1 GBP = 110.84
breaking news

തിയറ്ററുകൾ നിറഞ്ഞു കവിഞ്ഞ് എമ്പുരാന്റെ പടയോട്ടം യുകെയിൽ; എൽ2 ആഘോഷമാക്കി യുകെ മലയാളികൾ

തിയറ്ററുകൾ നിറഞ്ഞു കവിഞ്ഞ് എമ്പുരാന്റെ പടയോട്ടം യുകെയിൽ; എൽ2 ആഘോഷമാക്കി യുകെ മലയാളികൾ

ലണ്ടൻ: പൃഥ്വിരാജിന്‍റെ വന്‍ വിജയം നേടിയ സംവിധാന അരങ്ങേറ്റ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം മലയാളം ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയ കാന്‍വാസിലൊരുങ്ങിയ എമ്പുരാന് യുകെയിൽ വമ്പൻ വരവേൽപ്പ്. ഇന്നലെ റിലീസായ പടത്തിന് പലയിടങ്ങളിലും ടിക്കറ്റുകൾ ലഭിക്കാത്ത സ്ഥിതിയുമുണ്ടായിരുന്നു.

ബ്രിട്ടനിൽ എല്ലാ നഗരങ്ങളിലും എമ്പുരാൻ നിറഞ്ഞോടുകയാണ്. തിരക്ക് കാരണം ഇന്നും നാളെയുമായി നിരവധി ഷോകളുമായാണ് തിയേറ്ററുകൾ പ്രേക്ഷകരെ വരവേൽക്കുന്നത്. അതേസമയം തന്നെ സോഷ്യൽ മീഡിയകളിൽ എമ്പുരാൻ കാണാൻ പോയതിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് യുകെ മലയാളികൾ. മോഹൻലാലും പൃഥ്വിരാജുമടക്കം വമ്പൻ താരനിരയിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാണച്ചിലവും ഇതിനകം തന്നെ ചർച്ചയായിരുന്നു.

എന്നാൽ ചിത്രമിറങ്ങിയ ഇന്നലെ തന്നെ എമ്പുരാനെതിരെ ഹേറ്റ് ക്യാംപെയ്‌നെ തള്ളുകയാണ് യുകെ മലയാളികൾ. സാങ്കേതിവിദ്യയിൽ മികച്ചു നിൽക്കുന്ന ചിത്രം അടിപൊളി എന്ന് തന്നെയാണ് യുകെ മലയാളികളുടെ പൊതുവായ അഭിപ്രായം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more