല, ഡോക്ടർമാരുടെ എണ്ണം കുറവ്'; രൂക്ഷവിമർശനവുമായി സിഎജി റിപ്പോർട്ട് സഭയിൽ
- എലപ്പുള്ളി മദ്യപ്ലാൻറ് അനുമതി; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്, ജലപീരങ്കി പ്രയോഗിച്ച് പൊലീസ്
- ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാരോഹണം: ഭീതിയിലായി 7 ലക്ഷത്തിലേറെ ഇന്ത്യൻ അനധികൃത കുടിയേറ്റക്കാർ
- 'ലോകം കണ്ട ഏറ്റവും മികച്ച വൈറ്റ് ബോള് ക്രിക്കറ്ററാണ് കോഹ്ലി'; ഫോമില് ആശങ്കയില്ലെന്ന് ഗാംഗുലി
- സഞ്ജു-കെസിഎ തര്ക്കം മുതലെടുക്കാന് തമിഴ്നാടും രാജസ്ഥാനും; സഞ്ജുവിന് മറ്റ് ക്രിക്കറ്റ് അസോസിയേഷനുകളില് നിന്ന് ക്ഷണം
- പോക്സോ കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രനായി ലുക്കൗട്ട് നോട്ടീസ്
UK NEWS
Latest Updates
- ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ ഇന്ന് വമ്പൻ പോരാട്ടം; നൊവാക് ജോക്കോവിച്ച് – കാർലോസ് അൽക്കാരസിനെ നേരിടും ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ ക്വാർട്ടർ ഫൈനലിൽ ഇന്ന് നൊവാക് ജോക്കോവിച്ച് – കാർലോസ് അൽക്കാരസ് വമ്പൻ പോരാട്ടം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.40നാണ് മത്സരം. ടൂർണമെന്റിൽ അൽക്കാരസ് മൂന്നാം സീഡും ജോക്കോവിച്ച് ഏഴാം സീഡുമാണ്. നേർക്കുനേർ പോരിൽ നേരിയ മുൻതൂക്കം ജോകോവിച്ചിനാണ്. ഏഴു മത്സരങ്ങളിൽ നാലെണ്ണത്തിൽ ജയിച്ചു. കഴിഞ്ഞ സീസണിൽ ജോക്കോവിച്ചിനെ തോൽപ്പിച്ച് അൽക്കാരസ് വിമ്പിൾഡൺ കിരീടം നേടിയപ്പോൾ പാരിസ് ഒളിമ്പിക്സ് ഫൈനലിൽ ജോക്കോ കടം വീട്ടി. 25-ാം ഗ്രാൻസ്ലാം കിരീടവും റെക്കോർഡുമാണ് ജോക്കോവിച്ച് ലക്ഷ്യമിടുന്നത്. ആദ്യ
- ‘പൊതുജനാരോഗ്യ മേഖലയ്ക്ക് ഗുണനിലവാരമില്ല, ഡോക്ടർമാരുടെ എണ്ണം കുറവ്’; രൂക്ഷവിമർശനവുമായി സിഎജി റിപ്പോർട്ട് സഭയിൽ തിരുവനന്തപുരം: നിയമസഭയിൽ സമർപ്പിക്കപ്പെട്ട സിഎജി റിപ്പോർട്ടിൽ സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയുടെ ഗുണനിരവാര കുറവിനെതിരെ രൂക്ഷവിമർശനം. പൊതുജനാരോഗ്യ മേഖലയ്ക്ക് ഗുണനിലവാരമില്ലെന്നും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും സംസ്ഥാനത്ത് കുറവെന്നും സിഎജി റിപ്പോർട്ടിൽ പരാമർശിക്കുന്നു. ആർദ്രം മിഷൻ ഉദ്ദേശലക്ഷ്യം നിറവേറ്റുന്നില്ല എന്നും മെഡിക്കൽ കോളേജുകളിൽ അക്കാദമിക് പ്രവർത്തനം ആരംഭിക്കുന്നതിൽ അസാധാരണ കാലതാമസമെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുണ്ട്. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡിനും രൂക്ഷവിമർശനമാണ് റിപ്പോർട്ടിൽ ഉള്ളത്. മരുന്നുകൾ ആവശ്യത്തിന് എത്തിക്കാൻ കഴിഞ്ഞില്ല എന്നും മരുന്നുകളുടെ ഗുണമേന്മ ഉറപ്പാക്കാൻ ഒരു നടപടിയും
