1 GBP = 110.73
breaking news

അന്തർദേശീയ മാതൃ ഭാഷാ ദിനം യുകെ പാർലിമെന്റിൽ സമുചിതമായി ആഘോഷിച്ചു

അന്തർദേശീയ മാതൃ ഭാഷാ ദിനം യുകെ പാർലിമെന്റിൽ സമുചിതമായി ആഘോഷിച്ചു

അന്താരാഷ്ട്രീയ മാതൃഭാഷാ ദിനം യുകെ പാർലിമെന്റിൽ സമുചിതമായി ആഘോഷിച്ചു. സംസ്കൃതി സെന്റർ ഫോർ കൾചറൽ എക്സലൻസ് ന്റെ നേതൃത്വത്തിൽ ബാരോനെസ്സ് ഗാർഡൻ ഓഫ് ഫ്രോഗ്നെൽ ആതിഥ്യം വഹിച്ച പരിപാടി ഹൌസ് ഓഫ് ലോർഡ്സിൽ കഴിഞ്ഞ മാർച്ച്‌ 4 നാണ് സംഘടിപ്പിക്കപ്പെട്ടത്.

മാതൃഭാഷാ ദിനത്തിന്റെ സിൽവർ ജൂബിലി ആഘോഷത്തിൽ വിവിധ ഏഷ്യൻ ഭാഷകളിലായി 25 കവിതകൾ അവതരിപ്പിച്ചു. ഇന്ത്യൻ ഭാഷകളായ ഹിന്ദി, മൈഥിലി, ഭോജ്പുരി, മലയാളം, തമിൾ, തെലുഗ്, തുളു തുടങ്ങിയ ഭാഷകളും മാലി ദ്വീപിന്റെ ഭാഷ ആയ ദ്വിവേഹി, സിംഹളീസ്, സോംഘ തുടങ്ങിയവയും കാണികൾക്ക് കൗതുകമായി.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരും സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരും ഒത്തു കൂടി നടന്ന പരിപാടിയിൽ സംസ്‌കൃതിയുടെ ഡയറക്ടർ ശ്രീമതി രാഗസുധ വിഞ്ചമുരി അധ്യക്ഷം വഹിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more