1 GBP = 109.83
breaking news

ഓൾഡ്ഹാം മലയാളി ടിബിൻ രാജുവിന്റെ മാതാവ് ഷോപ്പിങ്ങിനിടെ കുഴഞ്ഞുവീണ് മരിച്ചു.

ഓൾഡ്ഹാം മലയാളി ടിബിൻ രാജുവിന്റെ മാതാവ് ഷോപ്പിങ്ങിനിടെ കുഴഞ്ഞുവീണ് മരിച്ചു.

കോട്ടയം മണർകാട് മാലം കല്ലടയിൽ ശ്രി. രാജുവിന്റെ ഭാര്യ ജാൻസി രാജു (60), വിസിറ്റിംഗ് വിസയിൽ വന്നിട്ട് 15 ദിവസം മാത്രമേ ആയുള്ളൂ. മകനോടും കുടുംബത്തോടുമൊപ്പം ഓൾഡ്ഹാം സിറ്റി സെന്ററിൽ ഷോപ്പിഗിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ റോയൽ ഓൾഡ്ഹാം ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മരണ വിവരമറിഞ്ഞ ഉടൻ തന്നെ യുക്മ നോർത്ത് വെസ്റ്റ്‌ റീജിയൺ പ്രസിഡന്റ്‌ ഷാജി വരാക്കുടിയും ഓൾഡ്‌ഹാം മലയാളി അസോസിയേഷൻ ഭാരവാഹികളും അടക്കം നിരവധി മലയാളികൾ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. മാതാവിന്റെ അപ്രതീക്ഷിത വേർപാടിന്റെ ആഘാതത്തിൽ കഴിയുന്ന കുടുംബത്തിന് വേണ്ട എല്ലാ സഹായങ്ങളും ഓൾഡ്ഹാമിലെ മലയാളി സമൂഹം ഉറപ്പ് നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.

ജാൻസി രാജുവിന്റെ നിര്യാണത്തിൽ യുക്മ ദേശീയ ഭാരവാഹികളായ അഡ്വ.എബി സെബാസ്റ്റ്യൻ, ജയകുമാർ നായർ, ഷീജോ വർഗീസ്, കുര്യൻ ജോർജ്, അലക്സ് വർഗീസ്, റീജിയണൽ ഭാരവാഹികളായ ബിജു പീറ്റർ, ഷാജി വരാക്കുടി, സനോജ് വർഗീസ്, ഷാരോൺ ജോസഫ്, ഓൾഡ്‌ഹാം മലയാളി അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം അറിയിച്ചു. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more