1 GBP = 110.12
breaking news
- ബിസ്റ്റോളിൽ മരണമടഞ്ഞ ടി എസ് സതീശന്റെ സംസ്കാര ചടങ്ങുകൾ ഒക്ടോബർ ഒൻപതിന്; ശനിയാഴ്ച പൊതുദർശനം
- ഹസൻ നസ്റല്ല കൊല്ലപ്പെട്ടത് ഇസ്രയേലുമായി വെടിനിർത്തലിന് സമ്മതിച്ചതിന് തൊട്ട് പിന്നാലെ എന്ന് വെളിപ്പെടുത്തൽ
- ‘അന്ന ആത്മവിശ്വാസമുള്ള കുട്ടി,മന്ത്രി ഇങ്ങനെ പ്രതികരിക്കാൻ പാടില്ലായിരുന്നു’; അന്നയുടെ അച്ഛൻ സിബി ജോസഫ്
- തൃശൂർ പൂരം കലക്കൽ; ത്രിതല അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം
- കുംഭമേളയ്ക്ക് എത്തുക 50 കോടിപേർ, 992 പ്രത്യേക ട്രെയിനുകൾ; അടിസ്ഥാനസൗകര്യങ്ങൾക്കായി 933 കോടി രൂപ
- വീസ തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം; നോര്‍ക്ക
- ‘ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കും, പുനരധിവാസത്തിന് മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കും’; പ്രഖ്യാപനവുമായി മുഖ്യമന്ത്രി
UK NEWS
Latest Updates
- ഹസൻ നസ്റല്ല കൊല്ലപ്പെട്ടത് ഇസ്രയേലുമായി വെടിനിർത്തലിന് സമ്മതിച്ചതിന് തൊട്ട് പിന്നാലെ എന്ന് വെളിപ്പെടുത്തൽ ഹിസ്ബുള്ളയുടെ ഉന്നത നേതാവ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടത് ഇസ്രയേലുമായി വെടിനിർത്തലിന് സമ്മതിച്ചതിന് തൊട്ട് പിന്നാലെയാണെന്ന് ലെബനൻ വിദേശകാര്യ മന്ത്രി അബ്ദുല്ല ബൗ ഹബീബിന്റെ വെളിപ്പെടുത്തൽ. സിഎൻഎൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ”അദ്ദേഹം സമ്മതിച്ചു, സമ്മതിച്ചു. ഹിസ്ബുള്ളയുമായി കൂടിയാലോചിച്ച ശേഷമാണ് ലെബനൻ വെടിനിർത്തലിന് പൂർണ സമ്മതം നൽകിയത്, ഇത് അമേരിക്കൻ, ഫ്രഞ്ച് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇസ്രയേലിൻ്റെ ബെഞ്ചമിൻ നെതന്യാഹുവും വെടിനിർത്തൽ നിർദ്ദേശം അംഗീകരിച്ചിരുന്നു” ലെബനീസ് ഹൗസ് സ്പീക്കർ മിസ്റ്റർ നബിഹ് ബെറി ഹിസ്ബുള്ളയുമായി കൂടിയാലോചിച്ചതിന്
- ‘അന്ന ആത്മവിശ്വാസമുള്ള കുട്ടി,മന്ത്രി ഇങ്ങനെ പ്രതികരിക്കാൻ പാടില്ലായിരുന്നു’; അന്നയുടെ അച്ഛൻ സിബി ജോസഫ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ്റെ പരാമർശത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് അന്ന സെബാസ്റ്റിൻറെ അച്ഛൻ സിബി ജോസഫ്. ഒരു മന്ത്രി ഇങ്ങനെ പ്രതികരിക്കാൻ പാടില്ലായിരുന്നു. അന്ന ആത്മവിശ്വാസമുള്ള കുട്ടിയാണ് അതുകൊണ്ടല്ലേ അവൾ ജോലി നേടിയത്, ആർക്കും എന്തും പറയാമല്ലോ സിബി ജോസഫ് പറഞ്ഞു. അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ വിചിത്രമായ പരാമർശമായിരുന്നു നിർമല സീതാരാമൻ നടത്തിയത്. വീടുകളില്‍ നിന്ന് സമ്മര്‍ദത്തെ എങ്ങനെ നേരിടണമെന്ന് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കണമെന്നും ദൈവത്തെ ആശ്രയിച്ചാല്‍ മാത്രമെ സമ്മര്‍ദത്തെ നേരിടാന്‍ പറ്റുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. ചെന്നൈയിലെ
