1 GBP = 112.00
breaking news
- സിദ്ദിഖിന്റെ ഒളിസ്ഥലം കണ്ടെത്തി; ഉടന്‍ അറസ്റ്റ്
- ബലാത്സംഗക്കേസില്‍ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി
- നെഹ്റുവിനോട് പോലും തന്റെ അതൃപ്തി പറയാന്‍ മടിച്ചിട്ടില്ലാത്ത മനുഷ്യന്; ഓണ്‍സ്ക്രീനിലേയും ഓഫ്സ്ക്രീനിലേയും കരുത്തന്; തിലകന് വിടവാങ്ങിയിട്ട് 12 വര്‍ഷം
- എവര്‍ട്ടണന് ഇനി അമേരിക്കന്‍ മുതലാളി; ക്ലബ്ബ് ഏറ്റെടുക്കുന്നത് ഫ്രീഡ്കിന് ഗ്രൂപ്പ്
- അജിത് കുമാറിനെതിരെ വീണ്ടും വിമര്‍ശനവുമായി ജനയുഗം, മുഖ്യമന്ത്രി ഇരപിടിയന്മാര്ക്ക് ഒപ്പമെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതം
- ലെബനനിലെ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 492 പേര് മരിച്ചു; മരിച്ചവരില്‍ 35 പേര് കുഞ്ഞുങ്ങള്‍
- സിദ്ദിഖിന് തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
UK NEWS
Latest Updates
- സിദ്ദിഖിന്റെ ഒളിസ്ഥലം കണ്ടെത്തി; ഉടന്‍ അറസ്റ്റ് ബലാത്സംഗക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ നടന് സിദ്ദിഖ് ഒളിവില്‍ പോയ സ്ഥലം പൊലീസ് കണ്ടെത്തിയതായി സൂചന. ഒരു ഹോട്ടലിലാണ് സിദ്ദിഖ് ഉള്ളതെന്നും അന്വേഷണ സംഘം അവിടേക്ക് പുറപ്പെട്ട് കഴിഞ്ഞെന്നുമാണ് വിവരം. സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ മറ്റ് നിയമതടസങ്ങള്‍ ഇല്ലെന്നും അറസ്റ്റ് ചെയ്യാമെന്നും ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് മേധാവി കൊച്ചി പൊലീസിന് നിര്‍ദേശം നല്കിയ പശ്ചാത്തലത്തില്‍ അതിവേഗം അറസ്റ്റ് രേഖപ്പെടുത്താനാണ് സാധ്യത. സിദ്ദിഖ് അപ്പീലുമായി സുപ്രിംകോടതിയെ സമീപിക്കുന്നതിന് മുന്‍പ് അറസ്റ്റ് ചെയ്യാനാണ് പൊലീസ് തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നത്
- ബലാത്സംഗക്കേസില്‍ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി ബലാത്സംഗക്കേസില്‍ എം മുകേഷ് എംഎല്‍എ അറസ്റ്റില്‍. പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരായിരുന്നു. ചോദ്യം ചെയ്യലിന് ഒടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വൈദ്യപരിശോധനയ്ക്കായി മുകേഷിനെ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയി. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ നടപടിക്രമം പൂര്‍ത്തിയാക്കി പൊലീസ് വിട്ടയക്കും
