പതിനേഴാമത് യുക്മ ലൈഫ് ലൈൻ പ്രൊട്ടക്ട് – കാർഗോ ഫോഴ്‌സ് ദേശീയ കലാമേള നവംബർ 07 ന് ചെൽറ്റൻഹാമിൽ; വിപുലമായ സംഘാടകസമിതിയ്ക്ക് രൂപം നൽകി യുക്മ ദേശീയ നേതൃത്വം.
Nov 06, 2026
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
നവംബർ 07 ന് ചെൽറ്റൻഹാമിൽ വച്ച് നടക്കുന്ന പതിനേഴാമത് യുക്മ ലൈഫ് ലൈൻ പ്രൊട്ടക്ട് – കാർഗോ ഫോഴ്‌സ് ദേശീയ കലാമേളയുടെ തയ്യാറെടുപ്പുകൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ദേശീയ കലാമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി യുക്‌മ ദേശീയ സമിതി വിപുലമായ സംഘാടകസമിതി പ്രഖ്യാപിച്ചു. സമയ ബന്ധിതമായും കുറ്റമറ്റ രീതിയിലും ഏഴ് റീജിയണുകളിൽ കലാമേളകൾ വിജയകരമായി സംഘടിപ്പിച്ചതിൻ്റെ ആത്‌മവിശ്വാസത്തിലാണ് യുക്മ ദേശീയ, റീജിയണൽ നേതൃത്വങ്ങൾ. റീജിയണൽ കലാമേളകളിൽ മത്സരാർത്ഥികളുടെയും കാണികളുടെയും എണ്ണത്തിലുണ്ടായ അഭൂതപൂർവ്വമായ വർദ്ധന ദേശീയ കലാമേളയിലും പ്രതിഫലിക്കുമെന്ന വിശ്വാസത്തിലാണ് യുക്മ ദേശീയ സമിതി കലാമേളയുടെ ഒരുക്കങ്ങൾ നടത്തി വരുന്നത്.
പ്രവാസ മലയാള ലോകത്തെ ഏറ്റവും വലിയ കലാമാമാങ്കമായ പതിനേഴാമത് യുക്മ ദേശീയ കലാമേള കേരള സാംസ്‌കാരിക, ടൂറിസം, സിനിമ വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട പി.സി. വിഷ്ണുനാഥ് ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ബ്രിട്ടൻ ഗോട്ട് ടാലൻ്റിലൂടെയും നിരവധി സംഗീത പരിപാടികളിലൂടെയും ഏറെ പ്രശസ്തയായ സൗപർണ്ണിക നായർ ചടങ്ങിൽ സെലിബ്രിറ്റി ഗസ്റ്റായി പങ്കെടുക്കും.
ഗ്ളോസ്റ്റർഷയറിലെ പ്രസിദ്ധമായ കോട്‌സ്വേൾഡിനോട് ചേർന്ന് കിടക്കുന്ന ചെൽറ്റൻഹാമിലാണ് ഇക്കുറിയും യുക്മ ദേശീയ കലാമേളയ്ക്ക് വേദികൾ ഒരുങ്ങുന്നത്. ബ്രിട്ടനിലെ കുതിരപ്പന്തയങ്ങളുടെ ഈറ്റില്ലമായ ചെൽറ്റൻഹാമിലെ പ്രശസ്തമായ ക്ളീവ് സ്‌കൂളിലെ സലിംകുമാർ നഗറിലാണ് പതിനേഴാമത് യുക്‌മ കലാമേളയ്ക്ക് തിരി തെളിയുന്നത്. ദേശീയ കലാമേളയുടെ വിജയത്തിനായി ദേശീയ, റീജിയണൽ ഭാരവാഹികളും അംഗ അസ്സോസ്സിയേഷൻ ഭാരവാഹികളും യുക്മ സ്‌നേഹികളും അടങ്ങുന്ന സംഘാടകരുടെ വലിയൊരു നിര സമയബന്ധിതമായി പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണ്. ദേശീയ കലാമേളയുടെ സുഗമമായ നടത്തിപ്പിനായി താഴെ പറയുന്ന വിപുലമായ സംഘാടക സമിതിയെ യുക്മ ദേശീയ സമിതി പ്രഖ്യാപിച്ചു.
