1 GBP = 111.21
breaking news
- ഒടുവില്‍ ബൂട്ടഴിച്ച് സൂപ്പര്‍ താരം ആന്ദ്രേ ഇനിയസ്റ്റ; വിരമിക്കല്‍ പ്രഖ്യാപനം 40-ാം വയസ്സില്‍
- മത്സരരംഗത്തേക്ക് ഇല്ല, അവസാന ശ്വാസം വരെ രാഷ്ട്രീയ പ്രവർത്തനം തുടരും; കെ ടി ജലീൽ
- തായ്ലൻഡിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു, 11 ആൺകുട്ടികളുടേയും 7പെൺകുട്ടികളുടേയും മൃതദേഹങ്ങൾ കണ്ടെത്തി
- ഷിഗെരു ഇഷിബ ജപ്പാൻ പ്രധാനമന്ത്രിയായി ചുമതലയേറ്റു
- പൂനെയിൽ ഹെലികോപ്റ്റർ അപകടം; മരിച്ചവരിൽ മലയാളി പൈലറ്റും
- എസ്എടി ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയ സംഭവം; വീഴ്ച കണ്ടെത്തിയിട്ടും ഉന്നത ഉദ്യോഗസ്ഥനെ സംരക്ഷിച്ച് സർക്കാർ
- ഇറാന് രഹസ്യ വിഭാഗത്തിന്റെ തലവന്‍ ഇസ്രയേല്‍ ചാരൻ; വെളിപ്പെടുത്തലുമായി അഹമ്മദി നെജാദ്
UK NEWS
Latest Updates
- ഗാന്ധി ജയന്തി ദിനത്തിൽ തെരുവ് ശുചീകരണം നടത്തി ഒ ഐ സി സി (യു കെ); ബോൾട്ടൻ കൗൺസിലുമായി ചേർന്നുള്ള പ്രവർത്തനങ്ങൾക്ക് മാഞ്ചസ്റ്റർ റീജിയൻ നേതൃത്വം നൽകി; ഒപ്പം ഗാന്ധിസ്മൃതി സംഗമവും, പുഷ്പാർചനയും, മധുരവിതരണവും റോമി കുര്യാക്കോസ് ബോൾട്ടൻ: ഒ ഐ സി സി (യു കെ) – യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇത്തവണത്തെ ഗാന്ധി ജയന്തി ദിനാചരണം സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്നതായി. മാഞ്ചസ്റ്റർ റീജിയന്റെ നേതൃത്വത്തിൽ യു കെയിലെ ബോൾട്ടൻ കൗൺസിലുമായി ചേർന്നുകൊണ്ട് മാലിന്യം നിറഞ്ഞ തെരുവുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടാണ് പ്രവർത്തകർ മാതൃകയായത്. രാവിലെ 11 മണിക്ക് ബോൾട്ടനിലെ പ്ലേ പാർക്ക് ഗ്രൗണ്ടിൽ വെച്ച് ആരംഭിച്ച ശ്രമദാന പ്രവർത്തനങ്ങൾ ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്
- ഒടുവില്‍ ബൂട്ടഴിച്ച് സൂപ്പര്‍ താരം ആന്ദ്രേ ഇനിയസ്റ്റ; വിരമിക്കല്‍ പ്രഖ്യാപനം 40-ാം വയസ്സില്‍ സോക്കര്‍ ചരിത്രത്തിലെ മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ സ്പെയിന് സൂപ്പര്‍ താരം ആന്ദ്രേ ഇനിയസ്റ്റ് പ്രഫഷനല്‍ ഫുട്ബോളില്‍ നിന്നും വിരമിച്ചു. ഒക്ടോബര്‍ എട്ടിന് സംഘടിപ്പിക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ താരത്തിന് ഔദ്യോഗിക യാത്രയയപ്പ് നല്‍കും. തന്റെ കരിയറില്‍ ഏറിയ സമയവും എട്ടാം നമ്പര്‍ ഉള്ള ജഴ്സിയായിരുന്നു ഇനിയസ്റ്റ് ധരിച്ചിരുന്നത്. ഇതാണ് വിരമിക്കലിന്റെ ഔദ്യോഗിക ചടങ്ങ് എട്ടാം തീയ്യതി തന്നെ സംഘടിപ്പിക്കുന്നത്. ബാഴ്സലോനയുടെ മധ്യനിര നിയന്ത്രിച്ചിരുന്ന താരം സോഷ്യല്‍ മീഡിയ ഹാന്റിലില്‍ വീഡിയോ പങ്കുവെച്ചതോടെയാണ് വിരമിക്കല്‍ സോക്കര്‍ ലോകത്തെത്തിയത്. പുറംതിരിഞ്ഞ് നില്ക്കുന്ന
