1 GBP = 106.98
breaking news
- വയനാട് എംപിയായി പ്രിയങ്കാ ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
- ആന എഴുന്നള്ളിപ്പിൽ കോടതി മാർഗ നിർദ്ദേശങ്ങൾ പ്രായോഗികമല്ല, ഉന്നതതലയോഗം ചേരും; മന്ത്രി കെ രാജൻ
- ബാലവേലയ്ക്ക് കൊണ്ടുവന്ന 14 കാരനെ വഴിയിൽ ഉപേക്ഷിച്ച് മലയാളി മുങ്ങി; സംഭവം തിരുവല്ലയിൽ
- കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1059 കോടി രൂപ അനുവദിച്ച് കേന്ദ്രം
- ഇസ്രായേൽ-ലബനാൻ വെടിനിർത്തൽ പ്രാബല്യത്തിൽ
- തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞെന്ന മൊഴി പ്രതിയെ രക്ഷിക്കാന്‍; സിബിഐ അന്വേഷണത്തിനായുള്ള ഹര്‍ജിയില്‍ കളക്ടര്‍ക്കെതിരെ ആരോപണം
- പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; കെ.എ.പി 4 ബറ്റാലിയനിൽ ഉദ്യോഗസ്ഥരെ കഠിന പരിശീലനത്തിനയക്കും
UK NEWS
Latest Updates
- വയനാട് എംപിയായി പ്രിയങ്കാ ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും പ്രിയങ്ക ഗാന്ധി ലോക്സഭ അംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 30, ഡിസംബർ 1 തീയതികളിൽ മണ്ഡലത്തിൽ പര്യടനം നടത്തും. രാഹുൽ ഗാന്ധിയും ഒപ്പമുണ്ടാകും. ഷിംലയിൽനിന്നു മടങ്ങിയെത്തിയ അമ്മ സോണിയ ഗാന്ധിയും സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകും.മ ഹാരാഷ്ട്രയിലെ നന്ദേഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രവീന്ദ്ര വസന്തറാവു ചവാനും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അതേസമയം പാർലമെന്റിലെ പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം കോൺഗ്രസിന് പുത്തൻ ഉണർവ് നൽകും.കന്നിയങ്കത്തില്‍ വയനാട്ടില്‍ നിന്ന് ജയിച്ചെത്തിയ പ്രിയങ്ക, മണ്ഡലത്തിലെ ജനകീയ വിഷയങ്ങളിൽ എത്രമാത്രം ഇടപെടുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്
- ആന എഴുന്നള്ളിപ്പിൽ കോടതി മാർഗ നിർദ്ദേശങ്ങൾ പ്രായോഗികമല്ല, ഉന്നതതലയോഗം ചേരും; മന്ത്രി കെ രാജൻ ആന എഴുന്നള്ളിപ്പ് വിഷയത്തിലെ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. നിയമനിർമ്മാണമോ പരിപാലന ചട്ടത്തിൽ ഭേദഗതിയെ കൊണ്ടുവരാനാണ് നിലവിൽ സർക്കാർ ആലോചന. പൂരം നടത്തിപ്പിൽ കോടതി മാർഗ നിർദ്ദേശങ്ങൾ പ്രായോഗികമല്ല.ഇക്കാര്യത്തിൽ കോടതി നടത്തിയ നിരീക്ഷണങ്ങളോട് യോജിക്കാൻ ആവില്ലെന്നും മന്ത്രി പ്രതികരിച്ചു. “ആന ഉടമകൾക്ക് പറയാനുള്ള കാര്യങ്ങൾ കോടതി കേട്ടില്ല. പാരമ്പര്യവും പ്രൗഡ ഗംഭീരവുമായ ആഘോഷങ്ങളും ഉത്സവങ്ങളും ആണ് നടക്കുന്നത്. വിഷയത്തിൽ ഗൗരവമായ സമീപനം വേണമെന്നാണ് സർക്കാർ നിലപാട്. ചട്ട
- ബാലവേലയ്ക്ക് കൊണ്ടുവന്ന 14 കാരനെ വഴിയിൽ ഉപേക്ഷിച്ച് മലയാളി മുങ്ങി; സംഭവം തിരുവല്ലയിൽ പത്തനംതിട്ട തിരുവല്ലയിൽ ബാലവേലയ്ക്ക് കൊണ്ടുവന്ന പതിനാലുകാരനെ വഴിയിൽ ഉപേക്ഷിച്ച് മലയാളി മുങ്ങിയെന്ന് പരാതി. ഹൈദരാബാദിൽ ജോലിയെടുത്ത പണം ചോദിച്ചപ്പോൾ തിരുവല്ലയിൽ ഇറക്കിവിടുകയായിരുന്നു എന്നാണ് കുട്ടിയുടെ മൊഴി. പതിനാലുകാരനെ ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് കൈമാറി. ഹൈദരാബാദ് സ്വദേശിയായ പതിനാലുകാരനെയാണ് കേരളത്തിലേക്ക് കൊണ്ടുവന്നത്.ആർപിഎഫ് ആണ് റെയിൽവേ സ്റ്റേഷനിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കേരളത്തിലേക്ക് കൊണ്ടുവന്ന മലയാളിക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട് -അച്ഛനും അമ്മയും മരിച്ചുപോയെന്നാണ് 14 കാരൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയിരിക്കുന്നത് -വിജയവാഡയിലെ ചൈൽഡ്
- കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1059 കോടി രൂപ അനുവദിച്ച് കേന്ദ്രം കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1059 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ . 50 ത് വർഷത്തേക്കുള്ള പലിശരഹിത വായ്പയായിട്ടാണ് തുക അനുവദിച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ ഉൾപ്പെടെയുള്ളവയ്ക്കയാണ് തുക അനുവദിച്ചത്. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് മാത്രം 795 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. കേരളം നേരത്തെ ആവശ്യപ്പെട്ട പ്രകാരമുള്ള തുകയാണ് ഇപ്പോൾ കേന്ദ്രം അനുവദിച്ചത്. കേരളത്തിന്റെ ഡൽഹിയിലെ പ്രതിനിധി കെ വി തോമസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 2024 -2025 സാമ്പത്തിക വർഷത്തേക്കാണ്
- മാധ്യമങ്ങൾ പിണറായി സർക്കാരിന്റെ ബിനാമികളോ?: ഓ ഐ സി സി (യു കെ) സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ച നവംബർ 30 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് റോമി കുര്യാക്കോസ് യു കെ: ‘മാധ്യമങ്ങൾ പിണറായി സർക്കാരിന്റെ ബിനാമികളോ?’ എന്ന വിഷയത്തിൽ യു കെയിൽ ചർച്ച സംഘടിപ്പിക്കുന്നു. കോൺഗ്രസ് പാർട്ടിയെ ഇകഴ്ത്തിയും നേതാക്കന്മാരെ അപകീർത്തിപ്പെടുത്തി ക്കൊണ്ടും മുഖ്യധാര മാധ്യമങ്ങൾ അടക്കം നടത്തുന്ന മാധ്യമ പൊള്ളത്തരം തുറന്നു കാട്ടുക, ആസ്വാദരുടെ മുന്നിൽ പുകമറ സൃഷ്ടിച്ചുകൊണ്ട് വസ്തുതകൾ വികലമാക്കി അവതരിപ്പിക്കുന്ന തെറ്റായ മാധ്യമധർമ്മം എടുത്തു കാട്ടുക എന്നീ ഉദ്ദേശ്യ ലക്ഷ്യങ്ങളോടെ ഓ ഐ സി സി (യു കെ) ആണ് ആഭിമുഖ്യത്തിലാണ് ചർച്ചക്ക് കളമൊരുക്കുന്നത്. കോൺഗ്രസ് പാർട്ടിക്ക് വേണ്ടി