പതിനേഴാമത് യുക്മ ദേശീയ കലാമേള 2026 ഓർഗനൈസിംഗ് കമ്മിറ്റി:-
ചെയർമാൻ: അഡ്വ. എബി സെബാസ്റ്റ്യൻ
ചീഫ് കോർഡിനേറ്റർ: ജയകുമാർ നായർ
ജനറൽ കൺവീനർ: വർഗ്ഗീസ് ഡാനിയൽ
ഇവൻ്റ് കോർഡിനേറ്റർ: ഡോ. ബിജു പെരിങ്ങത്തറ
ഫിനാൻസ് കൺട്രോൾ: ഷീജോ വർഗ്ഗീസ്, പീറ്റർ താണോലിൽ
വൈസ് ചെയർമാൻ: സ്മിത തോട്ടം, സുനിൽ ജോർജ്ജ്, രാജേഷ് രാജ്
കുര്യൻ ജോർജ്ജ്, ബൈജു തോമസ്, സനോജ് വർഗ്ഗീസ്, തേജു മാത്യൂസ്, രാജീവ് സി.പി
ഓർഗനൈസേർസ്:
മനോജ് കുമാർ പിള്ള, അലക്‌സ് വർഗ്ഗീസ്, ഡിക്സ് ജോർജജ്, ടിറ്റോ തോമസ്, ഷാജി തോമസ്
പബ്ളിസിറ്റി & മീഡിയ മാനേജ്മെൻ്റ്:
സുജു ജോസഫ്, ജഗ്ഗി ജോസഫ്, ഷൈമോൻ തോട്ടുങ്കൽ, അനീഷ് ജോൺ
കൺവീനേഴ്‌സ്:
ബിജു പീറ്റർ, ജോർജജ് തോമസ്, സുരേന്ദ്രൻ ആരക്കോട്ട്, ജയ്സൺ ചാക്കോച്ചൻ, ജോസ് വർഗ്ഗീസ്, ബെന്നി അഗസ്റ്റിൻ, ജോബിൻ ജോർജ്ജ്, അഡ്വ. ജോബി പുതുക്കുളങ്ങര, ഷാജി തോമസ് വരാക്കുടി, അമ്പിളി സെബാസ്റ്റ്യൻ, ജിപ്സൺ തോമസ്, ജോഷി തോമസ്
റിസപ്ഷൻ കമ്മിറ്റി:
ലിറ്റി ജിജോ, ലീനുമോൾ ചാക്കോ, ഷൈലി ബിജോയ് തോമസ്, സരിക അമ്പിളി, സെലീന സജീവ്, സിൽവി ജോസ്, ഡോ. ശീതൾ മാർക്ക്, ഡോ. അൻജു ഡാനിയൽ, ആതിര മജ്നു, അശ്വതി രാഘവൻ, ഡാഫിനി എൽദോസ്, മെബി മാത്യു, എലിസബത്ത് മത്തായി, ബെറ്റി തോമസ്, റിനി വർഗ്ഗീസ്, ആഷ ജോബിൻ, സോന ജോസ്
സോഫ്റ്റ് വെയർ: ജോസ് പി.എം. (ജെ.എം.പി സോഫ്റ്റ് വെയർ)
അവാർഡ് കമ്മിറ്റി:
അബ്രാഹം പൊന്നുംപുരയിടം, സാജൻ സത്യൻ, ജാക്സൺ തോമസ്, ബിനോ ആൻ്റണി, പോൾ ജോസഫ്, ബേബി വർഗ്ഗീസ്, എറിക്സൺ ജോസഫ്, ബിജോയ് പി വർഗ്ഗീസ്, ടോംബിൽ കണ്ണത്ത്, അപ്പച്ചൻ കണ്ണഞ്ചിറ, ജോസഫ് മാത്യു, രാജപ്പൻ വർഗ്ഗീസ്, ജോസ് കെ ആന്റണി, ഡിനു ഡൊമിനിക്ക്, കുര്യച്ചൻ സെബാസ്റ്റ്യൻ
ഡോ. ജ്യോതിഷ് ഗോവിന്ദൻ (ടീം ലീഡർ), ഡോ. ചന്ദർ ഉദയരാജു, ഡോ. മായ ബിജു, ഡോ. സുരേഷ് മേനോൻ, ഡോ. പ്രിയ മേനോൻ, ഡോ. ബീന അബ്ദുൾ, സോണിയ ലൂബി, റെനോൾഡ് മാനുവൽ, ഷൈനി ബിജോയ്, ഐസക്ക് കുരുവിള, റോസ്മി ജോബി
പതിനേഴാമത് യുക്മ ലൈഫ് ലൈൻ പ്രൊട്ടക്ട് – കാർഗോ ഫോഴ്‌സ് ദേശീയ കലാമേള നടക്കുന്ന ചെൽറ്റൻഹാമിലെ സലിംകുമാർ നഗറിലേക്ക് കലാസ്‌നേഹികളായ മുഴുവൻ യുകെ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ദേശീയ കലാമേള ജനറൽ കൺവീനർ വർഗ്ഗീസ് ഡാനിയൽ എന്നിവർ അറിയിച്ചു.
ഐ.എൽ.ആർ പോരാട്ടത്തിൽ യുക്മയുടെ ഇടപെടലിന് നിർണായക നേട്ടം; കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ കാലാവധി തുടരും; ഒന്നര ലക്ഷത്തോളം കെയർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം; യുക്മയുടെ ദേശീയതല ക്യാംപെയ്ൻ ഫലം കണ്ടുതുടങ്ങുന്നു /
ഐ എൽ ആർ അവകാശങ്ങൾ സംരക്ഷിക്കാൻ യുക്മ നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണയുമായി റെഡ്ഹിൽ മലയാളി അസോസിയേഷനും; റെയ്ഗേറ്റ്, ഹോർലി, ഡോർകിംഗ് എംപിമാർക്ക് നിവേദനം നൽകി /
യുക്മ സാംസ്‌കാരിക വേദി ‘സൃഷ്ടിലയ 2026’ സാഹിത്യപുരസ്കാരത്തിന് രചനകൾ ക്ഷണിക്കുന്നു. ഉപന്യാസം, കവിത, ചെറുകഥ എന്നിവയിൽ മത്സരങ്ങൾ. രചനകൾ അയക്കേണ്ട അവസാന ദിവസം ഒക്ടോബർ 25, ഞായർ. /
click on malayalam character to switch languages