- തൃശൂർ പൂരം കലക്കൽ; ത്രിതല അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം തൃശൂർ പൂരം കലക്കൽ വിവാദത്തിൽ ത്രിതല അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സിപിഐ സമ്മർദ്ദം ശക്തമാക്കിയതിനു പിന്നാലെയാണ് തീരുമാനം. അതേസമയം എഡിജിപി എംആർ അജിത്കുമാറിനെ മാറ്റുന്ന കാര്യത്തിൽ തീരുമാനം എടുത്തില്ല. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത്കുമാർ സമർപ്പിച്ച റിപ്പോർട്ട് നേരത്തെ ആഭ്യന്തര സെക്രട്ടറി തള്ളിയിരുന്നു. എഡിജിപിക്കെതിരായ വീഴ്ചകൾ അന്വേഷണം സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നടക്കും. പൂരം അട്ടിമറിയിലെ ഗൂഢാലോചന ക്രൈം ബ്രാഞ്ച് മേധാവി അന്വേഷിക്കും. ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നുള്ളത്
- കുംഭമേളയ്ക്ക് എത്തുക 50 കോടിപേർ, 992 പ്രത്യേക ട്രെയിനുകൾ; അടിസ്ഥാനസൗകര്യങ്ങൾക്കായി 933 കോടി രൂപ കുംഭമേളയ്ക്കായി സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ . അടുത്ത വർഷം ജനുവരിയിൽ പ്രയാഗ്രാജിലാണ് മഹാ കുംഭമേള നടക്കുക . ഈ അവസരത്തിൽ രാജ്യത്തുടനീളം 992 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും.2025 ജനുവരി 12 മുതൽ ആരംഭിക്കുന്ന കുംഭമേളയിൽ 50 കോടി ഭക്തർ പങ്കെടുക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. 2025-ൽ യുപിയിലെ പ്രയാഗ്രാജിൽ നടക്കുന്ന കുംഭമേളയിൽ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ആളുകൾ എത്തും, അത്തരമൊരു സാഹചര്യത്തിലാണ് കൂടുതൽ ട്രെയിൻ സർവീസുകൾ നടത്തുന്നത്. അടിസ്ഥാന സൗകര്യവികസനത്തിനും മറ്റ് സൗകര്യങ്ങൾക്കുമായി
- വീസ തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം; നോര്‍ക്ക വീസ തട്ടിപ്പുകള്‍ക്കെതിരേ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി അറിയിച്ചു. സന്ദര്‍ശക വീസയില്‍ വിദേശരാജ്യത്ത് എത്തുന്നവര്‍ക്ക് ജോലി ലഭിക്കാന്‍ അവസരമൊരുക്കുമെന്ന നിലയില്‍ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കില്‍ അത് തട്ടിപ്പാണെന്ന് തിരിച്ചറിയണം. സന്ദര്‍ശക വീസയെന്നത് രാജ്യം സന്ദര്‍ശിക്കുന്നതിനുള്ള അനുമതി മാത്രമാണ്. അത് ജോലിക്കായുള്ള അനുമതിയല്ലെന്ന തിരിച്ചറിവു വേണം. സന്ദര്‍ശക വീസയില്‍ ജോലി ലഭിക്കുമെന്ന് റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ വാഗ്ദാനം ചെയ്താല്‍ അതു തെറ്റാണ്. ഒരു രാജ്യവും സന്ദര്‍ശക വീസയില്‍ ജോലി അനുവദിക്കില്ല