യോർക്ക്: യോർക്കിൽ മലയാളി മരണമടഞ്ഞു. തൃശൂർ കനകമല ചങ്കനിൽ പരേതരായ സി.എ തോമസിൻ്റേയും അന്നം തോമസിൻ്റേയും (തൃശൂർ പരിയാരം പോട്ടോക്കാരൻ കുടുംബാംഗം) മകനായ മോഡി തോമസാണ് മരണമടഞ്ഞത്. അൻപത്തിയഞ്ചു വയസ്സായിരുന്നു പ്രായം. അർബുദ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന മോഡി തോമസ് ഇന്നലെയാണ് മരണമടഞ്ഞത്.
ഭാര്യ സ്റ്റീജ, പൂവത്തൂശ്ശേരി തെക്കിന്നേടത്തു കുടുംബാഗമാണ്. ലീഡ്സ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായ റോയ്‌സ് മോഡി, എ ലെവൽ വിദ്യാർത്ഥിനിയായ അന്ന മോഡി എന്നിവരാണ് മക്കൾ. പരേതരായ സി എ തോമസ് ചങ്കൻ, അന്നം തോമസ് (തൃശൂർ പരിയാരം പോട്ടോക്കാരൻ കുടുംബാംഗം.) എന്നിവരാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: പരേതനായ ആൻഡ്രൂ തോമസ്, ജെയ്സൺ തോമസ്, പ്രിൻസി ടോമി, പരേതയായ റോസ്സിലി ദേവസി, ജെസ്സി തോമസ്, ഷീല ജോൺസൻ.
മികച്ച ഗായകനായിരുന്ന മോഡി മലയാളി അസോസിയേഷൻ ഓഫ് യോർക്, പള്ളികളിലെ ക്വയർ തുടങ്ങിയവകളിൽ സജീവമായി പ്രവർത്തിച്ചിരുന്നു. കനകമല സെൻ്റ്.ആൻറണീസ് ഇടവകാംഗമാണ് മോഡി. സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
മോഡി തോമസിന്റെ നിര്യാണത്തിൽ യുക്മ ദേശീയ ഭാരവാഹികളായ അഡ്വ എബി സെബാസ്റ്റിയൻ, ജയകുമാർ നായർ, ഷീജോ വർഗ്ഗീസ്, വർഗ്ഗീസ് ഡാനിയേൽ, കുര്യൻ ജോർജ്ജ്, അലക്സ് വർഗീസ്, റീജിയണൽ ഭാരവാഹികളായ ജോസ് വർഗീസ്, അമ്പിളി മാത്യൂസ്, അജു തോമസ്, ഡോ.ശീതൾ മാർക്ക്, റൂബിച്ചൻ, യോർക്ക് മലയാളി അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….
click on malayalam character to switch languages