1 GBP = 110.86
breaking news

സിവിൽ സർവീസ് ചിലവുകൾ വെട്ടിക്കുറയ്ക്കാനുള്ള സർക്കാരിന്റെ പദ്ധതി തിരിച്ചടിയാകുമെന്ന മുന്നറിയിപ്പുമായി യൂണിയനുകൾ

സിവിൽ സർവീസ് ചിലവുകൾ വെട്ടിക്കുറയ്ക്കാനുള്ള സർക്കാരിന്റെ പദ്ധതി തിരിച്ചടിയാകുമെന്ന മുന്നറിയിപ്പുമായി യൂണിയനുകൾ

ലണ്ടൻ: ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ സർക്കാർ വകുപ്പുകളുടെ ചിലവുകൾ വെട്ടിച്ചുരുക്കി രണ്ടു ബില്യൺ പൗണ്ട് ലാഭിക്കാമെന്ന ചാൻസലർ റേച്ചൽ റീവ്സിന്റെ പദ്ധതികൾ തിരിച്ചടിയാകുമെന്ന മുന്നറിയിപ്പുമായി യൂണിയനുകൾ. തൊഴിൽ കേന്ദ്രങ്ങളിൽ നിന്ന് എച്ച്എംആർസി ഫോൺ ലൈനുകളിലേക്കുള്ള ഫ്രണ്ട്‌ലൈൻ സേവനങ്ങളെയും അഭയാർത്ഥി കുടിയേറ്റം കുറയ്ക്കാനുള്ള ശ്രമങ്ങളെയും ബാധിക്കുമെന്ന് ഒരു യൂണിയൻ പറഞ്ഞു.

വൈറ്റ്ഹാളിലുടനീളമുള്ള അഡ്മിൻ ചെലവുകളിൽ 15% കുറവ് വരുത്താൻ ചാൻസലർ പദ്ധതിയിടുന്നു. ഇത് ദശാബ്ദത്തിന്റെ അവസാനത്തോടെ പ്രതിവർഷം 2 ബില്യൺ പൗണ്ട് വരും. സിവിൽ സർവീസിൽ ഏകദേശം 10,000 തൊഴിൽ നഷ്ടങ്ങൾക്കും ഇത് കാരണമാകുമെന്ന് യൂണിയനുകൾ കുറ്റപ്പെടുത്തുന്നു.

ബുധനാഴ്ച വസന്തകാല പ്രസ്താവന നടത്താൻ ചാൻസലർ തയ്യാറെടുക്കുമ്പോൾ, റീവ്സ് തന്റെ സാമ്പത്തിക നിയമങ്ങൾക്കനുസൃതമായി കണക്കുകൾ സന്തുലിതമാക്കാൻ സമ്മർദ്ദത്തിലാണ്. അതായത് കൂടുതൽ നികുതി വർദ്ധനവ് അല്ലെങ്കിൽ ഉയർന്ന വായ്പയെടുക്കൽ ഒഴിവാക്കാൻ ചില വകുപ്പുകൾ ചെലവ് ചുരുക്കലിന് തയ്യാറാകണമെന്ന് തന്നെയാകും ചാൻസലർ വാദിക്കുക.

എന്നാൽ കൺസർവേറ്റിവ് സർക്കാർ പൊതുസേവനങ്ങൾക്ക് കഴിഞ്ഞ 15 വർഷം നൽകിയ കുറവ് ഫണ്ടിംഗ് അനന്തരഫലങ്ങൾ ഉണ്ടാക്കുമെന്ന് പബ്ലിക് ആൻഡ് കൊമേഴ്‌സ്യൽ സർവീസസ് യൂണിയൻ (PCS) മുന്നറിയിപ്പ് നൽകി.
“നികുതി അടയ്ക്കാൻ ശ്രമിക്കുമ്പോൾ ഫോണിൽ വളരെ നേരം കാത്തിരിക്കേണ്ടി വരുന്നപൊതുജനങ്ങൾ, ജോബ് സെന്ററുകളിൽ തൊഴിലന്വേഷകരെ കാണാൻ ആവശ്യത്തിന് ജീവനക്കാരില്ല, കുറ്റകൃത്യങ്ങളുടെ ഇരകൾ കോടതികളിൽ അവരുടെ കേസുകൾ കേൾക്കാൻ 2027 വരെ കാത്തിരിക്കുന്നു, കൂടാതെ അഭയാർത്ഥി സംവിധാനത്തിലെ കാലതാമസവും അധിക ഹോട്ടൽ ചെലവുകളും വലിയ തിരിച്ചടി തന്നെയാകും.” പിസിഎസിന്റെ ജനറൽ സെക്രട്ടറി ഫ്രാൻ ഹീത്കോട്ട് വ്യക്തമാക്കി.

അതേസമയം വളർച്ചയെ ലക്ഷ്യം വച്ചുള്ള തന്ത്രമാണിതെന്നും, ജനുവരിയിൽ സമ്പദ്‌വ്യവസ്ഥ വെറും 0.1% മാത്രമാണ് വളർന്നതെന്നും കൂടുതൽ നടപടികൾ ആവശ്യമാണെന്നും റീവ്സ് ഞായറാഴ്ച തന്റെ സാമ്പത്തിക പദ്ധതികളെ ന്യായീകരിച്ച് ഒരു പ്രസ്താവന ഇറക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more