1 GBP = 110.73
breaking news

2025 പ്രവർത്തനവർഷത്തെ പ്രധാന ഇവന്റുകൾ മുൻകൂട്ടി പ്രഖ്യാപിച്ച് യുക്മ സൗത്ത് വെസ്റ്റ് റീജിയൺ നവനേതൃത്വം

2025 പ്രവർത്തനവർഷത്തെ പ്രധാന ഇവന്റുകൾ മുൻകൂട്ടി പ്രഖ്യാപിച്ച് യുക്മ സൗത്ത് വെസ്റ്റ് റീജിയൺ നവനേതൃത്വം

സുജു ജോസഫ്, പിആർഒ, യുക്മ സൗത്ത് വെസ്റ്റ് റീജിയൺ

സാലിസ്ബറി: 2025 പ്രവർത്തനവർഷത്തെ പ്രധാന ഇവന്റുകൾ മുൻകൂട്ടി പ്രഖ്യാപിച്ച് യുക്മ സൗത്ത് വെസ്റ്റ് റീജിയൺ നവനേതൃത്വം. പ്രസിഡന്റ് സുനിൽ ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ മാർച്ച് 16ന് കൂടിയ ഓൺലൈൻ മീറ്റിങ്ങിലാണ് 2025 പ്രവർത്തനവർഷത്തെ പ്രധാന ഇവന്റുകൾക്ക് രൂപരേഖയുണ്ടാക്കിയത്.

പ്രസിഡന്റ് സുനിൽ ജോർജ്ജ് അധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി ജോബി തോമസ് സ്വാഗതം ആശംസിച്ചു. തുടർന്ന് അവതരിപ്പിച്ച മിനിറ്റ്സിന് ശേഷം ട്രഷറർ ബേബി വർഗ്ഗീസ് ആലുങ്കൽ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. തുടർന്ന് നടന്ന അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് സുനിൽ ജോർജ്ജ് 2025ലെ സൗത്ത് വെസ്റ്റ് റീജിയണിന്റെ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു.

2025 സൗത്ത് വെസ്റ്റ് റീജിയൺ യുക്മ നേഴ്‌സസ് ഫോറം കൂട്ടായ്‌മ എക്സിറ്റർ മലയാളി അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ എക്സിറ്ററിൽ 2025 മെയ് 24ന് നടത്തുവാനും റീജിയണൽ കായികമേള 2025 ജൂൺ 15ന് സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷന്റെ ആതിഥേയത്വത്തിൽ യോവിലിലെ ഒളിമ്പ്യാഡ് അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടത്തുവാനും തീരുമാനമായി. കഴിഞ്ഞ വർഷത്തേതിന് സമാനമായി ഇക്കുറിയും ക്രിക്കറ്റ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുക പ്ലിമത് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റി തന്നെയായിരിക്കും. 2025 ആഗസ്റ്റ് 17ന് പ്ലിമത്തിൽ നടക്കുന്ന ടൂര്ണമെന്റിനായുള്ള മുന്നൊരുക്കങ്ങൾ നടന്നു വരുന്നതായി ജോയിന്റ് സെക്രട്ടറി സാനി മൈക്കിൾ അറിയിച്ചു. കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുക ഇക്കുറിയും സാലിസ്ബറി മലയാളി അസോസിയേഷൻ തന്നെയാകും. 2025 ഒക്ടോബർ 18ന് നടക്കുന്ന കലാമേളയുടെ ഹയർ എഗ്രിമെന്റ് കോൺട്രാക്ടുകൾ സൈൻ ചെയ്യുന്ന മുറയ്ക്ക് വേദി സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിടുമെന്ന് പ്രസിഡന്റ് സുനിൽ ജോർജ്ജ് കമ്മിറ്റിയെ അറിയിച്ചു.

യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി റെയ്‌മോൾ നിധിരി, മുൻ നാഷണൽ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, നാഷണൽ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം രാജേഷ് രാജ് തുടങ്ങിയവർ നാഷണൽ എക്സിക്യു്ട്ടീവ് കമ്മിറ്റി തീരുമാനങ്ങൾ യോഗത്തെ അറിയിച്ചു. സൗത്ത് വെസ്റ്റ് റീജിയൺ മുൻ പ്രസിഡന്റ് സുജു ജോസഫ്, വൈസ് പ്രെസിഡന്റ്മാരായ ചാർളി മാത്യു, ടെസി അജി, ജോയിന്റ് സെക്രട്ടറിമാരായ സാനി മൈക്കിൾ, ശാലിനി റിജേഷ്, ജോയിന്റ് ട്രഷറർ ബിനോ ഫിലിപ്, ആർട്സ് കോർഡിനേറ്റർ ബിജോയ് പി വർഗ്ഗീസ്, യുക്മ ന്യൂസ് കോർഡിനേറ്റർ ഡിനു ഡൊമിനിക് തുടങ്ങിയവർ കമ്മിറ്റി യോഗത്തിൽ സജീവമായി പങ്കെടുത്തു സംസാരിച്ചു. ഏപ്രിൽ അഞ്ചിന് ബിർമിംഗ്ഹാമിൽ നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ലീഡേഴ്‌സ് മീറ്റിൽ മുഴുവൻ കമ്മിറ്റിയംഗങ്ങളും പങ്കെടുക്കണമെന്ന് യോഗത്തിൽ ധാരണയായി. വൈസ് പ്രസിഡന്റ് ടെസി അജി യോഗത്തിന് നന്ദി രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more