- മത്സരരംഗത്തേക്ക് ഇല്ല, അവസാന ശ്വാസം വരെ രാഷ്ട്രീയ പ്രവർത്തനം തുടരും; കെ ടി ജലീൽ അവസാന നിമിഷം വരെയും രാഷ്ട്രീയ പ്രവർത്തകനായി തുടരുമെന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാത്രമാണ് വിരമിക്കുന്നതെന്നും വ്യക്തമാക്കി കെ ടി ജലീൽ. രാഷ്ട്രീയ പ്രവർത്തനവും പൊതു പ്രവർത്തനവും അവസാനിപ്പിക്കുന്നില്ല. മറ്റു ചില കാര്യങ്ങൾ കൂടി ചെയ്യാനുള്ളതുകൊണ്ടാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. ”കഴിഞ്ഞ 13 വര്‍ഷങ്ങളായി താൻ ഒരു കോളേജ് അധ്യാപകനായിരുന്നു.പിന്നീട് ജനപ്രതിനിധിയും. ഇനി അധികാരമില്ലാത്ത ജനസേവനപ്രവർത്തനവും പൊതുപ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവുമാണ് ആഗ്രഹിക്കുന്നത്. ഒപ്പം തന്നെ ഒരുപാട് യാത്രകൾ ചെയ്യണം അതിനിടെ കണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് സമൂഹത്തോട് പറയണം
- തായ്ലൻഡിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു, 11 ആൺകുട്ടികളുടേയും 7പെൺകുട്ടികളുടേയും മൃതദേഹങ്ങൾ കണ്ടെത്തി തായ്ലാൻഡിൽ വിനോദയാത്ര കഴിഞ്ഞ് വിദ്യാർത്ഥികളുമായി മടങ്ങുമ്പോൾ ടയർ പൊട്ടി തൂണിൽ ഇടിച്ച് അഗ്നിഗോളമായ ബസിൽ നിന്ന് 23 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കണ്ടെത്തിയ മൃതദേഹങ്ങളിൽ 11 ആൺകുട്ടികളുടേതും 7 എണ്ണം പെൺകുട്ടികളുടേതുമാണ്. അഞ്ച് മൃതദേഹങ്ങൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. മൂന്നിനും 15നും ഇടയിൽ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ബസിൽ വളരെ പെട്ടന്ന് അഗ്നി പടർന്നതും ബസിലുണ്ടായിരുന്നത് കുട്ടികളുമായതിനാലാണ് മരണ സംഖ്യ ഉയരാൻ കാരണമായതെന്നാണ് അധികൃതർ വിശദമാക്കുന്നത്. ബസിന്റെ പിൻ ഭാഗത്തായാണ് മൃതദേഹങ്ങളിൽ ഏറിയ പങ്കും കണ്ടെത്തിയത്. ഇന്ധനമായി ബസിൽ
- ഷിഗെരു ഇഷിബ ജപ്പാൻ പ്രധാനമന്ത്രിയായി ചുമതലയേറ്റു ഗെരു ഇഷിബ ജപ്പാൻ പ്രധാനമന്ത്രിയായി ചുമതലയേറ്റു. ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഷിഗെരു ഇഷിബ ജപ്പാന്റെ പുതിയ പ്രധാനമന്ത്രി. മുൻ പ്രതിരോധ മന്ത്രിയായ അദ്ദേഹം അഞ്ചാമത്തെ ശ്രമത്തിലാണ് വിജയം കൈവരിക്കുന്നത്.ഈ മാസം 22ന് പാർലമെൻററി തെരെഞ്ഞെടുപ്പ് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഫ്യൂമിയോ കിഷിദയുടെ പിൻഗാമിയെ കണ്ടെത്താനുള്ള മത്സരത്തിൽ ആകെ ഒൻപത് സ്ഥാനാർഥികളായിരുന്നു ഉണ്ടായിരുന്നത്. ഇവരെ കടത്തിവെട്ടിയാണ് ഷിഗെരു ജപ്പാന്റെ നൂറ്റിരണ്ടാമത്തെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്. ഫ്യൂമിയോ കിഷിദ ഔദ്യോഗികമായി സ്ഥാനമൊഴിഴിഞ്ഞ ഇന്ന് ഷിഗെരു പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇരുപതംഗ