Monday, Mar 31, 2025 02:22 PM
1 GBP = 110.66
breaking news

ഈ വർഷത്തെ പ്രധാന ഇവന്റുകളുടെ തീയതികൾ പ്രഖ്യാപിച്ചുകൊണ്ട് യുക്മ സൗത്തീസ്റ്റ് റീജിയൺ

ഈ വർഷത്തെ പ്രധാന ഇവന്റുകളുടെ തീയതികൾ പ്രഖ്യാപിച്ചുകൊണ്ട് യുക്മ സൗത്തീസ്റ്റ് റീജിയൺ


2025 ഫെബ്രുവരി 8ന് നടന്ന ഓൺലൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങിൽ യുക്മ സൗത്തീസ്റ്റ് റീജിയൺ ഈ വർഷത്തെ പ്രധാനപ്പെട്ട ഇവന്റുകളുടെ തീയതികൾ പ്രഖ്യാപിച്ചു.


റീജണൽ പ്രസിഡൻറ് ജിപ്സൺ തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ പ്രസിഡൻറ് അഡ്വക്കേറ്റ് എബി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണവും മുൻ ദേശീയ അധ്യക്ഷൻ ശ്രീ മനോജ് കുമാർ പിള്ള, ദേശീയ സമിതി അംഗം സുരേന്ദ്രൻ ആരക്കോട്ട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. റീജിയണൽ ജനറൽ സെക്രട്ടറി സാംസൺ പോൾ സ്വാഗതം ആശംസിക്കുകയും ട്രഷറർ തേജു മാത്യൂസ് കൃതജ്ഞത ആശംസിക്കുകയും ചെയ്തു.


റീജിയണൽ നഴ്സസ് കോൺഫെറൻസ് 2025 ജൂണ് 7 ഡാർറ്ഫോഡിൽ നടത്തുന്നതിനും റീജിയണൽ സ്പോർട്സ് ഡേ 2025 ജൂൺ 15 ഞായറാഴ്ച പോർട്സ്‌മൗത് മൗണ്ട്ബാറ്റൺ സെന്ററിലും, റീജിയണൽ കലോത്സവം 2025 ഒക്ടോബ൪ 4 ന് ശനിയാഴ്ച റെഡ് ഹിൽ മെർസ്‌തം പാർക് സ്കൂളിൽ നടത്തുന്നതിനും യോഗം തീരുമാനിച്ചു.


എല്ലാ ഇവന്റുകളും വിജയപ്രദമാക്കുന്നതിനു മുഴുവൻ അസോസിയേഷനുകളുടെയും അകമഴിഞ്ഞ പിന്തുണ യോഗം അഭ്യര്ഥിച്ചു.


യോഗത്തിൽ വൈസ് പ്രസിഡന്റുമാരായ ശ്രീ സനോജ് ജോസ്, ശ്രീമതി ശാരിക അമ്പിളി , ജോയിന്റ് സെക്രട്ടറി മാരായ ശ്രീ സുനോജ് ശ്രീനിവാസൻ, ശ്രീമതി ഡാഫിനി എൽദോസ്, ജോയിന്റ് ട്രഷറർ വരുൺ നായർ, പി. ആർ. ഓ എറിക്‌സൺ ജോസഫ്, റീജിയണൽ കോഓർഡിനേറ്റർ മാരായ ബൈജു ശ്രീനിവാസ്, ബെർവിന് ബാബു, അലൻ ജേക്കബ്, മെബി മാത്യു, റെനോൾഡ് മാനുവേൽ, അനിൽ സെബാസ്റ്റ്യൻ, ലിറ്റോ കൊരുത് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more