1 GBP = 106.25
breaking news
- ‘പാലക്കാട് എൽഡിഎഫിന്റെ വോട്ടുവിഹിതം കൂടി, ഫലം ജനം അംഗീകരിക്കുന്നതിന്റെ തെളിവ്’ ; മുഖ്യമന്ത്രി
- ഓൺലൈൻ സംവിധാനം തകരാറിൽ; സംസ്ഥാനത്തെ ലോട്ടറി വിതരണം നിലച്ചു
- അമ്മുവിന്റെ മരണം: മൂന്ന് പ്രതികളെയും പോലിസ് കസ്റ്റഡിയിൽ വിട്ടു
- മദ്യപിച്ച് വാഹനമോടിച്ച നടൻ ഗണപതിക്കെതിരെ പൊലീസ് കേസ്
- മുഹമ്മദ് ഷമിക്ക് 10 കോടി; സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞതൊന്നും കേള്‍ക്കാതെ ഹൈദരാബാദ്
- റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രകൻ മരിച്ച സംഭവം; കരാറുകാരൻ അറസ്റ്റിൽ
- സംഭൽ സംഘർഷം; മരണം അഞ്ചായി; ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിരോധിച്ചു
Headlines
Latest Updates
- ‘പാലക്കാട് എൽഡിഎഫിന്റെ വോട്ടുവിഹിതം കൂടി, ഫലം ജനം അംഗീകരിക്കുന്നതിന്റെ തെളിവ്’ ; മുഖ്യമന്ത്രി പാണക്കാട് തങ്ങളെ വിമർശിച്ചതിൽ ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താൻ വിമർശിച്ചത് ലീഗ് സംസ്ഥാന അധ്യക്ഷനെയാണ്. താൻ നടത്തിയത് രാഷ്ട്രീയ വിമർശനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോഴിക്കോട് സൗത്ത് സിപിഐഎം ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. SDPIയും ജമാഅത്തെ ഇസ്ലാമിയും വർഗീയ സംഘടനയാണ്. എസ്ഡിപിഐയോട് കൂട്ടുകൂടാൻ മുസ്ലിം ലീഗിന് എങ്ങനെ സാധിക്കുന്നുവെന്ന് മുഖ്യമന്ത്രി ചോദിച്ചു. ലീഗ് കോൺഗ്രസിനെ പോലെയാകുന്നു. കോൺഗ്രസ് നിലപാടിനോട് എതിർപ്പ് വേണം എന്നും ലീഗിൽ അഭിപ്രായം ഉണ്ടായി. എന്നിട്ടും ലീഗ്
- ഓൺലൈൻ സംവിധാനം തകരാറിൽ; സംസ്ഥാനത്തെ ലോട്ടറി വിതരണം നിലച്ചു ഭാഗ്യക്കുറി വകുപ്പ് ഓഫീസുകളിലെ ഓൺലൈൻ സംവിധാനം തകരാറിലായതോടെ സംസ്ഥാനത്തെ ലോട്ടറി വിതരണം ഭാഗികമായി നിലച്ചിരിക്കുകയാണ്. കച്ചവടക്കാർക്കും ഏജൻറ് മാർക്കും ഓഫീസുകളിൽ നിന്നും ലോട്ടറി ലഭിക്കാത്തത് ലോട്ടറി വില്പനക്കാരെ പ്രതികൂലമായി ബാധിച്ചു. ജില്ലാ ലോട്ടറി ഓഫീസിലെ ഓൺലൈൻ സംവിധാനമായ ലോട്ടസ് തകരാറിലായതാണ് ലോട്ടറി വകുപ്പിന് തിരിച്ചടിയായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ഇന്നത്തെ ലോട്ടറി കച്ചവടം നിലച്ചമട്ടിലാണ്. ഓൺലൈൻ സംവിധാനത്തിന്റെ സർവ്വറിലുണ്ടായ തകരാർ എത്രയും വേഗം തന്നെ പരിഹരിക്കാൻ ശ്രമിക്കുകയാണെന്നാണ് അധികൃതർ അറിയിക്കുന്നത്
- അമ്മുവിന്റെ മരണം: മൂന്ന് പ്രതികളെയും പോലിസ് കസ്റ്റഡിയിൽ വിട്ടു പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥി അമ്മുവിന്റെ മരണത്തിലെ മൂന്ന് പ്രതികളെയും പോലിസ് കസ്റ്റഡിയിൽ വിട്ട് കോടതി. 27-ാം തീയതി വരെയാണ് കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡി വേണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളി. മൂന്ന് പ്രതികളെയും വിശദമായി ചോദ്യം ചെയ്യണമെന്നാണ് പോലീസിന്റെ ആവശ്യം. പോലീസ് നൽകിയ കസ്റ്റഡി അപേക്ഷ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിച്ചത്. മൂന്നു പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണമെന്നാണ് അന്വേഷണസംഘത്തിന്റെ ആവശ്യം. ഇതുവരെയുള്ള അന്വേഷണത്തിൽ കോളേജ് അധികൃതർക്കും വീഴ്ച പറ്റിയെന്ന് കണ്ടെത്താനായിട്ടില്ല. മൂന്നു പ്രതികൾക്കെതിരെയും പട്ടികജാതി
- മദ്യപിച്ച് വാഹനമോടിച്ച നടൻ ഗണപതിക്കെതിരെ പൊലീസ് കേസ് മദ്യപിച്ച് വാഹനമോടിച്ച നടൻ ഗണപതിക്കെതിരെ കേസെടുത്ത് പൊലീസ്. അപകടകരമായ രീതിയിൽ വാഹനമോടിച്ചെന്ന വിവരത്തെ തുടർന്ന് പൊലീസ് വാഹനം തടഞ്ഞു. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനാണ് കേസെന്ന് പൊലീസ് അറിയിച്ചു. ഗണപതിയെ കളമശ്ശേരി പൊലീസാണ് വണ്ടി തടഞ്ഞ് പിടികൂടിയത്. ചാലക്കുടിയിൽ നിന്ന് അപകടകരമായ രീതിയിൽ വണ്ടിയോടിച്ച് എത്തുന്നു എന്ന വിവരത്തെ തുടർന്നാണ് പൊലീസ് വാഹനം തടഞ്ഞത്
- മുഹമ്മദ് ഷമിക്ക് 10 കോടി; സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞതൊന്നും കേള്‍ക്കാതെ ഹൈദരാബാദ് ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി വെറ്ററന്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ ഇകഴ്ത്തുന്ന പ്രസ്താവനുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍ രംഗത്തെത്തിയിരുന്നു. ഷമിയേക്കാള്‍ വിലമതിക്കുന്ന താരമാകാന്‍ ഇന്ത്യയുടെ മറ്റൊരു പേസര്‍ അര്‍ഷദീപ് സിങ്ങിന് സാധിക്കുമെന്നും പരിക്ക് മൂലം ഷമിയുടെ മൂല്യം കുറയുമെന്നുമായിരുന്നു മഞ്ജരേക്കര്‍ പറഞ്ഞിരുന്നത്. എന്നാല്‍ മുന്‍താരത്തിന്റെ മുഖത്തടിച്ച പോലെയായി ഇത്തവണത്തെ ഐപിഎല്‍ ലേലത്തില്‍ ഷമിയുടെ മൂല്യം. പത്ത് കോടി രൂപക്കാണ് താരത്തെ സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഓസ്ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഹൈദരാബാദില്‍ മിന്നും