- എലപ്പുള്ളി മദ്യപ്ലാൻറ് അനുമതി; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്, ജലപീരങ്കി പ്രയോഗിച്ച് പൊലീസ് പാലക്കാട് എലപ്പുള്ളി മദ്യപ്ലാന്റ് അനുമതിയിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറാവാതെ വന്നപ്പോൾ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ ജലപീരങ്കി പ്രയോഗിച്ചതിന് ശേഷവും പ്രവർത്തകർ വീണ്ടും പ്രതിഷേധം കടുപ്പിച്ച് മുന്നോട്ട് വരികയാണ് ഉണ്ടായത്. ബാരിക്കേഡ് മറിച്ചിട്ട് മുന്നോട്ട് പോകാനുള്ള പ്രവർത്തകരുടെ ശ്രമവും പൊലീസ് തടഞ്ഞു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭയ്ക്ക് മുന്നിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തുന്നത്. മുഖ്യമന്ത്രിക്കെതിരെയും മന്ത്രി എം ബി
- ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാരോഹണം: ഭീതിയിലായി 7 ലക്ഷത്തിലേറെ ഇന്ത്യൻ അനധികൃത കുടിയേറ്റക്കാർ ഡൊണാൾഡ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡണ്ട് ആയതോടെ ഭീതിയിൽ ഇന്ത്യക്കാരായ ഏഴ് ലക്ഷത്തിലേറെ പേർ. അനധികൃത കുടിയേറ്റക്കാരെ തങ്ങളുടെ നാടുകളിലേക്ക് തിരിച്ചയക്കും എന്ന അമേരിക്കൻ പ്രസിഡന്റിന്റെ പ്രഖ്യാപനമാണ് യുഎസിൽ അനധികൃതമായി താമസിക്കുന്ന 7.25 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരെ ഭീതിയിലാക്കിയത്. തീവ്ര ദേശീയതയിൽ ഊന്നി, രാജ്യസുരക്ഷ മുൻനിർത്തി, നിരവധി എക്സിക്യൂട്ടീവ് ഉത്തരവുകളാണ് ഇന്നലെ ഡൊണാൾഡ് ട്രംപ് ഒപ്പിട്ടത്. അനധികൃത കുടിയേറ്റം എന്നന്നേക്കുമായി അവസാനിപ്പിക്കും എന്ന് പറഞ്ഞ് അദ്ദേഹം ഇവരെയെല്ലാം കുറ്റവാളികൾ എന്ന് വിശേഷിപ്പിക്കുകയും ഉടൻ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കും
- ‘ലോകം കണ്ട ഏറ്റവും മികച്ച വൈറ്റ് ബോള് ക്രിക്കറ്ററാണ് കോഹ്ലി’; ഫോമില് ആശങ്കയില്ലെന്ന് ഗാംഗുലി ചാംപ്യന്സ് ട്രോഫിക്ക് മുന്നോടിയായി സ്റ്റാര് ബാറ്റര് വിരാട് കോഹ്ലിയെ പിന്തുണച്ച് ഇന്ത്യയുടെ മുന് നായകനും ബിസിസിഐ മുന് അധ്യക്ഷനുമായ സൗരവ് ഗാംഗുലി. ചാംപ്യന്സ് ട്രോഫിയില് കോഹ്ലിയുടെ ഫോമില് ആശങ്കയില്ലെന്നും കാരണം ഏറ്റവും മികച്ച വൈറ്റ് ബോള് ക്രിക്കറ്ററാണ് വിരാട് കോഹ്ലിയെന്നും ഗാംഗുലി പറഞ്ഞു. അതേസമയം ഓസ്ട്രേലിയയ്ക്കെതിരായ ബോര്ഡര് ഗാവസ്കര് ടെസ്റ്റ് പരമ്പരയില് കോഹ്ലിയുടെ പ്രകടനത്തില് നിരാശ പ്രകടിപ്പിച്ച ഗാംഗുലി ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര താരത്തിന് വലിയ വെല്ലുവിളിയായിരിക്കുമെന്നും പറഞ്ഞു. ബംഗാള് ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിച്ച പരിപാടിയില് സംസാരിക്കുകയായിരുന്നു