- നെഹ്റുവിനോട് പോലും തന്റെ അതൃപ്തി പറയാന്‍ മടിച്ചിട്ടില്ലാത്ത മനുഷ്യന്; ഓണ്‍സ്ക്രീനിലേയും ഓഫ്സ്ക്രീനിലേയും കരുത്തന്; തിലകന് വിടവാങ്ങിയിട്ട് 12 വര്‍ഷം സ്വാഭാവിക അഭിനയത്തിലൂടെ മലയാളിയുടെ പ്രിയങ്കരനായി മാറിയ തിലകന്റെ ഓര്മ ദിവസമാണിന്ന്. തിലകന് നമ്മെ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് 12 വര്‍ഷം തികഞ്ഞെങ്കിലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷമുള്ള ചര്‍ച്ചകളില്‍ പോലും തിലകന്റെ വാക്കുകള്‍ ഇന്നും സജീവ ചര്‍ച്ചയാകുകയാണ്. സൈനിക ജീവിത കാലത്ത് തന്റെ കാല് മുറിക്കാന്‍ ഉത്തരവിട്ടതിനെതിരെ പ്രധാനമന്ത്രി നെഹ്രുവിനോട് തുറന്നു പറഞ്ഞ് പ്രതിഷേധിച്ചിട്ടുണ്ട്, തിലകന്. ആരെയും കൂസാത്ത എന്തും തുറന്നു പറയുന്ന സിനിമയിലും ജീവിതത്തിലും ഒരുപോലെ ചങ്കൂറ്റം കാണിച്ച മനുഷ്യന്. വിശേഷിപ്പിക്കാന്‍ വാക്കുകള്‍ മതിയാകാതെ വരുന്ന
- എവര്‍ട്ടണന് ഇനി അമേരിക്കന്‍ മുതലാളി; ക്ലബ്ബ് ഏറ്റെടുക്കുന്നത് ഫ്രീഡ്കിന് ഗ്രൂപ്പ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖ ക്ലബായ എവര്‍ട്ടനെ ഏറ്റെടുക്കാനൊരുങ്ങി യു.എസിലെ വ്യവസായി ഡാന്‍ ഫ്രീഡ്കിന്. ഇദ്ദേഹം ചെയര്‍മാനായ ബിസിനസ് ഗ്രൂപ്പ് അടുത്ത ദിവസം തന്നെ ഇത് സംബന്ധിച്ച അന്തിമ കരാറില്‍ ഒപ്പ് വെക്കും. നിലവിലെ ഉടമ ഫര്‍ഹാദ് മോഷിരിയുടെ 94.1% നിയന്ത്രിത ഓഹരികളായിരിക്കും ഫ്രീഡ്കിന് ഗ്രൂപ്പ് ഏറ്റെടുക്കുകയെന്ന് ക്ലബ് അധികൃതര്‍ തിങ്കളാഴ്ച അറിയിച്ചിരുന്നു. ടെക്സസ് ആസ്ഥാനമായുള്ള ഡാന്‍ ഫ്രീഡ്കിന്റെ സ്ഥാപനം ഓട്ടോമോട്ടീവ്, വിനോദം, ഹോസ്പിറ്റാലിറ്റി, സ്പോര്‍ട്സ് എന്നിവയില്‍ നിക്ഷേപം നടത്തിവരികയാണ്. സീരി എ ക്ലബ് ആയ റോമയുടെ
- അജിത് കുമാറിനെതിരെ വീണ്ടും വിമര്‍ശനവുമായി ജനയുഗം, മുഖ്യമന്ത്രി ഇരപിടിയന്മാര്ക്ക് ഒപ്പമെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതം എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വീണ്ടും വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം. റിപ്പോര്‍ട്ട് സമയബന്ധിതമായി സമര്‍പ്പിക്കാതിരുന്നതില്‍ ബോധപൂര്‍വ്വമായ ശ്രമം നടന്നു എന്ന് സംശയമെന്നും എഡിജിപി സംഭവവികാസങ്ങളില്‍ ഇടപെടാതിരുന്നതില്‍ ദുരൂഹതയെന്നും ജനയുഗം പത്രത്തില്‍ വന്ന ലേഖനത്തില്‍ പറയുന്നു. എഡിജിപി – ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ഇരപിടിയന്മാര്ക്ക് ഒപ്പമെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതത്തിലും ലേഖനമുണ്ട്. പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ സിപിഐ നിലപാട് കടുപ്പിക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് ആശയക്കുഴപ്പങ്ങള്‍ക്ക് വഴി വക്കുന്നെന്ന തലക്കെട്ടിലാണ് രൂക്ഷ വിമര്‍ശനം. ക്രമസമാധാന ചുമതലയുള്ള എഡിജിപി